Tag: LATEST

മരിച്ചവരുടെ അക്കൗണ്ടിലേക്ക് ക്ഷേമപെന്‍ഷന്‍ കൈമാറി, അടിമാലി പഞ്ചായത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തി

ഇടുക്കി: അടിമാലി പഞ്ചായത്തില്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ മരിച്ചവരുടെ അക്കൗണ്ടിലേക്കും കൈമാറിയതായി കണ്ടെത്തി. ജില്ലാ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 2025 ജനുവരി 16 മുതല്‍ മരിച്ച 16 പേരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. മൂന്നുലക്ഷം രൂപയോളം സര്‍ക്കാരിന് നഷ്ടമായതായാണ് വിലയിരുത്തല്‍. മരിച്ചശേഷം 10 മുതല്‍ 12 മാസം വരെ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. കര്‍ഷക, വാര്‍ദ്ധക്യകാല പെന്‍ഷന്‍ തുകയാണ് അനധികൃതമായി നല്‍കിയത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2020-ലെ സര്‍ക്കാര്‍ […]
Read more

കയറ്റുമതി നിയന്ത്രണം നീക്കി; ഇന്ത്യൻ ഗോതമ്പ് വില കുതിച്ചു

കേന്ദ്ര സർക്കാർ ഗോതമ്പിന്റെയും ഗോതമ്പ് ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ രാജ്യത്തെ ആഭ്യന്തര വിപണിയിൽ ഗോതമ്പ് വില ഉയർന്നു. പ്രധാന വിപണികളിൽ ക്വിന്റലിന് ഏകദേശം 150 രൂപ വരെ വില വർധിച്ചതായാണ് റിപ്പോർട്ടുകൾ. വർഷങ്ങളായി നിലനിന്നിരുന്ന കയറ്റുമതി നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വിദേശ വിപണിയിലേക്കുള്ള ഇന്ത്യൻ ഗോതമ്പിന്റെ പ്രവേശന സാധ്യത വർധിച്ചതും ആഭ്യന്തര വിപണിയിൽ വില ഉയരാൻ കാരണമായെന്നാണ് വിപണി വിലയിരുത്തൽ.കേന്ദ്ര സർക്കാർ അടുത്തിടെ ഗോതമ്പ്, ഡുറം ഗോതമ്പ് എന്നിവയുടെ കയറ്റുമതി നയം നിരോധിത വിഭാഗത്തിൽ നിന്ന് […]
Read more

സംസ്ഥാനത്ത് സ്വർണവില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധനവ്. ഒരു പവന് 2440 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ₹1,13,920 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 305 രൂപയാണ് കൂടിയത്. ₹14,240 രൂപയാണ് വിപണിവില.24 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു പവന് 2664 രൂപയാണ് കൂടിയത്. ₹1,24,280 രൂപയാണ് വിപണിവില. ഗ്രാമിന് കൂടിയത് 333 രൂപയാണ്. 15,535 രൂപയാണ് വിപണിവില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ ഉണ്ടായ ഇടിവ് ഇല്ലാതാകുന്നതായാണ് കാണുന്നത്. ഇന്നലെ 2240 രൂപയാണ് കുറഞ്ഞത്. 1,11,480 രൂപയായിരുന്നു […]
Read more

പരിക്ക് വിവാദം: പാക് താരം ഇമാമുല്‍ ഹഖിന് രണ്ട് വര്‍ഷം വിലക്കിന് സാധ്യത

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെയേറ്റ പരിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് പാകിസ്താന്‍ ഓപ്പണിങ് ബാറ്റര്‍ ഇമാമുല്‍ ഹഖിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് രണ്ട് വര്‍ഷം വരെ വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇമാമുലിന് കാലിന്റെ പേശിക്കേറ്റ പരിക്കുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിക്കുന്നതിനായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കാനുള്ള നടപടികളിലാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അറിയിച്ചു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഇമാമുലിന് ഒന്നുമുതല്‍ രണ്ട് വര്‍ഷം വരെ വിലക്ക് നേരിടേണ്ടി വന്നേക്കും. ഈ വിഷയം […]
Read more

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്: സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്

കൊച്ചി: പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാലിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പാലക്കാട് രണ്ടിടത്തും കോഴിക്കോട് രണ്ടിടത്തുമാണ് റെയ്ഡ്. ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മറവിലുള്ള കള്ളപ്പണ ഇടപാടിലാണ് ഇഡി പരിശോധന നടത്തുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞമാസമാണ് ദമ്പതികള്‍ എന്നവകാശപ്പെടുന്ന രണ്ടുപേരെ 18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതിനു പിന്നില്‍ ബാങ്കോക്ക് കേന്ദ്രീകരിച്ചുള്ള വലിയ ശൃംഖലയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ആലുവ പൊലീസ് ഈ മാഫിയയുമായി ബന്ധമുള്ള […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് ജാമ്യം

