Tag: LATEST

യുഎഇ ലക്ഷ്യമിട്ട് ഇറാന്‍റെ ഡ്രോൺ ആക്രമണം; പ്രതിരോധിച്ചതായി മന്ത്രാലയം

അബുദാബി: യുഎഇ ലക്ഷ്യമിട്ട് ഇറാന്‍റെ ഡ്രോൺ ആക്രമണം. ഡ്രോൺ സമുദ്രാതിർത്തിയിൽ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ അമേരിക്കൻ താവളം ആക്രമിച്ചതായി ഇറാൻ അവകാശ വാദം ഉന്നയിച്ചു. യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിക്ക് മുകളിൽ പ്രവേശിച്ച ഇറാനിയൻ ഡ്രോൺ എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിക്കുകയായിരുന്നു. സംഭവം യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ഭീഷണികളെയും ശക്തമായി നേരിടാൻ യുഎഇ സായുധ സേന പൂർണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ 24 മണിക്കൂറും എയർ […]
Read more

നബിദിന ആഘോഷങ്ങളിൽ പെൺകുട്ടികളെ കൊണ്ടുവന്ന് തുള്ളിച്ചു’; സ്ത്രീ വിരുദ്ധ പരാമർശവുമായി അബ്ദുൽ ഹകീം അസ്ഹരി

കൊച്ചി: നബിദിന ആഘോഷങ്ങളില്‍ പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനവുമായി സമസ്ത എപി വിഭാഗം നേതാവും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ മകനുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി. നബിദിന ആഘോഷങ്ങളില്‍ പെണ്‍കുട്ടികളെ റോഡില്‍ കൊണ്ടുവന്ന് തുള്ളിക്കുന്ന സാഹചര്യം ഉണ്ടായെന്ന് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. അത് തിരുത്തേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണെന്ന് ഹകീം അസഹരി പറഞ്ഞു. ദീനിന്റെ കാര്യം പഠിപ്പിക്കാനാണ് കാന്തപുരം പ്രസ്താവന ഇറക്കിയതെന്നും അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. ‘ഈ വര്‍ഷം ചിലയിടങ്ങളില്‍ ഘോഷയാത്ര നടത്തി പെണ്‍കുട്ടികളെ കൊണ്ട് വന്ന് […]
Read more

യുഎഇയിലെ സെപ്തംബര്‍ മാസത്തിലെ എണ്ണവില പ്രഖ്യാപിച്ചു

അബുദാബി: യുഎഇ സെപ്റ്റംബര്‍ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. ജൂലൈയിലെ എണ്ണവിലയിലെ നേരിയ ഇടിവിന് ശേഷം ഓഗസ്റ്റില്‍ നിരക്കുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. സെപ്തംബര്‍ ഒന്നുമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും എന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റില്‍ 3.6 ദിര്‍ഹമായിരുന്ന സൂപ്പര്‍ 98 പെട്രോളിന് സെപ്ംബര്‍ മുതല്‍ 3.8 ദിര്‍ഹമായിരിക്കും. 3.49 ദിര്‍ഹമായിരുന്ന സൂപ്പര്‍ 95 പെട്രോളിന് സെപ്തംബര്‍ മുതല്‍ 3. 69 ദിര്‍ഹമായിരിക്കും വില. ലിറ്ററിന് 3.41 ദിര്‍ഹമുണ്ടായിരുന്ന ഇ പ്ലസ് 91 പെട്രോളിന് സെപ്തംബര്‍ മുതല്‍ […]
Read more

യുഎഇയിൽ ചുട് കൂടും; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: യുഎഇയില്‍ ഇന്ന് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഇന്ന് രാത്രിയിലും നാളെ രാവിലെ വരെയും ഈര്‍പ്പമുള്ള കാലാവസ്ഥയും മൂടല്‍ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.15 മുതല്‍ 90 ശതമാനം വരെയായിരിക്കും അബുദാബിയില്‍ ഈര്‍പ്പത്തിന്റെ അളവ്. അതേ സമയം ദുബായില്‍ 20 മുതല്‍ 75 ശതമാനം വരെയുമായിരിക്കും ഈര്‍പ്പത്തിന്റെ […]
Read more

ഡിസ്കാൽക്കുലിയ എന്ന പഠനവൈകല്യമുണ്ട്, കണക്കുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട്- താര സുതാരിയ

ഡിസ്കാൽക്കുലിയ എന്ന പഠനവൈകല്യത്തിലൂടെ കടന്നുപോയ ആളാണ് താനെന്നു തുറന്നുപറഞ്ഞ് ബോളിവുഡ് നടി താര സുതാരിയ. സംഖ്യകൾ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടുണ്ടാക്കുന്ന പഠനവൈകല്യമാണ് ഡിസ്കാൽക്കുലിയ. കണക്കുകൾ കൂട്ടുമ്പോൾ തനിക്ക് പലപ്പോഴും തെറ്റുകൾ പറ്റാറുണ്ടെന്നും നടി പറഞ്ഞു. സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിന് അച്ഛനെയും അക്കൗണ്ട്സ് ടീമിനെയുമാണ് ആശ്രയിക്കാറുള്ളതെന്നും താര ഹൗട്ടർഫ്ലൈയോടു സംസാരിക്കവേ കൂട്ടിച്ചേർത്തു. അച്ഛൻ ഇക്കാര്യത്തിൽ തന്നെ വളരെയേറെ പിന്തുണയ്ക്കാറുണ്ടെന്നും മുപ്പതുകാരിയായ താര പറഞ്ഞു. സാമ്പത്തികകാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. കഴിയുന്നത്ര മനസ്സിലാക്കാൻ താൻ സ്വയം ശ്രമിക്കാറുണ്ട്. പക്ഷേ […]
Read more

