Tag: LATEST

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ഡൽഹി: ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ […]
Read more

ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൻ്റെ അനിവാര്യമായ ആചാരമായി കാണാനാവില്ല: യു പിയിൽ വിദ്യാർത്ഥിയുടെ ഹർജി തള്ളി

ലഖ്നൌ: ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമായി കാണാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മുസ്ലീം വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണം. പ്രയാഗ്രാജിലെ ഒരു സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജി തള്ളി കളഞ്ഞു കൊണ്ടാണ് കോടതിയുടെ നീരിക്ഷണം ഉണ്ടായത്. ജസ്റ്റിസ് ജെ ജ മുനീര്‍, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 […]
Read more

അൻവറിനെ കാലുവാരിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ല : കാരാട്ട് റസാഖ്

കൊച്ചി: ബേപ്പൂർ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറും പി വി അൻവറും തമ്മിലുള്ള വാദപ്രതിവാദങ്ങളിൽ അൻവറിന് പിന്തുണയുമായി കാരാട്ട് റസാഖ്. പി വി അൻവർ ഉയർത്തിയ കാര്യങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ തിളക്കമാർന്ന വിജയത്തിന് കാരണമായിട്ടുണ്ടെന്ന വസ്തുത കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാവുന്നതാണെന്നാണ് കാരാട്ട് റസാഖിൻ്റെ പ്രതികരണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു കാരാട്ട് റസാഖ് അൻവറിനെ പിന്തുണച്ച് രം​ഗത്തെത്തിയത്. അൻവറിനെ പിന്തുണയ്ക്കുന്നതിനൊപ്പം ഡിസിസി പ്രസിഡൻ്റ് കെ […]
Read more

ഭക്തിസായൂജ്യം, ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍; നാളെ ഓണപ്പുടവ സമര്‍പ്പണം

തൃശൂര്‍: ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍. ദേവസ്വം മന്ത്രി കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള ഭക്തരാണ് കാഴ്ചക്കുല സമര്‍പ്പിച്ചത്. രാവിലത്തെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ഏഴു മണിയോടെ സ്വര്‍ണക്കൊടിമരത്തിന് സമീപം നാക്കിലയില്‍ മേല്‍ശാന്തി തെക്കുംപറമ്പത്ത് മനയില്‍ നാരായണന്‍ നമ്പൂതിരി നേന്ത്രക്കുല സമര്‍പ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമര്‍പ്പണ ചടങ്ങ് തുടങ്ങിയത്. തുടര്‍ന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ മുരളീധരന്‍, ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, ദേവസ്വം ഭരണസമിതി […]
Read more

ഉമ്മത്തിന്റെ കായും പൂവും വില്‍പനയ്ക്ക്; സ്വിഗ്ഗിയുടെയും ആമസോണിന്റെയും ബിഗ് ബാസ്‌കറ്റിന്റെയും ഫുഡ് ലൈസന്‍സ് റദ്ദാക്കി

ബംഗളൂരു: ഉമ്മത്തിന്റെ കായും വിത്തുകളും ഭക്ഷ്യയോഗ്യമെന്ന പേരില്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആമസോണ്‍, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് എന്നീ കമ്പനികളുടെ ഫുഡ് ലൈസന്‍സുകള്‍ റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍. നോട്ടീസ് നല്‍കിയിട്ടും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടതായി ഭക്ഷ്യസുരക്ഷ വകുപ്പ് വ്യക്തമാക്കി. ഉമ്മത്തിന്റെ കായും വിത്തുമായി ബന്ധപ്പെട്ട പരസ്യങ്ങളും പ്രമോഷനുകളുമെല്ലാം ഉടന്‍തന്നെ നീക്കം ചെയ്യണമെന്നും കമ്പനികളോട് ഭക്ഷ്യസുരക്ഷാവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ‘മാരകമായ വിഷം അടങ്ങിയതാണ് ഉമ്മത്തിന്‍ കായ. ഇവയുടെ കായും പൂക്കളും കഴിച്ചാല്‍ ശ്വാസതടസം, തലകറക്കം പോലുള്ള അസ്വസ്ഥതകള്‍ക്ക് […]
Read more

ലോകബാങ്ക് സര്‍വേ വിവാദം: സൗദി പ്രവാസികളെക്കുറിച്ചുള്ള കണ്ടെത്തലുകളില്‍ ആശങ്കയറിയിച്ച് തരൂരും രംഗത്ത്

കൊച്ചി: കേരളത്തിലെ ലിംഗസമത്വത്തെയും സാമൂഹിക മനോഭാവങ്ങളെയും കുറിച്ചുള്ള 2022ലെ ലോകബാങ്ക് പഠന റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നു. സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ മനോഭാവങ്ങളെക്കുറിച്ചുള്ള പഠനത്തിലെ ചില കണ്ടെത്തലുകള്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് വിദഗ്ധര്‍ വിശദീകരണവുമായി രംഗത്തെത്തി. സൗദി പ്രവാസികളാണ് കേരളത്തിലെ സ്ത്രീകള്‍ക്കെതിരെ കൂടുതല്‍ അതിക്രമം നടത്തുന്നതെന്ന നിലയില്‍ ഈ പഠനത്തെ വ്യാഖ്യാനിക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് 2013ല്‍ നടത്തിയ കേരള മൈഗ്രേഷന്‍ സര്‍വേയെ അടിസ്ഥാനമാക്കി 2022 മാര്‍ച്ചിലാണ് ലോകബാങ്ക് പോളിസി റിസര്‍ച്ച് […]
Read more

