Tag: LATEST

CPMൽ വീണ്ടും സാമ്പത്തിക തിരിമറി

തിരുവനന്തപുരം : കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു. പാർട്ടി നേതൃത്വത്തിലുള്ള നോർത്ത് മലബാർ എഡ്യൂക്കേഷനൽ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ്. 2015-ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി, കോളേജ് സ്ഥാപിക്കാമെന്ന വാഗ്ദാനം നൽകി പതിനായിരത്തിലധികം ആളുകളിൽ നിന്നാണ് പണം പിരിച്ചെടുത്തത്. 1,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള ഓഹരികളായാണ് […]
Read more

കണ്ടന്റ് ക്രിയേറ്റര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: കണ്ടന്റ് ക്രിയേറ്ററും വ്‌ളോഗറുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് അന്ത്യം. ഇന്ന് ഉച്ചയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുസ്‌ലിം ലീഗ് നേതാവ് സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് സ്വാലിഹിന്റെ മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് രാവിലെ സ്വാലിഹിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്ന കാര്യം അദ്ദേഹം പറഞ്ഞിരുന്നുവെന്നും മുനവറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. […]
Read more

മാടാക്കര പള്ളി ലാത്തിച്ചാർജ്: പൊലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ് നടത്തിയ പൊലീസുകാരെ സ്ഥലം മാറ്റിയതിൽ വിശദീകരണവുമായി കോഴിക്കോട് റൂറൽ പൊലീസ് മേധാവി മെറിൻ ജോസഫ്. പൊലീസ് സമൂഹത്തിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് പാലിക്കാത്തതിനാലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നാണ് മെറിൻ ജോസഫ് വ്യക്തമാക്കിയത്. പൊലീസ് നടപടിക്കെതിരെ ചിലർക്ക് എതിർപ്പുണ്ടായിരുന്നുവെന്നും അവർ വിവരിച്ചു. പൊലീസ് നടപടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. സമൂഹത്തിന്‍റെ വികാരം കൂടി മാനിക്കണം. അത് പാലിക്കാത്തതിനാലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയെന്നും മെറിൻ ജോസഫ് […]
Read more

കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു. വിലങ്ങാട് വായാട് ഉന്നതിയിലെ സുനില്‍ ആണ് മരിച്ചത്. ചെങ്ങന്നൂര്‍ കോടതിയിലെ ജീവനക്കാരനാണ്. കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമത്തിനിടെ, കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടന്‍ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
Read more

‘റൗഡി ലിസ്റ്റിലുള്ള ചേന്തി അനില്‍ എങ്ങനെ DCC അംഗമായി, ഇത്രകാലം എങ്ങനെ തുടര്‍ന്നു’; വി കെ സനോജ്

കണ്ണൂര്‍: മുഖ്യമന്ത്രി വി ഡി സതീശനെ റോഡില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ഡിസിസി അംഗം ചേന്തി അനിലിനെ പുറത്താക്കിയതില്‍ കോണ്‍ഗ്രസിനോട് ചോദ്യവുമായി വി കെ സനോജ് എംഎല്‍എ. ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉണ്ടായിരുന്ന ആളായതുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ റൗഡി ലിസ്റ്റിലുള്ള ഒരാള്‍ എങ്ങനെ ഡിസിസി പ്രസിഡന്റായി എന്ന ചോദ്യം പ്രസക്തമാണെന്നും വി കോ സനോജ് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെങ്കില്‍ ചേന്തി അനിലിന് ഇത്രകാലം […]
Read more

കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കൈയിലെ കോടാലിയായി; പയ്യന്നൂരിലെ തോൽവിയിൽ ആഞ്ഞടിച്ച് പിണറായി വിജയൻ

കണ്ണൂർ: പാർട്ടിയെ തകർക്കുക എന്ന ഒറ്റ വികാരത്തോടെയാണ് വി. കുഞ്ഞികൃഷ്ണൻ പെരുമാറിയതെന്നും ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പയ്യന്നൂരിലെ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പയ്യന്നൂർ എംഎൽഎക്കെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചെങ്കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത പരാജയം പാർട്ടിക്കുള്ളിലെ ചിലരുടെ ചതിയുടെ ഫലമാണെന്നും തെറ്റ് വെച്ചുപൊറുപ്പിക്കുന്ന പ്രസ്ഥാനമല്ല സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് രാഷ്ട്രീയ കുത്തൊഴുക്കിലും പ്രതികൂല പ്രചാരണങ്ങൾക്കിടയിലും എൽഡിഎഫിന് ഉറച്ചുനിൽക്കാൻ കഴിഞ്ഞ പാരമ്പര്യമാണ് പയ്യന്നൂരിന്റേത്. ചരിത്രത്തിൽ […]
Read more

