Tag: LATEST

അപൂർവ വെള്ളപ്പരുന്ത് വിറ്റുപോയത് 15 ലക്ഷം ദിർഹത്തിന്

അബുദാബി : അബുദാബി അന്താരാഷ്ട്ര വേട്ടയാടൽ, കുതിരപ്പന്തയ പ്രദർശനത്തിൽ , അപൂർവ ഇനത്തിൽപ്പെട്ട വെള്ളപ്പരുന്ത് റെക്കോഡ് തുകയ്ക്ക് ലേലത്തിൽ വിറ്റുപോയി. ഖർമൂഷ പ്യുവർ അൾട്രാ വൈറ്റ് ഇനത്തിൽപ്പെട്ട പരുന്ത് 15 ലക്ഷം ദിർഹത്തിനാണ് വിറ്റുപോയത്. ഇത്തവണത്തെ പ്രദർശനത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയാണിത്. യു.എസിലെ മാർക്ക് മോഗ്ലിച്ച് ഫാൽക്കൺ ഫാമിൽനിന്നുള്ളതാണ് ഈ പരുന്ത്. മനോഹരമായ വെളുത്തനിറവും ശാരീരിക പ്രത്യേകതകളും വലിയതോതിൽ ശ്രദ്ധയാകർഷിച്ചു. ഒരുകിലോഗ്രാം ഭാരമുള്ള പരുന്തിന് 16.5-ഇഞ്ച് നീളവും വീതിയുമുണ്ട്. അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് […]
Read more

ഡയാന രാജകുമാരി വിട വാങ്ങിയിട്ട് 29 വര്‍ഷം

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന ഡയാന രാജകുമാരി വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 29 വര്‍ഷം പിന്നിടുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന ഡയാനയുടെ തുറന്നുപറച്ചിലുകള്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണന ചര്‍ച്ച ചെയ്യാനിടയാക്കി. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു ഡയാന. ജനങ്ങളുടെ രാജകുമാരിയായിരുന്നു ഡയാന. ദയയുടേയും ഗ്ലാമറിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകം. ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ചാള്‍സ് രാജകുമാരന്റെ ഭാര്യയായി എത്തിയ ഡയാന രാജകൊട്ടാരത്തില്‍പ്പോലും സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്.‘ഡയാന: ഹെര്‍ ട്രൂ സ്റ്റോറി’ എന്ന ആന്‍ഡ്രു മോര്‍ട്ടന്‍ രചിച്ച ജീവചരിത്രത്തില്‍ […]
Read more

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ മേള ‘ലീപ് 26’ന് റിയാദിൽ ഇന്ന് തുടക്കം

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ മേളകളിലൊന്നായ ‘ലീപ്പ് 2026’-െൻറ അഞ്ചാം പതിപ്പിന് തിങ്കളാഴ്ച റിയാദിൽ തുടക്കമാകും. റിയാദിന് വടക്കുള്ള മൽഹാം റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ സെപ്റ്റംബർ മൂന്ന് വരെയാണ് നാല് ദിവസം നീളുന്ന ഈ ആഗോള സാങ്കേതികവിദ്യ സംഗമം നടക്കുന്നത്. നാല് ദിവസവും ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒമ്പത് വരെയാണ് മേളയിലെ സന്ദർശന സമയം. റിയാദ് മെട്രോയുടെ സാബ് സ്റ്റേഷനിൽനിന്ന് മേള നഗരിയിലേക്ക് ഉച്ചക്ക് 12 മണി മുതൽ രാത്രി […]
Read more

നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണം; വിശദീകരണവുമായി സിപിഎം

കണ്ണൂർ: ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണത്തിൽ വിശദീകരണവുമായി സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി രംഗത്ത്. സ്വാശ്രയ കോളേജ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ പാർട്ടി ഘടകങ്ങളുടെ പിന്തുണയോടെ ആകെ 24 ലക്ഷം രൂപ മാത്രമാണ് സമാഹരിച്ചതെന്ന് ഏരിയ കമ്മിറ്റി വ്യക്തമാക്കി. എന്നാൽ കോളേജ് സ്ഥാപിക്കുന്നതിന് ആവശ്യമായ 5 ഏക്കർ ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ല. പ്രളയവും കൊവിഡും പ്രതീകൂല സാഹചര്യമായി. ഇതിനിടെ ആരംഭിച്ച പാരലൽ കോളേജിന്റെ പ്രവർത്തനവും നിലച്ചു. നിലവിൽ പിരിച്ചെടുത്ത തുകയേക്കാൾ കൂടുതൽ മൂല്യമുള്ള […]
Read more

ഉമർ ഫൈസിയുടെ വിമർശനത്തിന് പിന്നാലെ സമസ്തയിൽ ഭിന്നത രൂക്ഷം; അടുത്ത മാസം 11ന് വിശദീകരണയോ​ഗം

മലപ്പുറം: വഖഫ് വിഷയത്തിൽ സിപിഎം നടത്തിയ സെമിനാറിൽ സർക്കാരിനെതിരെ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനത്തെ ചൊല്ലി സമസ്തയിൽ ഭിന്നത രൂക്ഷം. മലപ്പുറത്ത് അടുത്ത മാസം 11ന് വഖഫ് വിശദീകരണയോ​ഗം നടക്കും. പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവന നിലനിൽക്കെയാണ് വിശദീകരണ സമ്മേളനം നടത്താൻ ഒരുങ്ങുന്നത്. ഉമർ ഫൈസിയുടെ പ്രസംഗവും നേതാക്കളുടെ പ്രസ്താവനകളും മുശാവറയിൽ ചർച്ച ചെയ്യുമെന്നും പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു. നിർദേശം മറികടന്നാണ് സമസ്തയിലെ ഒരു വിഭാഗത്തിൻ്റെ നീക്കം. ഉമർ ഫൈസിയെ മുശാവറയിൽ […]
Read more

