Tag: LATEST

നോയിഡയിൽ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് യുവാവ് വീണ് മരിച്ചു; പൊലീസ് അന്വേഷണം

നോയിഡ : നോയിഡയിലെ ആഡംബര ഹോട്ടൽ കെട്ടിടത്തിൽ നിന്ന് യുവാവ് വീണ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സൂപ്പർനോവ സൊസൈറ്റിയിലെ 43-ാം നിലയിൽ നിന്നാണ് യുവാവ് താഴേക്ക് വീണതെന്നാണ് റിപ്പോർട്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരിച്ച യുവാവിന്റെ തിരിച്ചറിയലും സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. കെട്ടിടത്തിലെ സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. യുവാവ് […]
Read more

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തിരിച്ചടി; യുഎസ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കി

വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളളവരെ പ്രതിസന്ധിയിലാക്കി കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളുമായി യുഎസ് ഭരണകൂടം. വിസ നേടി രാജ്യത്ത് പ്രവേശിച്ചവരുടെ പ്രവര്‍ത്തനങ്ങളും പശ്ചാത്തലവും കര്‍ശനമായി നിരീക്ഷിച്ചുവരികയായിരുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇതുവരെ രണ്ടര ലക്ഷത്തിലധികം വിസകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ കടുത്ത കുടിയേറ്റ നിയന്ത്രണ നടപടികളായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിസ അനുവദിച്ചതിന് ശേഷം വിദേശ പൗരന്മാരുടെ നീക്കങ്ങളും നിയമവിധേയത്വവും നിരന്തരം പരിശോധിക്കുന്ന ‘കണ്ടിന്യൂവസ് വെറ്റിങ്’ സംവിധാനമാണ് ഈ വിപുലമായ നടപടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് […]
Read more

നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ […]
Read more

യുഡിഎഫ് യോഗം വൈകുന്നതില്‍ ഷിബു ബേബിജോണ്‍

കൊല്ലം: യുഡിഎഫ് യോഗം ചേരാത്തതില്‍ മറുപടിയുമായി മന്ത്രി ഷിബു ബേബി ജോണ്‍. യോഗം എന്നുചേരുമെന്ന ചോദ്യത്തിന് താന്‍ രാവിലെ കവടിയും എടുത്തല്ല ഇറങ്ങുന്നതെന്നായിരുന്നു മറുപടി. യോഗം ഉടന്‍ ചേരുമോ എന്ന് താന്‍ എങ്ങനെ പറയാനാണ്. അത് തീരുമാനിക്കേണ്ടവര്‍ ചേര്‍ന്ന് തീരുമാനിക്കും. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ അധികാരത്തിലെത്തിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള അവകാശപ്പെട്ടതാണെന്നും ആര്‍എസ്പിയുടെ ആവശ്യം അതത് ഫോറത്തില്‍ പറയുമെന്ന് ഷിബു ബേബി ജോണ്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഏത് പശ്ചാത്തലത്തിലാണ് അടൂര്‍ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ അങ്ങനെ വിമര്‍ശനം ഉന്നയിച്ചത് എന്ന് […]
Read more

മരുന്ന് പ്രതിസന്ധിയില്ല, ആവശ്യത്തിന് മരുന്നുണ്ട്, പ്രതിസന്ധികൾ ഉണ്ടാക്കുന്നത് മാധ്യമങ്ങൾ’: ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: മരുന്ന് പ്രതിസന്ധി ഇല്ലെന്നും ആവശ്യത്തിന് മരുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. പ്രതിസന്ധി ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ചില മരുന്ന് കമ്പനിക്കാർ വടിയും വാളുമായി ഇറങ്ങിയിട്ടുണ്ടെന്നും അത് കണ്ട് പേടിക്കുന്നവൻ അല്ല താനെന്നും മുരളീധരൻ പറഞ്ഞു. വകുപ്പ് മന്ത്രി താൻ ആണ്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഒന്നും പകർച്ചവ്യാധി ഇപ്പോൾ ഇല്ലെന്നും കെ മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപിയുടെ എയിംസ് പരാമർശത്തിൽ അദ്ദേഹത്തിന് കാര്യം അറിയാത്തത് കൊണ്ടാണെന്നും വല്ലപ്പോഴും കേരളത്തിൽ വന്ന് എന്തെങ്കിലും അന്വേഷിക്കണമെന്നും […]
Read more

ചക്കരക്കലിൽ സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; ഒന്നാം പ്രതിക്ക് 29.5 വർഷം തടവ്

ചക്കരക്കലിൽ സിപിഎം പ്രവർത്തകൻ സമേഷിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കെ.വി. സിനോജിന് 29.5 വർഷം തടവും 1.35 ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്. രണ്ട് മുതൽ അഞ്ച് വരെ പ്രതികൾക്ക് 13.5 വർഷം വീതം തടവും 75,000 രൂപ വീതം പിഴയും വിധിച്ചു. 2016 ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന സമേഷിനും സുഹൃത്ത് രാജേഷിനും നേരെ […]
Read more

ലോകചാമ്പ്യനെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്ത്; ഇന്ത്യയ്ക്ക് ഗുസ്തിയിൽ സ്വർണം