ബേപ്പൂർ തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; UDF വോട്ട് ചോര്‍ച്ചയില്‍ കണക്ക് നിരത്തി പി വി അന്‍വര്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലെ തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. അന്‍വര്‍ ബേപ്പൂരിലെ ഫിറ്റ് സ്ഥാനാര്‍ത്ഥിയാണെന്നും യുഡിഎഫ് വിജയത്തിന് പ്രവര്‍ത്തകരുടെ അധ്വാനം പോലെ തന്നെ അന്‍വറും കൂടി പ്രയത്നിച്ചിട്ടുണ്ടെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ബേപ്പൂരിലേക്ക് അന്‍വറിനെ ക്ഷണിച്ചത് താനും ജയന്തും എന്‍ വിജയകൃഷ്ണനും ചേര്‍ന്നാണെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. അതേസമയം, ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് വോട്ട് ചോർച്ച ആരോപണത്തിൽ പിടിമുറുക്കുകയാണ് അൻവർ. ഏഴ് ഡിവിഷനുകളിലെ വോട്ട് കണക്കുകള്‍ […]
Read more

സിജെപി മാര്‍ച്ച് വിലക്കണമെന്ന ഹര്‍ജിയിൽ ഇടപെടാതെ സുപ്രീം കോടതി

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാർട്ടി ന‌ടത്തുന്ന മാര്‍ച്ച് വിലക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ശനിയാഴ്ചത്തെ മാര്‍ച്ച് തടയണമെന്ന ഹര്‍ജിയില്‍ ഇടപെട്ടില്ല. ക്രമസമാധാനം പൊലീസിന്റെ പരിധിയില്‍ വരുന്ന കാര്യമെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. അന്ന് നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടി ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഹര്‍ജിയില്‍ കേന്ദ്രത്തിനും ഡല്‍ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചു. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചിട്ടില്ല. നിര്‍ദ്ദിഷ്ട റാലി അക്രമാസക്തമാകുമെന്ന് കരുതാന്‍ തക്കതായ സാഹചര്യങ്ങളൊന്നും നിലവിലില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, […]
Read more

അൽ മൈതാൻ സ്ട്രീറ്റ് വികസന പദ്ധതി116 കോടി ദിർഹത്തിന്റെ രണ്ട് കരാറുകൾ നൽകി

ദുബായ് : അൽ ഖൈൽ റോഡിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും സമാന്തരമായി ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി . അൽ മൈതാൻ സ്ട്രീറ്റ് കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വൻകിട റോഡ് വികസന പദ്ധതിക്കായി 116 കോടി ദിർഹത്തിന്റെ രണ്ട് കരാറുകൾ ആർ.ടി.എ. ഒപ്പുവെച്ചു. 2028-ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ തെക്ക്-വടക്ക് ഭാഗത്തെ ഗതാഗതശേഷി 18 ശതമാനം വർധിക്കും. കൂടാതെ പ്രധാന റോഡുകളിലെ യാത്രാസമയത്തിൽ വലിയ കുറവുണ്ടാകും. […]
Read more

വന്ദേമാതരം ആലപിക്കുന്നത് ബഹിഷ്‌കരിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍

പാലക്കാട്: പാലക്കാട് നഗരസഭയില്‍ വന്ദേമാതരം ആലപിക്കുന്നത് ബഹിഷ്‌കരിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍. കൗണ്‍സില്‍ യോഗത്തില്‍ ഒപ്പിട്ട ശേഷം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പുറത്തേക്ക് പോകുകയായിരുന്നു. കൗണ്‍സിലിലെ വന്ദേമാതരം ആലാപനത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആദ്യചരണം പാടിയതിന് പിന്നാലെ സീറ്റുകളില്‍ ഇരിക്കുകയായിരുന്നു. അതേസമയം ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ വന്ദേമാതരം മുഴുവന്‍ ചൊല്ലി. ഇന്ന് ചേര്‍ന്ന സ്‌പെഷ്യല്‍ കൗണ്‍സിലിലാണ് സംഭവം. പാലക്കാട് നഗരസഭയിലെ എല്ലാ കൗണ്‍സില്‍ യോഗങ്ങളിലും വന്ദേമാതരം ആദ്യ ഭാഗങ്ങള്‍ ചൊല്ലാറുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ ഓണം വാരാഘോത്തില്‍ ഇന്നലെ വാന്ദേമാതരം […]
Read more

ഓണത്തിന് ചെലവ് പതിനായിരം കോടി കടന്നു; 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ ലേലം ആര്‍ബിഐയുടെ ഇലക്ട്രോണിക് പ്ലാറ്റ് ഫോം വഴി ചൊവ്വാഴ്ച നടക്കും. ഓണത്തിന് ബോണസ്, ഉത്സവ ബത്ത, ക്ഷേമ പെന്‍ഷൻ ഒരാഴ്ച നേരത്തെ, വിപിണി ഇടപടെലിന് പണം തുടങ്ങി ഓണക്കാല ചെലവ് പതിനായിരം കോടിയോളം രൂപയായതോടെയാണ് വീണ്ടും കടമെടുക്കുന്നത്. ഈ മാസം 2200 കോടി കടം വാങ്ങി. ഓണത്തിന് വിപണി ഉണരുമ്പോള്‍ നികുതി വരുമാനം ഉയരുമെന്ന പ്രതീക്ഷയോടെയാണ് കടം വാങ്ങിയും സര്‍ക്കാര്‍ പണമിറക്കിയത്. എന്നാൽ ഓണം […]
Read more

Recent News