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാര പാലക ശില്‍പങ്ങളിലെ സ്വര്‍ണം അപഹരിച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് പ്രശാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശാന്തിന്റെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 23-ാം തീയതി പ്രശാന്തിന്റെ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ചപ്പോള്‍ കൊല്ലം വിജിലന്‍സ് കോടതി തള്ളിയിരുന്നു. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു കോടതി ഉത്തരവ്. അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ […]
Read more

റസീപ്റ്റ് മാതൃകയിലുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച് മെസ്സി

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരം (GOAT) ആരാണെന്ന ദീര്‍ഘകാലത്തെ തര്‍ക്കത്തിന് അര്‍ജന്റീനയിലെ തന്റെ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ഒരു റസീപ്റ്റ് മാതൃകയിലുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ലയണല്‍ മെസ്സി സ്വന്തമായൊരു ട്വിസ്റ്റ് നല്‍കിയിരിക്കുന്നു. ഒരു പുതിയ ബ്രാന്‍ഡ് പ്രചാരണത്തിന്റെ ഭാഗമായി തയാറാക്കിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, മെസ്സിയുടെ അന്താരാഷ്ട്ര കരിയറിനെ ഒരു ബാര്‍ റസീപ്റ്റിന്റെ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗോളുകള്‍, അസിസ്റ്റുകള്‍, കളിച്ച മിനിറ്റുകള്‍, പ്രധാന കിരീടങ്ങള്‍ എന്നിവ അതില്‍ പ്രത്യേകമായി അക്കമിട്ടു നിരത്തിയിട്ടുണ്ട്.അര്‍ജന്റീന ദേശീയ ടീമിനൊപ്പമുള്ള മെസ്സിയുടെ അത്ഭുതകരമായ യാത്രയുടെ […]
Read more

ഇന്ത്യൻ ടീം സെലക്ഷനെതിരെ വിമര്‍ശനവുമായി വസീം ജാഫർ

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ടി20 ലോകകപ്പില്‍ കളിച്ച റിങ്കു സിംഗിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. സെപ്റ്റംബർ 13 ഞായറാഴ്ച മുതൽ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിന്ന് ഇരുതാരങ്ങളെയും മാറ്റിനിർത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ജാഫർ തന്‍റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ഐപിഎല്ലിലും അടുത്തിടെ നടന്ന യു.പി ടി20 ലീഗിലും ദുലീപ് ട്രോഫിയിലും മികച്ച പ്രകടനമാണ് റിങ്കു സിംഗ് കാഴ്ചവെച്ചതെന്ന് […]
Read more

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ; മരണം 20 കടന്നു

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ മരണം 20 കടന്നു. പല സംസ്ഥാങ്ങളിലേയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കനത്ത മഴയിൽ ഉത്തർപ്രദേശിൽ പതിനാറായിരം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തെ തുടർന്ന് വാരണാസിയിലെ സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി. പ്രളയക്കെടുതിയോടൊപ്പം വീണ്ടും മഴ മുന്നറിയിപ്പ് നൽകിയതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക കൂട്ടുകയാണ്. പല സംസ്ഥാങ്ങളിലും ഇപ്പോഴും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് ഉണ്ടായ അപകടത്തിൽ 2 ബി എസ് […]
Read more

കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരിക്ക്

മൈസൂരു: മൈസൂരുവിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഒൻപതുപേർക്ക് പരിക്കേറ്റു. മൈസൂരുവിനടുത്ത് ചന്നപട്ടണയിൽ ആയിരുന്നു അപകടം. ഇന്നലെ രാത്രി കണ്ണൂരിൽനിന്ന് തിരിച്ച സൂപ്പർ ഡീലക്സ് ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ, കണ്ടക്ടർ, ഒരു യാത്രക്കാരൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. കണ്ണൂർ ഡിപ്പോയുടെ ബസ് ആണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. മുന്നിൽ പോകുകയായിരുന്ന ചരക്കുലോറിയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. നിസ്സാര പരിക്കേറ്റ മൂന്നു യാത്രക്കാർ ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു. മറ്റുള്ളവർ ആശുപത്രിയിൽ […]
Read more

Recent News