ചേന്തി അനിലിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും ഗൂഢാലോചന കുറ്റം ചുമത്തി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ ചേന്തി അനിലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. മുഖ്യമന്ത്രിയെ തടഞ്ഞതിലെ ഗൂഡാലോചന അന്വേഷിക്കുന്നതിനും ശബ്‌ദ പരിശോധനക്കുമായാണ് കസ്റ്റഡിയിൽ വേണമെന്ന ഹർജി ഇന്ന് പൊലീസ് നൽകുക. അതേസമയം, അനിലിന്റെ ജാമ്യപേക്ഷയും ഇന്ന് പരിഗണിക്കും. പൊലീസ് വിട്ടു നൽകിയ മൊബൈൽ ഫോൺ ഇന്നലെ വീണ്ടും സ്റ്റേഷനിൽ ഹാജരാക്കിയിരുന്നു. ഈ ഫോണും സൈബർ പരിശോധനക്കായി നൽകും. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം ചെന്തി അനിലിനു എതിരെ ഗൂഢാലോചന കുറ്റം ചുമത്തി ഇന്ന് കോടതിക്ക് […]
Read more

ഹരിയാൻവി ഗായകനെ കൊലപ്പെടുത്തിയ പ്രതികളെന്ന് സംശയിക്കുന്നവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി പൊലീസ്

ലക്നൗ: ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയാൻ്റെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ ഉത്തർ പ്രദേശ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ഗോഗി സംഘത്തിൽ ഉൾപ്പെടുന്നവരെന്ന് ആരോപിക്കപ്പെടുന്ന സുമിത്, മോഹിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തർ പ്രദേശ് പൊലീസും ഉത്തർ പ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്ന് ഇരുവരെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഇവരിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തതിനെ തുടർന്ന് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഷാംലി എസ്പി നരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. കൊലയാളി സംഘത്തിൽ […]
Read more

തൈക്കൂടം പാലത്തിൽ വാഹനാപകടം, അപകടത്തിൽപ്പെട്ടത് അരൂരിലേക്ക് മീനുമായി പോയ ലോറി

കൊച്ചി: വൈറ്റിലയിലെ തൈക്കൂടം പാലത്തിൽ വാഹനാപകടം. മീൻ വണ്ടി മറിഞ്ഞ് വലിയ രീതിയിലുള്ള ഗതാഗത തടസ്സമാണ് മേഖലയിലുണ്ടായത്.രാവിലെ 6 മണിയോടെയാണ് പാലത്തിൽ ലോറി മറിഞ്ഞത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് അരൂരിലേക്ക് മീനുമായി പോയ ലോറിയാണ് മറിഞ്ഞത്. മുന്നിൽ പോയ കാർ പെട്ടന്ന് ലോറിയുടെ ട്രാക്കിലേക്ക് കയറിയപ്പോൾ ബ്രേക്ക്‌ ചവിട്ടി എങ്കിലും നിയന്ത്രണം കിട്ടിയില്ല എന്ന് ഡ്രൈവർ പറഞ്ഞു. 2 മണിക്കൂർ തൈക്കൂടം പാലത്തിൽ ഗതാഗതം മുടങ്ങി. ക്രൈയിനുകൾ എത്തിച്ചാണ് വാഹനം ഉയർത്തിയത്. 8 മണിയോടെയാണ് ഗതാഗതം അനുവദിച്ചത്.
Read more

സുകുമാരക്കുറുപ്പ് എവിടെ: അലി അക്ബറിന്റെ അന്വേഷണത്തിൽ ക്രൈം ബ്രാഞ്ചിന് സംശയം

തിരുവനന്തപുരം: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ അലി അക്ബര്‍ നടത്തിയ അവകാശവാദങ്ങളിലെ വസ്തുത സംശയിച്ച് ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പ് കേസ് അന്വേഷിക്കാന്‍ അലി അക്ബറിനെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളൊന്നും ഇതുവരെ കണ്ടെത്താന്‍ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അലി അക്ബറിന്‍റേതായി പുറത്തു വന്ന നിഗമനങ്ങള്‍ കേസ് ഡയറിയുടെ ഭാഗമായി ഇല്ലെന്നും സൂചനയുണ്ട്. എന്നാല്‍, 2017ല്‍ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാണ് തന്നെ അന്വേഷണത്തിന് നിയോഗിച്ചതെന്നും ആവശ്യമെങ്കില്‍ ഇതിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ […]
Read more

ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു

തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലം കേരളത്തിലും ജോലി ചെയ്തു. കാൻസർ രോഗ ബാധിതനായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ആയിരുന്നു. സിഐടിയു നേതാവായിരുന്ന ഹബീബിൻ്റെ മകനാണ്. തിരുവനന്തപുരം സിഇടി എൻജിനീയറിങ് കൊളജിൽ നിന്നും എൻജീനിയറിങ് ബിരുദം നേടിയ ശേഷമാണ് ഐപിഎസ് നേടിയത്.
Read more

Recent News