Tag: LATEST

‘ഇപ്പോഴെനിക്ക് മനസ്സമാധാനമുണ്ട്, ഞാൻ സന്തോഷത്തിലാണ്’; അപർണ തോമസ്

11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അവതാരകൻ ജീവയും ഭാര്യ അപർണ തോമസും വേർപിരിഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ജീവ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഈ തീരുമാനമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ ജീവ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അപർണ തോമസും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. തങ്ങളുടെ ദാമ്പത്യം അവസാനിച്ചുവെന്നും തുടർന്നുപോകാൻ ആഗ്രഹമില്ലായിരുന്നുവെന്നും ഇന്ന് താൻ മനഃസമാധാനത്തിലും സന്തോഷത്തിലുമാണെന്നും അപർണ കുറിച്ചു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനോ ഓരോ കാര്യങ്ങളും തുറന്നുപറയാനോ […]
Read more

അനധികൃത വാഹന രൂപമാറ്റം; നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളില്‍ കണ്ടെത്തുന്ന ഓരോ മാറ്റത്തിനും പിഴ ഈടാക്കും. അനധികൃതമായി കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ ഉടമകള്‍ തന്നെ നീക്കം ചെയ്യണം. ഇത് നീക്കിയ ശേഷം വാഹനം എംവിഡിക്ക് മുന്നില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഗതാഗത കമ്മീഷണറാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റീല്‍സുകള്‍ക്ക് വേണ്ടി രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ഗതാഗത കമ്മീഷണറുടെ നിർദ്ദേശത്തിലുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ […]
Read more

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്; ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന് പ്രതികള്‍ സുപ്രീം കോടതിയില്‍

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന് പ്രതികള്‍ സുപ്രീം കോടതിയില്‍. എന്നാല്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ കെ കെ രമയുടെ അഭിഭാഷകന്‍ സമയം തേടി. ഹര്‍ജികള്‍ മൂന്നാഴ്ച കഴിഞ്ഞ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും ജാമ്യാപേക്ഷയ്ക്ക് മറുപടി നല്‍കും. മുന്‍ സര്‍ക്കാരിന് മുന്നില്‍ ജാമ്യാപേക്ഷ വന്നിരുന്നെങ്കിലും എതിര്‍ക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. സിപിഐഎം നേതാവ് ജ്യോതി ബാബുവിന്റെ ജാമ്യം പരിഗണിക്കവേ ഹീനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് […]
Read more

മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല; മുസ്‌ലിം ലീഗ് മന്ത്രിമാര്‍ക്ക് വിമര്‍ശനം

കാസർ​ഗോഡ്: മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് വിമര്‍ശനം. മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ലെന്നാണ് പ്രധാന പരാതി. മന്ത്രിമാര്‍ ഏജന്റുമാരാല്‍ നിയന്ത്രിക്കപ്പെടുന്നതായും ആരോപണമുയരുന്നുണ്ട്. മന്ത്രിമാരുടെ ജില്ലാ സന്ദര്‍ശനങ്ങളെയും പരിപാടികളെയും കുറിച്ച് പാര്‍ട്ടി നേതാക്കള്‍ അറിയുന്നില്ലെന്നും പരാതിയുണ്ട്. മന്ത്രിമാര്‍ ജില്ലയില്‍ എത്തുന്ന ദിവസവും പരിപാടികളും ഭാരവാഹികള്‍ അറിയുന്നില്ല. മന്ത്രിമാര്‍ക്ക് ഒപ്പമുള്ള ചില ഏജന്റുമാരാണ് ഷെഡ്യൂള്‍ നിയന്ത്രിക്കുന്നതെന്നും ഭാരവാഹികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. ചുമതലയേറ്റ ശേഷം പൊതുവിദ്യാഭ്യാസ മന്ത്രി […]
Read more

കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാത സംരക്ഷണ ഭിത്തി ഇടിഞ്ഞു

കണ്ണൂർ: കനത്ത മഴയെ തുട‌ർന്ന് കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകളോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. ഒരു ഭാഗത്തെ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. നിലവില്‍ പ്രദേശത്ത് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടന്നുവരികയാണ്. സംഭവത്തില്‍ ജനങ്ങള്‍ വലിയ ആശങ്കയിലാണ്.‌ ഇപ്പോഴും പ്രദേശത്ത് പലയിടങ്ങളിലും ചെറിയ തോതില്‍ മണ്ണിളകുന്നുണ്ട് എന്നതും ആശങ്ക സൃഷ്ടിക്കുന്നു. നടുഭാഗം തുരന്ന് നിര്‍മ്മിച്ച പാതയായതിനാല്‍ തന്നെ ഇരുവശങ്ങളിലും വലിയ ഉയരത്തിലാണ് […]
Read more

നാളെയും മറ്റന്നാളും ബെവ്‌കോ അവധി; റെക്കോര്‍ഡ് വില്‍പന പ്രതീക്ഷിച്ച് ഉത്രാട നാള്‍

തിരുവനന്തപുരം: തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. റെക്കോര്‍ഡ് മദ്യവില്‍പന നടക്കുന്ന ദിവസങ്ങളിലൊന്നായ ഉത്രാട നാളിലെ തിരക്ക് ഒഴിവാക്കാന്‍ ഓരോ ചില്ലറവില്‍പന കേന്ദ്രങ്ങളിലും വെബ്‌കോ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചു. തിരക്കിനിടയിലെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാന വില്‍പന കേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ പൊലീസ് നിരീക്ഷണവും വെബ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവോണ നാളില്‍ ബെവ്‌കോ വില്‍പനശാലകള്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച ബാര്‍ ഉള്‍പ്പടെ പൂര്‍ണമായും […]
Read more

സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു: മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു. സര്‍ക്കാര്‍ ജോലികളിലെ ഒഴിവുകള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംവരണം ഒഴിവാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ടതില്ല, സംവരണമുള്ള തസ്തികകള്‍ ഇല്ലാതാക്കിയാല്‍ മാത്രം മതിയാകും എന്നായിരുന്ന അദ്ദേഹം പറഞ്ഞത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവു വരാന്‍ പോകുന്ന തസ്തികകളുടെ വിശദാംശങ്ങളും അദ്ദേഹം തന്റെ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. 2015ല്‍ […]
Read more

സംസ്ഥാനത്ത് മഴകനക്കും; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴകനക്കുന്നതിന് പിന്നാലെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഒമ്പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം,ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി അഞ്ചു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവോണ ദിവസം നാല് ജില്ലകളില്‍ യെല്ലോ […]
Read more

പഞ്ചസാരയുടെ വില കുത്തനെ ഉയരുന്നു! കാരണം പറഞ്ഞ് കാര്‍ഷിക സാമ്പത്തിക വിദഗ്ധൻ

ന്യൂഡല്‍ഹി: ഓണക്കാലത്ത് പഞ്ചസാര അടക്കം സാധനങ്ങളുടെ വില വര്‍ധനവ് ജനങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. പഞ്ചസാര കിലോയ്ക്ക് 75 രൂപവരെയെത്തി. ഓഗസ്റ്റ് ഏഴിന് ശേഷം പഞ്ചസാരയുടെ വിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ 12 ദിവസത്തിനിടയിലാണ് വില ഇത്രയും ഉയര്‍ന്നത്. 19 ശതമാനം മുതല്‍ 21 ശതമാനം വരം വില വര്‍ധനവുണ്ടായി. പഞ്ചസാരയുടെ വില വര്‍ധനവിനുള്ള കാരണം പറയുകയാണ് കാര്‍ഷിക സാമ്പത്തിക വിദഗ്ധനായ പ്രൊഫസര്‍ അശോക് ഗുലാത്തി. പഞ്ചസാരയുടെ ഉത്പാദനം കുറഞ്ഞതാണ് വില വര്‍ധനവിനുള്ള പ്രധാന […]
Read more

ബിവറേജസ് കോപ്പറേഷൻ്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസെടുത്ത് പൊലീസ്

തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ഒരു സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. തട്ടിപ്പു സംഘങ്ങള്‍ സമീപിച്ച ചില വ്യക്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട മറ്റ് കണ്ണികളെ കണ്ടെത്താനുളള അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. സംഭവത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ലിജു അറിയിച്ചു. പൊതു ജനങ്ങള്‍ ഇത്തരം വാഗ്ദാനങ്ങളില്‍ കബളിപ്പിക്കപ്പെടരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
Read more

Recent News