നഗോയ: ഗുസ്തിയിൽ ഇന്ത്യയ്ക്ക് അഭിമാനനേട്ടം. ലോകചാമ്പ്യനെ പരാജയപ്പെടുത്തി അമൻ സെഹ്‌റാവത്ത് സ്വർണം സ്വന്തമാക്കി. നിർണായക പോരാട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യൻ താരം സ്വർണ മെഡൽ നേടിയത്.തുടക്കം മുതൽ ആത്മവിശ്വാസത്തോടെയാണ് അമൻ മത്സരിച്ചത്. ശക്തമായ പ്രതിരോധത്തിനൊപ്പം കൃത്യമായ ആക്രമണങ്ങളും പുറത്തെടുത്ത താരം മത്സരത്തിന്റെ നിയന്ത്രണം കൈവിടാതെ മുന്നേറി. ലോകതലത്തിൽ ശ്രദ്ധ നേടിയ താരത്തിനെതിരായ മത്സരമായിരുന്നിട്ടും സമ്മർദത്തിന് വഴങ്ങാതെയാണ് അമൻ പോരാട്ടം പൂർത്തിയാക്കിയത്. നിർണായക ഘട്ടങ്ങളിൽ നേടിയ പോയിന്റുകളാണ് മത്സരത്തിൽ ഇന്ത്യൻ താരത്തിന് നേട്ടമുണ്ടാക്കിയത്.ഈ വിജയത്തോടെ ഗുസ്തിയിൽ ഇന്ത്യയുടെ […]
Read more

വർഷം 40 യുദ്ധവിമാനങ്ങൾ വേണം; വ്യോമസേനയുടെ ആവശ്യം വ്യക്തമാക്കി മേധാവി

ഇന്ത്യൻ വ്യോമസേനയ്ക്ക് അടുത്ത ഏതാനും വർഷങ്ങളിൽ പ്രതിവർഷം കുറഞ്ഞത് 36 മുതൽ 40 വരെ യുദ്ധവിമാനങ്ങൾ ആവശ്യമായി വരുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് വ്യക്തമാക്കി. നിലവിൽ വ്യോമസേനയ്ക്ക് 42 സ്ക്വാഡ്രണുകളാണ് അംഗീകൃത ശേഷിയെങ്കിലും 29 സ്ക്വാഡ്രണുകളാണ് പ്രവർത്തനത്തിലുള്ളത്. അഞ്ചാം തലമുറ യുദ്ധവിമാനമായ AMCA പദ്ധതിയിൽ കാലതാമസം നേരിട്ടാൽ മറ്റ് വിമാനങ്ങൾ പരിഗണിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ Su-57 വിമാനങ്ങൾക്കായുള്ള നിർദേശം ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എ.പി. സിങ് വ്യക്തമാക്കി. അതേസമയം, […]
Read more

CBSE പത്താം ക്ലാസ് പരീക്ഷയിൽ പുതിയ മാറ്റങ്ങൾ; പാസാകാൻ ശ്രദ്ധിക്കേണ്ടത് ഇവ

2026 മുതൽ CBSE പത്താം ക്ലാസ് വിദ്യാർഥികൾക്ക് രണ്ട് ബോർഡ് പരീക്ഷകൾ എഴുതാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ബോർഡ് പരീക്ഷ എല്ലാ വിദ്യാർഥികൾക്കും നിർബന്ധമാണ്. ആദ്യ പരീക്ഷയിൽ വിജയിക്കുന്നവർക്ക് പരമാവധി മൂന്ന് പ്രധാന വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനായി രണ്ടാം പരീക്ഷ എഴുതാം. ആദ്യ പരീക്ഷയിൽ മൂന്ന് വിഷയങ്ങളിലോ അതിലധികമോ പരീക്ഷ എഴുതാത്ത വിദ്യാർഥികൾക്ക് രണ്ടാം ബോർഡ് പരീക്ഷ എഴുതാൻ സാധിക്കില്ല. ഇവരെ അടുത്ത വർഷത്തെ പ്രധാന പരീക്ഷയിൽ ‘Essential Repeat’ വിഭാഗത്തിൽ ഉൾപ്പെടുത്തും. അതേസമയം, ആദ്യ പരീക്ഷയിൽ […]
Read more

വ്യോമസേനയിൽ ജെറ്റ് ക്ഷാമം; വർഷം 40 പുതിയ യുദ്ധവിമാനങ്ങൾ വേണം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കാൻ പ്രതിവർഷം 36 മുതൽ 40 വരെ പുതിയ ജെറ്റുകൾ ആവശ്യമാണെന്ന് എയർ ചീഫ് മാർഷൽ എ.പി. സിങ്. നിലവിലെ പോരായ്മ പരിഹരിക്കുന്നതിനൊപ്പം പഴയ വിമാനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തേണ്ടത്.നിലവിൽ വ്യോമസേനയ്ക്ക് 29 ഫൈറ്റർ സ്ക്വാഡ്രണുകളാണുള്ളത്. എന്നാൽ അംഗീകൃത ശേഷി 42 സ്ക്വാഡ്രണുകളാണ്. ഈ വ്യത്യാസം കുറയ്ക്കുന്നതിനാണ് പുതിയ യുദ്ധവിമാനങ്ങൾ വേഗത്തിൽ സേനയുടെ ഭാഗമാക്കേണ്ടത്. വ്യോമസേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് പരിഗണനയിലുള്ളത്. 114 […]
Read more

Recent News