Tag: LATEST

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ പണം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള ഫിനാൻഷ്യൽ കോർപ്പറേഷനാണ് രണ്ട് ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്ക് ഓണസദ്യയും ഔട്ടിംഗും സിനിമ കാണാനുള്ള സൗകര്യവും ഏർപ്പെടുത്തും. അതേസമയം, ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ക്ഷേമനിധി ബോർഡ് വഴി പെൻഷൻ […]
Read more

ഗുജറാത്തിലെ മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രിയുടെ പേര് നൽകിയതിൽ വിവാദം

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിൽ വിവാദം. സൂറത്ത് മുനിസിപ്പൽ കോർപറേഷൻ്റെ (എസ്എംസി) നടപടിക്കെതിരെ ഒരു വിഭാഗം വ്യാപാരികളാണ് രംഗത്തെത്തിയത്. വെജിറ്റേറിയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയതിലാണ് വ്യാപാരികളുടെ എതിർപ്പ്. ‌സൂറത്തിലെ നൻപുര മേഖലയിലുള്ള ലക്കാദ്കോട്ടിൽ പുതിയതായി നിർമ്മിച്ച മത്സ്യച്ചന്തയ്ക്കാണ് ‘ശ്രീ നരേന്ദ്ര മോദി ഹോൾസെയിൽ ഫിഷ് മാർക്കറ്റ്’ എന്ന പേര് നൽകിയത്. മത്സ്യച്ചന്തയുടെ കവാടത്തിൽ സ്ഥാപിച്ച വലിയ ബോർഡിൽ പ്രധാനമന്ത്രിയുടെ പേരിനൊപ്പം അദ്ദേഹത്തിൻ്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. […]
Read more

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്ന് സംസ്ഥാനങ്ങളിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും

ലക്നൗ: ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളി‍ൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. തുടർച്ചയായ തോൽവികളിൽ പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകരാതിരിക്കാനാണ് തീരുമാനമെന്ന് മായാവതി പറഞ്ഞു. എഎപിയുടെയും കോൺഗ്രസിൻ്റെയും ബിജെപിയുടെയും ജനവിരുദ്ധ നിലപാടുകളിൽ അസംതൃപ്തരും ദുരിതബാധിതരുമായ പഞ്ചാബിലെ ജനങ്ങൾക്ക് പ്രത്യാശ നൽകാൻ ബിഎസ്പിക്ക് കഴിയുമെന്ന് മായാവതി പറഞ്ഞു. ചൊവ്വാഴ്ച ലക്നൗവിലെ വസതിയിൽ ചേർന്ന അവലോകന യോഗത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെയും ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് മായാവതി പ്രഖ്യാപനം […]
Read more

ബലാത്സംഗക്കേസ്; തരുൺ തേജ്പാലിന്റെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിൽ തെഹൽകെ മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി. രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി നർദേശം നൽകി. കീഴടങ്ങിയാൽ മാത്രമേ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കൂ എന്നും സുപ്രീം കോടതി അറിയിച്ചു. ബലാത്സംഗക്കേസിൽ പത്തുകൊല്ലത്തെ തടവു ശിക്ഷയാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തരുൺ തേജ്പാലിനെതിരേ വിധിച്ചത്. ഇതിനെതിരേയാണ് തരുൺ തേജ്പാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കേസിൽ തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കിയ 2021ലെ വിധി റദ്ദാക്കുകയും ചെയ്തിരുന്നു. […]
Read more

കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് മോഷ്ടിക്കാന്‍ ശ്രമം

കോഴിക്കോട്: കൊയിലാണ്ടിയില്‍ ബസ് മോഷണം. കൊയിലാണ്ടിയില്‍ സ്വകാര്യ ബസുമായി മോഷ്ടാവ് കടന്നത് എട്ട് കിലോമീറ്റര്‍ എന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പൊയില്‍ക്കാവിന് സമീപം ചെളിയില്‍ താഴ്ന്ന നിലയിലാണ് ബസ് കണ്ടെത്തിയത്. കോഴിക്കോട്- കൊയിലാണ്ടി റൂട്ടില്‍ ഓടുന്ന സെനോ ബസാണ് മോഷണം പോയത്. ബസ് ചെളിയില്‍ താഴ്ന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതാകാം എന്നാണ് സംശയം.
Read more

‘ഐ ആം ഗെയിം’ പ്രീ-റിലീസ് ഇവൻ്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29ന്; സൗജന്യ പ്രവേശനം, ബുക്കിംഗ് നിർബന്ധം

