Tag: LATEST

ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു

തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലം കേരളത്തിലും ജോലി ചെയ്തു. കാൻസർ രോഗ ബാധിതനായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ആയിരുന്നു. സിഐടിയു നേതാവായിരുന്ന ഹബീബിൻ്റെ മകനാണ്. തിരുവനന്തപുരം സിഇടി എൻജിനീയറിങ് കൊളജിൽ നിന്നും എൻജീനിയറിങ് ബിരുദം നേടിയ ശേഷമാണ് ഐപിഎസ് നേടിയത്.
Read more

മുട്ടിൽ മരംമുറി വഞ്ചനാകേസ്: വിചാരണ നിർത്തിവയ്ക്കണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി കോടതി തള്ളി

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും തിരിച്ചടി. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സെപ്റ്റംബർ ഏഴിന് വായിച്ചു കേൾപ്പിക്കും. കേസിൽ റോജി അഗസ്റ്റിൻ ഒന്നാം പ്രതിയും ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമാണ്. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും വിചാരണ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികൾ ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് വിചാരണക്കോടതിയുടെ നടപടി. തടികച്ചവടവുമായി ബന്ധപ്പെട്ട് […]
Read more

കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി പിടിയിൽ

കാലിഫോർണിയ: തൃശൂർ പീച്ചി സ്വദേശിയായ യുവതിയും തിരുവനന്തപുരം സ്വദേശിനിയായ സുഹൃത്തും അമേരിക്കയിൽ കൊല്ലപ്പെട്ടു. പീച്ചി സ്വദേശിയായ അഞ്ജന, കേശവദാസപുരം സ്വദേശിയായ ആൻ മാത്യു എന്നിവരാണ് ഓഗസ്റ്റ് 28ാം തിയതി കൊല്ലപ്പെട്ടത്. അഞ്ജനയുടെ സുഹൃത്തായ കോട്ടയം സ്വദേശിയായ അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർ ഒരു അപാർട്ട്മെന്റിലായിരുന്നു ഇവർ കുടുംബമായി താമസിച്ചിരുന്നത്. സോഫ്റ്റ് വെയർ എൻജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ഇവർക്ക് ആറുവയസ് പ്രായമുള്ള മകളുണ്ട്. കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായിരുന്നു അഞ്ജന. തിരുവനന്തപുരം […]
Read more

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിൻ്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ പ്രീ റിലീസ് ഇവൻ്റും മ്യൂസിക് ലോഞ്ചും നടന്നത്. പ്രീ റിലീസ് ഇവൻ്റ് വേദിയിൽ വെച്ച്, ചിത്രത്തിന്റെ പേരിനെ കുറിച്ചും സംവിധായകൻ നഹാസ് ഹിദായത്തിനെക്കുറിച്ചും സംഗീത സംവിധായകൻ ജേക്ക്സ് ബിജോയ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ […]
Read more

വിജയ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് ടിവികെ, രൂക്ഷ വിമർശനുമായി കോൺഗ്രസ്

ചെന്നൈ: വിജയ് പ്രധാനമന്ത്രിയാകണമെന്ന ടിവികെ ആവശ്യത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) സഖ്യകക്ഷിയായ കോൺഗ്രസും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തേക്ക്. ടിവികെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്യെ 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ടിവികെ നേതാക്കളുടെ നീക്കത്തിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി കോൺഗ്രസ് രംഗത്തെത്തി. 2029-ൽ രാഹുൽ ഗാന്ധിയെ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കണമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. രാജേഷ് കുമാർ ആവശ്യപ്പെട്ടു. ടിവികെ […]
Read more

പ്രതിപക്ഷ ഉപനേതൃപദവി തർക്കം; നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഎം കടുംപിടിത്തം തുടർന്നാൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സിപിഐ നീക്കം. പിന്നാലെ തന്നെ ഏഴ് മാസത്തിനുള്ളിൽ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പും സിപിഐ തുറുപ്പുചീട്ടാക്കും. നിയമസഭയിൽ അംഗബലം കുറവായതിനാൽ സി.പി.എമ്മിന് സി.പി.ഐ.യുടെ വോട്ടില്ലാതെ രാജ്യസഭയിലേക്ക് വിജയിക്കാനാവില്ല. എൽഡിഎഫിലെ തർക്കം മുതലെടുക്കാൻ യുഡിഎഫ് ഒരു സ്ഥാനാർഥിയെ അധികം നിർത്തുകയോ സി.പി.ഐ. ഒറ്റയ്ക്ക് സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണയ്ക്കുകയോ ചെയ്താൽ സി.പി.എമ്മിന് വെല്ലുവിളിയാവും.അതേസമയം, ഇരുപാർട്ടികളുടെയും കേന്ദ്രനേതൃത്വം ഐക്യത്തിന് നിലപാടെടുക്കുകയും എൽ.ഡി.എഫ്. കൺവീനർ അനുനയം വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ […]
Read more