മൂവാറ്റുപുഴ ജില്ലാ രൂപീകരണ നീക്കത്തിനെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാ​ഗം

ഇടുക്കി: തൊടുപുഴയെ ഉൾപ്പെടുത്തി മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന നിർദ്ദേശത്തിനെതിരെ ശക്തമായ എതിർപ്പുമായി യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാ​ഗം. തൊടുപുഴയെ ഇടുക്കിയിൽ നിന്ന് അടർത്തിമാറ്റി പുതിയ ജില്ലയുണ്ടാക്കാനുള്ള നീക്കം ഇടുക്കി ജില്ലയുടെ ജീവനും ആത്മാവിനും നേരെയുള്ള കടന്നുകയറ്റമാണെന്നും, നിലവിലെ സാഹചര്യത്തിൽ ഈ ആവശ്യത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. മൂവാറ്റുപുഴയിൽ നടന്ന ഒരു പൊതുപരിപാടിയിൽ വെച്ച് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനാണ് എറണാകുളം, ഇടുക്കി, കോട്ടയം […]
Read more

ഉപരാഷ്ട്രപതിയുടെ സന്ദർശനം കർശന സുരക്ഷാ ജാഗ്രതയിൽ കൊച്ചി നഗരം

കൊച്ചി: ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കൊച്ചി സിറ്റി പോലീസ് അറിയിച്ചു. രണ്ട് ദിവസങ്ങളിലും ഉച്ചയ്ക്ക് 12:30 മണി മുതൽ വൈകിട്ട് 05:30 മണി വരെയാണ് നിയന്ത്രണങ്ങൾ. ദേശീയപാത 544-ൽ കളമശ്ശേരി SCMS മുതൽ കളമശ്ശേരി ടി.വി.എസ്. (TVS) ജംഗ്ഷൻ വരെയും, മെഡിക്കൽ കോളേജ് റോഡിൽ എച്ച്.എം.ടി. (HMT) ജംഗ്ഷൻ മുതൽ തോഷിബ ജംഗ്ഷൻ വരെയും ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം സീപോർട്ട്-എയർപോർട്ട് റോഡിൽ തോശീബ […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ സ്റ്റേഷന് മുന്നിലെ ഓണാഘോഷം, ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം

തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയിൽ കോടതി സെപ്റ്റംബർ 15 ന് വാദം പരിഗണിക്കും. പ്രതിഭാഗത്തിന് അപേക്ഷയുടെ പകർപ്പ് നൽകി കൂടാതെ പൊലീസും അന്ന് റിപ്പോർട്ട് സമർപ്പിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) യാണ് കേസ് പരിഗണിക്കുന്നത്. സി പി എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കേസിലെ 16 -ാം പ്രതിയുമായ ഐ പി ബിനു, ഒന്നാം പ്രതി നിഥിൻ […]
Read more

ഷൗക്കത്തിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധന നടത്താതെ തിരികെ നല്‍കി: ഗുരുതര വീഴ്ചയെന്ന് ആരോപണം

മലപ്പുറം: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ചയെന്ന് പരാതി. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഷൗക്കത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാതെ അരീക്കോട് പൊലീസ് കുടുംബത്തിന് തന്നെ തിരിച്ചു നല്‍കി എന്ന ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതുവരെ പുറത്തുവരാത്ത തെളിവുകള്‍ മൊബൈല്‍ ഫോണില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് നിഗമനം. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചില്ലെന്നും പരാതിയുണ്ട്. ഷൗക്കത്തിന്റെ മരണത്തിനു പിന്നാലെ അരീക്കോട് പൊലീസ് ഫോണ്‍ കൊണ്ടുപോയിരുന്നെങ്കിലും തൊട്ടടുത്ത […]
Read more

Recent News