Tag: LATEST

‘കാസർകോട് കളക്ട്രേറ്റ് ജീവനക്കാരിയായിരുന്ന ആശാലതയുടെ മരണകാരണം സ്ഥലംമാറ്റമല്ല

കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ അന്വേഷണം നടത്തിയ എഡിഎം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് റിപ്പോർട്ട് സമർപ്പിച്ചു. മരണത്തിന് കാരണം ജോലി സമ്മർദ്ദമോ സ്ഥലംമാറ്റമോ അല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്, കഴിഞ്ഞ അഞ്ച് വർഷമായി ജീവനക്കാരി കടുത്ത നിരാശയിലായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. കളക്ടർക്ക് കൈമാറിയ ഈ അന്വേഷണ റിപ്പോർട്ട് തുടർനടപടികൾക്കായി റവന്യൂ കമ്മീഷണർക്ക് കൈമാറും. കാസർകോട് കളക്ട്രേറ്റിൽ വെച്ച് ഐസ് ക്രീമിൽ എലിവിഷം ചേർത്ത് കഴിച്ച ആശാലത ചികിത്സയിലിരിക്കെയാണ് മരിച്ചത്. 41 വയസായിരുന്നു. എൻജിഒ യൂണിയൻ […]
Read more

സവാള വില മേലോട്ട്, കിലോക്ക് 80 കടക്കുന്നു, ഓണം കഴിഞ്ഞിട്ടും കുറയുന്നില്ല

കോഴിക്കോട്: സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാർക്കറ്റിൽ കിലോക്ക് വില 80 രൂപ കടന്നു. ഓണക്കാലത്ത് ഉയർന്ന വില, ഓണം കഴിഞ്ഞിട്ടും കുറയുന്നില്ല. സവാള ഉൽപാദിപ്പിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥ പ്രശ്നങ്ങളാണ് വില കൂടാൻ കാരണമെന്നാണ് പറയുന്നത്. കോഴിക്കോട് പാളയം മാർക്കറ്റിൽ 50 മുതൽ 55 രൂപയാണ് സവാളയുടെ ഇന്നത്തെ വില.
Read more

കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്; കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ

കൊച്ചി: പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത് എന്ന് കാട്ടി സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്. കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ടെന്നായിരുന്നു കാന്തപുരത്തിനുള്ള മറുപടി. വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും വളരെ വലിയ സംഭാവനകള്‍ നല്‍കുന്ന സമസ്ത കാന്തപുരം വിഭാഗം ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കിയത് നിര്‍ഭാഗ്യകരമാണെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ നൂറ്റാണ്ടുകള്‍ പിറകിലേക്ക് നയിക്കുന്നതാണ് സര്‍ക്കുലര്‍ എന്നാണ് സംഘടനയുടെ നിലപാട്. […]
Read more

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആഗോള റിലീസ് സെപ്റ്റംബർ 18 ന്

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആഗോള റിലീസ് സെപ്റ്റംബർ 18 ന്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്. അടുത്തിടെ ചിത്രത്തിൻ്റെ ആദ്യ ടീസർ, […]
Read more

മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിൽ നിന്ന് ഭക്ഷണം കഴിച്ചതിനുപിന്നാലെ ഭക്ഷ്യവിഷബാധ,40 മലയാളി വിദ്യാത്ഥികൾ ചികിത്സയിൽ

മുംബൈ: മംഗള ലക്ഷദ്വീപ് എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധ. 40 മലയാളി വിദ്യാര്‍ത്ഥികൾ ചികിത്സ തേടി. ട്രെയിനിലെ ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സൂചന. പിന്നാലെ മധ്യപ്രദേശിലെ ഖന്‍ഡ്വ റെയില്‍വെ സ്റ്റേഷനില്‍ ട്രയിന്‍ നിര്‍ത്തിയിട്ടു. ചികിത്സ തേടിയ ശേഷം വിദ്യാര്‍ത്ഥികൾ യാത്ര തുടര്‍ന്നു. പഠനയാത്രയ്ക്ക് ശേഷം ഡല്‍ഹിയില്‍ നിന്നും മടങ്ങിയ വിദ്യാര്‍ഥികളാണിവര്‍.
Read more

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന ‘ശുദ്ധീകരണ’ ചടങ്ങിനെ ന്യായീകരിച്ചും സംഭവത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്ന് അവകാശപ്പെട്ടും കേന്ദ്ര സഹമന്ത്രി അജയ് താംത. റാലി നടന്ന ഗ്രൗണ്ട് ഒരു ഹൈന്ദവ സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണെന്നും പരിപാടിക്കിടെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ അടക്കമുള്ളവർ അനാവശ്യ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് സംഘടന അവിടെ ചടങ്ങുകൾ നടത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഖാർഗെയുടെ റാലിക്കിടെ ഗ്രൗണ്ടിൽ വച്ച് അനാവശ്യമായ മതപരമായ മുദ്രാവാക്യങ്ങൾ ഉയർന്നതായി അജയ് താംത […]
Read more

രേണു ചിരിക്കുമ്പോൾ പോലും വിമർശനം?