പാലക്കാട് റെയില്‍വെ വിഭജനം: ‘കേരളത്തിൻ്റെ റെയില്‍വേ സ്വപ്‌നങ്ങളെ തകര്‍ക്കാനുള്ള ശ്രമം’: എം വിജിൻ

തിരുവനന്തപുരം: പാലക്കാട് റെയില്‍വേ വിഭജനം കേരളത്തിന്റെ റെയില്‍വെ സ്വപ്‌നങ്ങളെ തകര്‍ക്കാനുള്ള ശ്രമമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍. കൂരിരുട്ടിൻ്റെ മറവില്‍ എടുത്ത തീരുമാനമാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നില്ലെന്നും എം വിജിന്‍ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും വിജിന്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ ബിജെപിയുടെ താല്‍പര്യത്തിനൊപ്പമാണോ വി ഡി സതീശന്റെ നിലപാട് എന്നും സംശയം ഉയരുന്നുണ്ടെന്നും വിജിന്‍ അഭിപ്രായപ്പെട്ടു. എം പിമാര്‍ പാലക്കാടല്ല ഡല്‍ഹിയിലാണ് സമരം ചെയ്യേണ്ടതെന്നും റെയില്‍വേ ഡിവിഷന്‍ പ്രതിഷേധത്തില്‍ ഡിവൈഎഫ്‌ഐ […]
Read more

കതിർ ആപ്പിനെതിരെ കർഷകരുടെ പരാതി; നൽകാനുള്ള തുകയിൽ ഭൂരിഭാഗവും ഇതിനകം വിതരണം ചെയ്‌തെന്ന് മന്ത്രി ടി സിദ്ദിഖ്

കൽപ്പറ്റ: കതിർ ആപ്പ് വഴി പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്. കർഷകർക്ക് നൽകാനുള്ള തുകയിൽ ഭൂരിഭാഗവും ഇതിനകം വിതരണം ചെയ്തെന്നും ബാക്കി തുക ഉത്രാടദിനത്തിൽ തന്നെ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ബാങ്കുകൾ വഴി പണം കൈമാറുന്നതിലുണ്ടായ സാങ്കേതിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കതിർ ആപ്പുമായി ബന്ധപ്പെട്ട വാർത്തയുടെ ഉറവിടം വകുപ്പിനുള്ളിൽ തന്നെയാണെന്നും മന്ത്രി ആരോപിച്ചു. വകുപ്പിനെ തകർക്കുന്ന തരത്തിലുള്ള നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. കതിർ ആപ്പ് വഴി […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവി; പിണറായി വിജയന്റെ പ്രതികരണം മുന്നണി മര്യാദയ്ക്ക് ചേരുന്നതല്ലെന്ന് പി.പ്രസാദ്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തര്‍ക്കത്തില്‍ വാതില്‍ അടഞ്ഞിട്ടില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്. ഉപനേതാവ് ചര്‍ച്ചയ്ക്ക് ഫുള്‍ സ്റ്റോപ്പ് ഇടാന്‍ കഴിയില്ലെന്നും ചര്‍ച്ച തുടരും എന്നും അദ്ദേഹം പറഞ്ഞു. ഉപനേതാവ് പദവി സിപിഐക്ക് ലഭിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ പ്രതികരണം മുന്നണി മര്യാദയ്ക്ക് ചേരുന്നതല്ലെന്നും ഏകപക്ഷീയ നിലപാട് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ അടക്കം സിപിഐയുമായി ചര്‍ച്ച നടത്തുകയാണ്. അതിനിടയിലുള്ള […]
Read more

ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധം: ഡൽഹി പൊലീസിന് ഇൻ്റലിജൻസ് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഇന്റലിജന്‍സ് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തില്‍ സമഗ്ര പരിഷ്‌കരണത്തിന് നിര്‍ദേശം. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍ പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി. ഇനി മുതല്‍ ഓരോ പ്രതിഷേധത്തിന് മുന്നോടിയായും 10 നിര്‍ണായക വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണമെന്നാണ് നിര്‍ദേശം. ജൂലൈ 20ന് നടന്ന പ്രതിഷേധത്തില്‍ 50,000ത്തോളം വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത് പൊലീസ് മുന്‍കൂട്ടി അറിഞ്ഞില്ലെന്നാണ് വിമര്‍ശനം. പാര്‍ലമെന്റ് മാര്‍ച്ച് തടയുന്നതില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് ആഭ്യന്തര വിലയിരുത്തല്‍. ജെന്‍സി പ്രതിഷേധത്തിൻ്റെ […]
Read more

Recent News