ബെംഗളൂരു മെട്രോയില്‍ സാധാരണക്കാരനായി ജവഗല്‍ ശ്രീനാഥ്
ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറും ഐസിസി മാച്ച് റഫറിയുമായ ജവഗല്‍ ശ്രീനാഥ് തന്റെ ലളിതമായ ജീവിതരീതികൊണ്ട് ഒരിക്കല്‍ക്കൂടി ആരാധകരുടെ ഹൃദയം കവരുകയാണ്. തൊണ്ണൂറുകളില്‍ എതിരാളികളുടെ പേടിസ്വപ്നമായിരുന്ന ഈ മുന്‍ കര്‍ണാടക താരം, കളിക്കളത്തിന് പുറത്തെ വിനയത്തിന്റെയും ലളിതജീവിതത്തിന്റെയും പേരില്‍ എപ്പോഴും പ്രശംസ പിടിച്ചുപറ്റാറുണ്ട്. ട്രോളി ബാഗുമായി ബെംഗളൂരു മെട്രോയില്‍ സാധാരണക്കാരനെപ്പോലെ യാത്രാ ചെയ്യുന്ന ജവഗല്‍ ശ്രീനാഥിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വലിയ സെലിബ്രിറ്റിയാണെന്ന ഭാവങ്ങളൊന്നുമില്ലാതെ പൊതുഗതാഗതം ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത ആരാധകരില്‍ അഭിമാനമുണര്‍ത്തുന്നതാണ്. […]
Read more

