സൗദിയിൽ ഡബിൾ ട്രെയിലർ ട്രക്കുകൾക്കുള്ള അനുമതി ഓൺലൈനായി നേടാം
റിയാദ്: സൗദിയിലെ നഗരത്തിന് പുറത്തുള്ള പ്രധാന റോഡുകളിലൂടെ ചരക്കുനീക്കത്തിനായി ഡബിൾ ട്രയിലർ ട്രക്കുകൾക്ക് പെർമിറ്റിനായി ഇലക്ട്രോണിക് സേവനം ആരംഭിച്ച് റോഡ്സ് അതോറിറ്റി. റോഡ് ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുക, റോഡ് സുരക്ഷ വർധിപ്പിക്കുക, ലോജിസ്റ്റിക്സ് കമ്പനികൾക്ക് സേവനങ്ങൾ എളുപ്പമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇനിമുതൽ നിർദിഷ്ട പാതകളിലൂടെ ഡബിൾ ട്രെയിലറുകളിൽ ചരക്കുകൾ കൊണ്ടുപോകുന്നതിന് മുൻകൂട്ടി ഇ-പെർമിറ്റ് എടുക്കൽ നിർബന്ധമാണ്. റോഡ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സാങ്കേതിക പരിശോധനക്ക് ശേഷം അപേക്ഷ അംഗീകരിച്ചാൽ പെർമിറ്റ് പ്രിന്റ് ചെയ്ത് […]
Read more

