Tag: LATEST

സുകുമാര കുറുപ്പിന്റെ തിരോധാനം; പുറത്തുവന്ന പുതിയ വിവരങ്ങളിൽ വ്യക്തത വരുത്താൻ അന്വേഷണ സംഘം

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിന്റെ തിരോധാനത്തില്‍ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പുതുതായി പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ വ്യക്തത വരുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സുകുമാര കുറുപ്പ് എന്ന പേരില്‍ പുറത്തുവന്ന ദാമോദര മേനോന്റെ ബന്ധുക്കളില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. സുകുമാര കുറുപ്പിന്റേത് എന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റെതല്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. ചിത്രങ്ങള്‍ കരുമത്ര […]
Read more

തൃശൂരിൽ പുലിക്കളിയാവേശം! മടവിട്ട് പുലികള്‍ ശക്തന്‍റെ തട്ടകത്തിലിറങ്ങി

തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ പുലിക്കളിയിൽ നഗരം പുലികൾ കീഴടക്കിയിരിക്കുകയാണ്. യുവജനക്ഷേമ കായിക മന്ത്രി ഒ ജെ ജനീഷാണ് പുലിക്കളിക്ക് ഫ്ലാഹ് ഓഫ് നടത്തിയത്. 9 സംഘങ്ങളിലായി 450 ഓളം പുലികളാണ് ഇത്തവണ പൂരനഗരിയെ ആവേശത്തിലാറാടിക്കുന്നത്. കുട്ടി പുലികളും പെൺപുലികളും പുലിമടകളിൽ നിന്നിറങ്ങി ആവേശം പകരുന്നുണ്ട്. ഓരോ സംഘത്തിലും 50 ലധികം പുലികളാണ് അണിനിരക്കുന്നത്. ഇവർക്കൊപ്പം നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്ക് അഴകേകുകയാണ്. […]
Read more

ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

മലപ്പുറം: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ വേട്ടയുമായി കേരള പൊലീസ്. മഞ്ചേരിയിൽ 10 കോടിയോളം രൂപ വിപണി മൂല്യം വരുന്ന 12 കിലോ എം ഡി എം എയുമായി സംഘത്തിലെ പ്രധാനികളായ 3 പേരെ പിടികൂടി. നേരത്തെ 97 ഗ്രാം എം ഡി എം എയുമായി ആറുപേരെ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികളുടെ കാറിൽ നിന്നാണ് ഇന്നലെ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. വലിയ തോതിൽ മയക്കുമരുന്ന് […]
Read more

കോലിയെയും ബുംറയെയും കപിലിനെയും മറികടന്ന് സച്ചിൻ

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. വിരാട് കോലി, എം.എസ്. ധോണി, സുനിൽ ഗവാസ്കർ, ജസ്പ്രീത് ബുംറ, വീരേന്ദര്‍ സെവാഗ്, രവീന്ദ്ര ജഡേജ തുടങ്ങിയ വൻതാരങ്ങളെ താരതമ്യം ചെയ്താണ് അശ്വിൻ സച്ചിനെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇന്ത്യൻ താരമായി തെരഞ്ഞെടുത്തത്. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ ടോക് ഷോയിൽ സംസാരിക്കുകയായിരുന്നു അശ്വിന്‍. വ്യത്യസ്ത കാലഘട്ടങ്ങളിലെ താരങ്ങളെ താരതമ്യം ചെയ്താണ് അശ്വിന്‍ എക്കാലത്തെയും മികച്ച താരത്തെ […]
Read more

പാക് ഓപ്പണർക്കെതിരെ ആരോപണവുമായി മുൻ ചീഫ് സെലക്ടർ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാൻ തിരിച്ചടികൾ നേരിടുന്നതിനിടെ, ഓപ്പണർ ഇമാം ഉൾ ഹഖിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുൻ ചീഫ് സെലക്ടർ മുഹമ്മദ് വസീം. ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ ബാറ്റ് ചെയ്യുന്നത് ഒഴിവാക്കാനായി താരം വ്യാജ പരിക്കുകൾ അഭിനയിക്കാറുണ്ടെന്നാണ് വസീമിന്‍റെ വെളിപ്പെടുത്തൽ. ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ പാകിസ്ഥാൻ 110 റൺസിന് തകർന്നടിഞ്ഞപ്പോൾ ഇമാം ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. ഇമാമിന് പരിക്കാണെന്നും മെഡിക്കൽ ടീമിന്‍റെ നിരീക്ഷണത്തിലാണെന്നുമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. […]
Read more