കെപിസിസിയിൽ സജീവമാകാനൊരുങ്ങി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് സജീവമാകാനൊരുങ്ങി മന്ത്രി സണ്ണി ജോസഫ്. വകുപ്പിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടതിനാൽ ഇനി പാർട്ടി പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നാണ് മന്ത്രിയുടെ നിലപാട്. തിരുവനന്തപുരത്തുള്ള ദിവസങ്ങളിൽ കെപിസിസി ആസ്ഥാനത്ത് തന്നെ ഉണ്ടാകാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വ്യാഴാഴ്ച രാഷ്ട്രീയകാര്യസമിതി യോഗം ചേരും. മന്ത്രിസഭയിൽ അംഗങ്ങളായ എം. ലിജുവും പി.സി വിഷ്ണുനാഥും വർക്കിങ് പ്രസിഡന്റുമാരാണ്. ഇവരോടും സംഘടനാ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡന്റുമാരും ജില്ലകളിൽ പര്യടനം നടത്താനും തീരുമാനമുണ്ട്. കൂടാതെ കേന്ദ്രസർക്കാരിനെതിരെ ഉൾപ്പെടെ […]
Read more

സിപിഐഎമ്മിൻ്റെ വിശാല സംസ്ഥാന കമ്മിറ്റിയിൽ പൊളിറ്റ്ബ്യൂറോ അം​ഗങ്ങളും പങ്കെടുക്കും

തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന സിപിഐഎമ്മിൻ്റെ വിശാല സംസ്ഥാന കമ്മിറ്റിയിൽ ഒമ്പത് പൊളിറ്റ്ബ്യൂറോ അം​ഗങ്ങൾ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന തിരുത്തൽ പ്രക്രിയയെ സംബന്ധിച്ച് നിർണ്ണായകമാണ് സെപ്റ്റംബർ 13, 14, 15 തീയതികളിൽ ചേരുന്ന സിപിഐഎമ്മിൻ്റെ വിശാല സംസ്ഥാന കമ്മിറ്റി. വിശാല സംസ്ഥാന കമ്മിറ്റിയിൽ തുറന്ന ചർച്ചയ്ക്ക് വഴി തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒൻപത് പിബി അം​ഗങ്ങൾ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള നാല് പി ബി അം​ഗങ്ങൾ അടക്കം ഒൻപത് പേരാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ […]
Read more

എയിംസ് വിഷയത്തിൽ മലക്കം മറിഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കം മറിഞ്ഞ് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് സമയത്തെ പ്രസംഗങ്ങളിൽ ഒരിടത്തും എയിംസ് ഉച്ചരിച്ചിട്ടില്ലെന്ന് പറഞ്ഞാണ് അദ്ദേഹം മലക്കം മറിഞ്ഞത്. താൻ നടത്തിയ പ്രസംഗങ്ങൾ പരിശോധിച്ചാൽ അതു മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞ മറ്റുകാര്യങ്ങൾക്ക് ശേഷം മാത്രമാണ് എയിംസിനെ കുറിച്ച് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടികാട്ടി. തൃശൂരിൽ എയിംസ് വേണമെന്ന ആവശ്യം ഉന്നയിക്കുന്ന ജനങ്ങൾക്കൊപ്പമാണ് താൻ നിൽക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിചേർത്തു. എന്നാൽ നേരത്തെ എയിംസ് വരുമെന്ന തരത്തിൽ […]
Read more

സോഷ്യൽ മീഡിയയിലും യൂട്യൂബിലും സ്വീകാര്യത നേടി ‘സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം’

നിവിൻ പോളി- ഗിരീഷ് എ. ഡി കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചയമുള്ള ‘സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം’ എന്ന് ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. ഭാവനാ സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഷോർട്ട് ഫിലിം പുറത്തുവിട്ടത്. ചിത്രത്തിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ എന്ന കഥാപാത്രം സംവിധാനം ചെയ്യുന്നതായി കാണിക്കുന്ന അതേ ഹ്രസ്വചിത്രമാണ് ഇപ്പോൾ പൂർണ്ണരൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. “തേച്ചിട്ടുപോയ കാമുകിമാർക്കുള്ള […]
Read more

Recent News