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിന്റെ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29ന് വൈകുന്നേരം 6 മണിക്ക് കാക്കനാട് ഇൻഫോ പാർക്ക് എക്സ്പ്രസ് വേയിലുള്ള കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കും. മ്യൂസിക് ലോഞ്ച് – പ്രീ റിലീസ് ഇവൻ്റിൽ പ്രേക്ഷകർക്ക് പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്. സൗജന്യ പാസ് ബുക്ക് മൈ ഷോ വഴി മാത്രം ബുക്ക് ചെയ്യാം. വേദിയിലെ പ്രവേശനത്തിനായി […]
Read more

അസമിൽ ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടബലാത്സം​ഗത്തിനിരയായി

ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ വെച്ച് കൂട്ടബലാത്സം​ഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പസാരിയ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ഓഗസ്റ്റ് 23 ന് ഉച്ചകഴിഞ്ഞ് കാണാതായിരുന്നു. തുടര്‍ന്ന് പെൺകുട്ടിയുടെ കുടുംബം ഹാജോ പോലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ദാദര ഔട്ട്പോസ്റ്റിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണവും ആരംഭിച്ചു. പിന്നാലെ, ഓഗസ്റ്റ് 24 ന് രാവിലെ 5:47-ഓടെ പെൺകുട്ടിയെ ഗുവാഹത്തിയിലെ പാൻബസാർ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. ദാദര ഔട്ട്പോസ്റ്റ് […]
Read more

എച്ച്-1ബി വിസ ഫീസ് വർധിപ്പിക്കാൻ ട്രംപ് ഭരണകൂടം

വാഷിങ്ടൺ: വിദേശ തൊഴിലാളികൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് എച്ച്-1ബി (H-1B) വിസ അപേക്ഷാ ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടം പുതിയ കരട് നിയന്ത്രണ ചട്ടം പുറത്തിറക്കി. ഒരു അപേക്ഷയ്ക്ക് 1,03,265 ഡോളർ (ഏകദേശം 99 ലക്ഷത്തോളം രൂപ) ഫീസ് ഈടാക്കാനാണ് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ശുപാർശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ട്രംപ് താൽക്കാലികമായി ചുമത്തിയ ഒരു ലക്ഷം ഡോളർ ഫീസ് വർദ്ധനവ് ഒരു ഫെഡറൽ ജഡ്ജി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി […]
Read more

ഹൈന്ദവ ആചാര പ്രകാരം വീട്ടുജോലിക്കാരിക്ക് അന്ത്യകര്‍മ്മങ്ങൾ നടത്തി വൈദികൻ

കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ ആരുമില്ലാത്ത വീട്ടുജോലിക്കാരിക്ക് ഹൈന്ദവ ആചാര പ്രകാരം അന്ത്യകര്‍മ്മങ്ങൾ നടത്തി വൈദികൻ. ചോറ്റാനിക്കര ഓണശ്ശേരിൽ ഫാ. ഒ ജെ ജേക്കബാണ് അതിരുകൾ ഭേദിച്ച മാനവിക സന്ദേശം കൈമാറിയത്. വൈദികന്‍റെ ഭാര്യ മരിച്ചപ്പോഴാണ് ആറു വയസ്സുകാരിയായ മകൾ മെറിനെ നോക്കാൻ പാര്‍വതി വൈദികന്‍റെ വീട്ടിലെത്തുന്നത്. സ്നേഹം കൊണ്ടും ഇഴയടുപ്പം കൊണ്ട് അവര്‍ വീട്ടുകാര്‍ക്ക് പയാമ്മയായി. ഉറ്റവരാരുമില്ലാത്ത പാര്‍വതിക്ക് വൈദികന്‍റെ കുടുംബമായിരുന്നു എല്ലാം. ഒൻപത് വര്‍ഷം മുമ്പ് മെറിന്‍റെ കല്യാണം കഴിഞ്ഞിട്ടും പായമ്മ വൈദിക കുടുംബത്തോടൊപ്പം തുടര്‍ന്നു. […]
Read more

ആഭ്യന്തര സുരക്ഷ; അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുക‌ടത്തണമെന്ന് അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ കടുത്ത നടപടികൾക്ക് കേന്ദ്രം. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയും നിയമാനുസൃത നടപടികളിലൂടെ നാടുകടത്തുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവിധ ഏജൻസികൾക്ക് നിർദേശം നൽകി. ഭീകരവാദ ശൃംഖലകൾക്കെതിരെ കർശന നടപടി വേണമെന്നും കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കണമെന്നും നിർദേശമുണ്ട്. ദേശീയ സുരക്ഷാ നടപടികൾ ചർച്ച ചെയ്യാൻ ദില്ലിയിൽ നടക്കുന്ന സമ്മേളനത്തിലാണ് നിർണായക നിർദേശങ്ങൾ നൽകിയത്. 850ലേറെ സുരക്ഷാ ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസികളുടെയും സംസ്ഥാന പൊലീസ് സേനകളുടെയും […]
Read more

Recent News