Tag: LATEST

ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം, നിരവധിപേരെ കാണാതായി

അരിസോണ: അമേരിക്കയിലെ അരിസോണയിലുള്ള പ്രശസ്തമായ ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം. 15 പേരെ കാണാതായി, 62 ഓളം പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. പെട്ടന്നുണ്ടായ പ്രളയത്തിൽ മേഖലയിലെ കാൽ നടപ്പാലങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മേഖലയിൽ തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ ബ്രൈറ്റ് എയ്ഞ്ചൽ ക്യാനിയൻ, ഫാന്റം റാഞ്ച് എന്നീ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്. കാൽനടപ്പാലങ്ങൾ ഒലിച്ചുപോയതോടെ യാത്രക്കാരുടെയും ട്രെക്കിംഗ് നടത്തുന്നവരുടെയും സഞ്ചാരപാത പൂർണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രളയജലം […]
Read more

സെമി സാധ്യതകള്‍ സജീവമാക്കി ട്രിവാൻഡ്രം റോയൽസ്

തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ തോൽപിച്ച് പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൻഡ്രം റോയൽസ്. ഏഴ് വിക്കറ്റിനായിരുന്നു റോയൽസിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സെയ്‌ലേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 126 റൺസെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസ് 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 65 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്കോര്‍: ഏരീസ് കൊല്ലം സെയിലേഴ്സ് – 20 ഓവറിൽ 126/7, […]
Read more

ലോർഡ്സിൽ പാകിസ്ഥാനെ തകർത്ത് പരമ്പരനേട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ നേട്ടം കൊയ്ത് ഇംഗ്ലണ്ട്

ലണ്ടൻ: ലോർഡ്സ് ടെസ്റ്റിൽ പാകിസ്ഥാനെ 194 റൺസിന് തകർത്ത് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025-27 പോയിന്‍റ് പട്ടികയിൽ നില മെച്ചപ്പെടുത്തി ഇംഗ്ലണ്ട്. തുടര്‍ച്ചയായ രണ്ടാം തോൽവിയോടെ പാകിസ്ഥാൻ പോയിന്‍റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത് തുടരുകയാണ്. 389 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 50.5 ഓവറിൽ 194 റൺസിന് പുറത്താവുകയായിരുന്നു. 97 റൺസെടുത്ത സൗദ് ഷക്കീൽ മാത്രമാണ് പാക് നിരയിൽ പൊരുതിനോക്കിയത്. […]
Read more

വനിതാ ടി20 വിക്കറ്റ് വേട്ടയില്‍ ലോക റെക്കോർഡ് സ്വന്തമാക്കി ദീപ്തി ശർമ

ദുബായ്: വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ബൗളറെന്ന ലോക റെക്കോർഡ് ഇനി ഇന്ത്യൻ ഓൾ റൗണ്ടർ ദീപ്തി ശർമയ്ക്ക്. വനിതാ ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ തായ്‌ലൻഡിനെതിരെ 3 വിക്കറ്റ് വീഴ്ത്തി150 ടി20 മത്സരങ്ങളിൽ നിന്ന് 171 വിക്കറ്റുമായാണ് ദീപ്തി ലോക റെക്കോര്‍ഡിട്ടത്. 109 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ നേടിയിട്ടുള്ള തായ്‌ലൻഡ് സ്പിന്നർ തിപാച്ച പുത്തവോങ്ങിനെ മറികടന്നാണ് ദീപ്തി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയത്. ഇന്ത്യൻ ജേഴ്സിയിൽ തന്‍റെ 150-ാം ടി20 […]
Read more

മലാഗയെ തകർത്തു, മൗറീഞ്ഞോയ്ക്ക് കീഴിൽ വിജയക്കുതിപ്പ് തുടര്‍ന്ന് റയല്‍

മാഡ്രിഡ്: ഹോസെ മൗറീഞ്ഞോ പരിശീലകനായെത്തിയ പുതിയ സീസണിൽ വിജയത്തുടർച്ച നിലനിർത്തി റയൽ മാഡ്രിഡ്. ലാ ലിഗയിൽ മലാഗയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തകർത്തത്. സാന്തിയാഗോ ബർണബ്യൂവിൽ നടന്ന മത്സരത്തിൽ ജൂഡ് ബെല്ലിങ്ഹാം, കിലിയൻ എംബാപ്പെ, അർദ ഗുലർ എന്നിവർ റയലിനായി ലക്ഷ്യം കണ്ടപ്പോൾ ഒരു ഗോൾ മലാഗ ഗോൾകീപ്പർ അൽഫോൺസോ ഹെരേറോയുടെ വക ഓൺ ഗോളായിരുന്നു. സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച് റയൽ മാഡ്രിഡ് പോയിന്‍റ് പട്ടികയിൽ ആധിപത്യം ഉറപ്പിച്ചു. ആദ്യ പകുതിയിൽ […]
Read more

ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്’; വ്യക്തമാക്കി അഖിൽ മാരാർ

കൊച്ചി : ബിഗ്ബോസ് സീസൺ 8 നു മുന്നോടിയായി നടക്കുന്ന അഗ്നിപരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉണ്ടാകുന്ന അഭിപ്രായപ്രകടനങ്ങളോട് പ്രതികരിച്ച് ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളായ അഖിൽ മാരാർ. ഷോയ്ക്ക് കുറച്ച് സമയം നൽകണമെന്നും മത്സരം മുന്നോട്ടു പോകുന്നതിനനുസരിച്ച് അതിന്റെ ഫോർമാറ്റും പുരോഗതിയും വിലയിരുത്തണമെന്നും അഖിൽ മാരാർ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ”അഗ്നിപരീക്ഷ ഇപ്പോൾ രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. നിരവധി പ്രേക്ഷകർ ഈ ഷോ കാണുന്നുണ്ട്. നിരവധിയാളുകൾ ഇതിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തുണ്ട്. നിരവധിയാളുകൾ റിവ്യൂ പറയുന്നുണ്ട്. അഗ്നിപരീക്ഷ എന്നു പറയുന്നത് […]
Read more

തൈക്കൂടം പാലത്തിൽ വാഹനാപകടം, അപകടത്തിൽപ്പെട്ടത് അരൂരിലേക്ക് മീനുമായി പോയ ലോറി

വൈറ്റില: കൊച്ചി വൈറ്റിലയിലെ തൈക്കൂടം പാലത്തിൽ വാഹനാപകടം. മീൻ വണ്ടി മറിഞ്ഞ് വലിയ രീതിയിലുള്ള ഗതാഗത തടസ്സമാണ് മേഖലയിലുണ്ടായത്.രാവിലെ 6 മണിയോടെയാണ് പാലത്തിൽ ലോറി മറിഞ്ഞത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് അരൂരിലേക്ക് മീനുമായി പോയ ലോറിയാണ് മറിഞ്ഞത്. മുന്നിൽ പോയ കാർ പെട്ടന്ന് ലോറിയുടെ ട്രാക്കിലേക്ക് കയറിയപ്പോൾ ബ്രേക്ക്‌ ചവിട്ടി എങ്കിലും നിയന്ത്രണം കിട്ടിയില്ല എന്ന് ഡ്രൈവർ പറഞ്ഞു. 2 മണിക്കൂർ തൈക്കൂടം പാലത്തിൽ ഗതാഗതം മുടങ്ങി. ക്രൈയിനുകൾ എത്തിച്ചാണ് വാഹനം ഉയർത്തിയത്. 8 മണിയോടെയാണ് ഗതാഗതം […]
Read more

തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി, ഒരാൾ മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. രാവിലെ വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയുടെ സമീപത്തായാണ് ഓട്ടത്തിനിടെ കാർ തീപിടിച്ചതായി കണ്ടത്. ഓടി വന്ന കാറിന് പെട്ടന്ന് തിപിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമം നടത്തും മുമ്പേ ആളിപ്പടർന്ന് വാഹനം മുഴുവനായി കത്തിയെന്നാണ് മൊഴി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും യാത്രക്കാരനെ രക്ഷിക്കാനായില്ല. കെഎൽ 5 എവി 3686 എന്ന നമ്പരിലുള […]
Read more

ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം

കണ്ണൂർ: അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം. ഇന്ന് കണ്ണൂരിലെത്തുന്ന ആരോഗ്യമന്ത്രി കെ. മുരളീധരനനെ നേരിൽ കണ്ട് പരാതി നൽകും. കുട്ടിക്ക് അനസ്‌തീഷ്യ നൽകിയ ഡോക്‌ടറെ മാത്രമാണ് ഇതുവരെ പ്രതിചേർത്തിട്ടുള്ളത്. സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടാത്തതാണ് കൂടുതൽ ഡോക്‌ടർമാരെ പ്രതി ചേർക്കുന്നതിൽ തടസമെന്ന് പയ്യന്നൂർ പൊലീസ് പറയുന്നു. ജൂലൈ 10നാണ് കുഞ്ഞ് മരിച്ചത്. നിലവിൽ പ്രതി ചേർത്തത് അനസ്‌തീഷ്യ നൽകിയ ഡോക്‌ടറെ മാത്രമാണെന്നും സംസ്ഥാനതല […]
Read more

രേണുവിനെക്കുറിച്ച് കിച്ചു പറഞ്ഞത് ?

കൊല്ലം :അടുത്തിടെ ആയിരുന്നു അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയും നടിയുമായ രേണുവിന്‌ ബ്രെസ്റ്റ് കാൻസർ ആണെന്നും ചികിത്സ ആരംഭിച്ചെന്നും താരം സ്വയം വെളിപ്പെടുത്തിയത്. ഇതിനിടെ, കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചു രേണുവിനെ കാണാൻ പോകാത്തതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദവും ചർച്ചകളും നടന്നിരുന്നു. കിച്ചു കാണാൻ വരാത്തതിനെ കുറിച്ചും ആദ്യ കീമോ ചെയ്തതിന്റെ വേദനയും അനുഭവങ്ങളുമെല്ലാം രേണുവും പങ്കുവെയ്ക്കാറുണ്ട്. കാൻസർ ചികിൽസക്കിടയിലും ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ വാക്‌തർക്കങ്ങൾ ഉണ്ടായിരുന്നു. […]
Read more

Recent News