ഏഷ്യൻ ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി

ഡൽഹി: ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷയും ഒളിമ്പിക് മെഡൽ ജേതാവുമായ നീരജ് ചോപ്ര ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്മാറി. കണങ്കാലിനേറ്റ പരിക്കിനെത്തുടർന്നാണ് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള വരാനിരിക്കുന്ന പ്രധാന ടൂർണമെന്‍റുകളിൽ നിന്നും നീരജ് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ലുസെയ്ൻ ഡയമണ്ട് ലീഗിൽ 88.05 മീറ്റർ എറിഞ്ഞ് സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് നീരജിന് പരിക്കേറ്റത്. തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നീരജ് തന്നെയാണ് സീസണിൽ നിന്നും പിന്മാറുന്ന വിവരം കായിക […]
Read more

ലിവര്‍പൂളിലും ബാര്‍കോള 29-ാം നമ്പര്‍ ജഴ്‌സിയണിയും, കാരണം ഫിഫ വീഡിയോ ഗെയിം

പാരിസ്‌: ഫ്രഞ്ച്‌ ക്ലബ്ബ്‌ പാരിസ്‌ സെയിന്റ്‌ ജെര്‍മെയിനില്‍ നിന്ന്‌ ഇംഗ്ലീഷ്‌ ക്ലബ്ബ്‌ ലിവര്‍പൂളിലേക്ക്‌ കൂടുമാറുന്ന വിംഗര്‍ ബ്രാഡ്‌ലി ബാര്‍കോള പുതിയ തട്ടകത്തിലും ജഴ്‌സി നമ്പര്‍ 29 തിരഞ്ഞെടുക്കും. ലിയോണില്‍ കളിച്ചിരുന്നപ്പോള്‍ 26 ആയിരുന്നു നമ്പര്‍. പി എസ്‌ ജിയിലേക്ക്‌ വന്നപ്പോഴാണ്‌ 29 ാം നമ്പര്‍ ജഴ്‌സിയിലേക്ക്‌ ബാര്‍കോള മാറിയത്‌. ലിവര്‍പൂളുമായുള്ള കരാര്‍ പൂര്‍ത്തിയാകുമ്പോള്‍, ജഴ്‌സി നമ്പര്‍ ഏത്‌ ധരിക്കണം എന്നത്‌ സംബന്ധിച്ച്‌ ബാര്‍കോളക്ക്‌ വ്യക്തതയുണ്ട്‌. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ബാര്‍കോളക്ക്‌ ഇരുപത്തൊമ്പതാം നമ്പറിനോട്‌ പ്രത്യേക താത്‌പര്യമുണ്ട്‌. അതിന്‌ കാരണം […]
Read more

വിപണിയില്‍ വില 10 കോടി; 12 കിലോയോളം ലഹരിയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

മലപ്പുറം: സംസ്ഥാനത്ത് വന്‍ ലഹരിവേട്ട. 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിര്‍ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ്(34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബര്‍(21) എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് മലപ്പുറം പൊലീസാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്ന് പിടികൂടിയ ലഹരിയുടെ വില വിപണിയില്‍ പത്ത് കോടി രൂപയാണ്. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. കേരളത്തിലും പുറത്തും കഴിഞ്ഞ […]
Read more

സവാളയ്ക്ക് വിലക്കയറ്റം; പൂഴ്ത്തിവെയ്‌പ്പെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കുടുംബ ബജറ്റിന് കൂടുതൽ ഭാരമായി സവാളയുടെ വില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ സവാള വില കിലോയ്ക്ക് 62 രൂപ വരെ എത്തി. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത ലാഭമെടുക്കല്‍ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമാവുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. അതേസമയം, സര്‍ക്കാര്‍ നിശ്ചയിച്ച കേന്ദ്രങ്ങളിലൂടെയും മൊബൈല്‍ വാനുകളിലൂടെയും കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള വില്‍ക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്. സവാള വില ഉയരുന്നതിന് ഇടനിലക്കാരാണ് ഉത്തരവാദികളെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. […]
Read more

ക്ഷേത്ര പ്രവേശനത്തിന്റെ മൂഖ്യ കാരണക്കാരൻ അയ്യങ്കാളി: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: 1936 ലെ ക്ഷേത്ര പ്രവേശനവിളംബരത്തിന്റെ മുഖ്യ കാരണക്കാരൻ അയ്യങ്കാളിയായിരുന്നുവെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളിയുടെ 163ാ മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1913ൽ ശ്രീമൂലം പ്രജാസഭയിൽ ബ്രിട്ടീഷുകാർക്കെതിരായും കേരളത്തിലെ അസമത്വത്തിനെതിരായും അയ്യൻകാളി നിലകൊണ്ടു. അദ്ദേഹം നയിച്ച വില്ലുവണ്ടി സമരം അക്കാലത്തു വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. അത് അന്നത്തെ സവർണ ഫാസിസത്തെ […]
Read more

Recent News