കൊല്ലം : ഒരു മനുഷ്യൻ വലിയൊരു നഷ്ടത്തിലൂടെ കടന്നുപോയാൽ, ജീവിതം മുഴുവൻ കരഞ്ഞുകൊണ്ടേയിരിക്കണമോ? രേണു സുധി വീണ്ടും ചിരിക്കുന്നതും സന്തോഷത്തോടെ സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും പോലും ചിലർ വിമർശിക്കുന്നത് എന്തിനാണ്?കൊല്ലം സുധിയുടെ വേർപാട് രേണുവിന്റെ ജീവിതത്തിലെ വലിയൊരു വേദനയാണ്. പക്ഷേ ആ വേദനയോടൊപ്പം തന്നെ മുന്നോട്ട് പോകേണ്ട ഒരു ജീവിതവും അവർക്കുണ്ട്. കുട്ടികളുണ്ട്, കുടുംബമുണ്ട്, ഉത്തരവാദിത്തങ്ങളുണ്ട്. ഒരാൾ ചിരിക്കുന്നു എന്നതുകൊണ്ട് പഴയ സ്നേഹം മറന്നുവെന്നോ ദുഃഖം ഇല്ലാതായെന്നോ അർത്ഥമില്ല. ഓരോ മനുഷ്യനും വേദനയെ നേരിടുന്ന രീതി […]
Read more

പിണറായിക്ക് പരിചയൊരുക്കി വിശ്വസ്തൻ

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ അനുരഞ്ജനത്തിന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ ഇടപെട്ടിട്ടും സി.പി.എം. മുഖപത്രത്തിൽ സി.പി.ഐ.യെ കടന്നാക്രമിച്ച് ലേഖനം. ഒരു മണ്ഡലത്തിൽ അയ്യായിരം വോട്ടെങ്കിലും ഉണ്ടോയെന്നു കഴിഞ്ഞദിവസം സി.പി.ഐ.യെ പരിഹസിച്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനനാണ് വീണ്ടും പ്രകോപനപരമായ ലേഖനമെഴുതിയത്. ഉപനേതൃസ്ഥാനം സി.പി.എമ്മിനു തന്നെയാണെന്ന് പിണറായി വിജയൻ പറഞ്ഞതിനെ അടിമുടി ന്യായീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ വാദങ്ങൾ. തർക്കങ്ങൾക്കിടെ, സി.പി.ഐ.യെ യു.ഡി.എഫിലേക്കു ക്ഷണിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദിന്റെ ലേഖനം വന്നതും എൽ.ഡി.എഫിനെ അസ്വസ്ഥമാക്കുന്നു. […]
Read more

പിണറായിക്കെതിരെ വി കുഞ്ഞികൃഷ്ണൻ

തിരുവനന്തപുരം : പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ പ്രസ്താവനകളിൽ പ്രതികരിച്ച് വി കുഞ്ഞികൃഷ്ണൻ എംഎൽഎ. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തലിൽത്തന്നെ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ നിഷേധിച്ചുകൊണ്ട് ഒരു പിബി അംഗം പരസ്യ നിലപാടെടുക്കുന്നത് ശരിയാണോ എന്ന് ആ പാർട്ടിയുടെ നേതൃത്വം തീരുമാനിക്കട്ടെ. കോടാലിക്കൈ എന്നും വർഗവഞ്ചകൻ എന്നും […]
Read more

നേപ്പാൾ പ്രളയം: മരണസംഖ്യ 688 ആയി

നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 688 ആയി ഉയർന്നു. കാണാതായ ഇന്ത്യക്കാരിൽ ഇതുവരെ 108 പേരെ രക്ഷിച്ചു. ടിബറ്റ് ഭാഗത്ത് കുടുങ്ങിക്കിടന്ന 598 പേർ നേപ്പാൾ അതിർത്തി സുരക്ഷിതമായി കടന്നു. ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരും. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ സംഘവും നേപ്പാളിൽ എത്തി. ഒരു ബെയ്ലി പാലത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഏഴ് പാലങ്ങൾക്ക് കൂടിയുള്ള […]
Read more

Recent News