Tag: LATEST

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു

കാൺപൂർ: ഉത്തർ പ്രദേശിലെ കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു. ട്രെയിനി പൈലറ്റും ഇൻസ്ട്രക്ടർ പൈലറ്റുമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഗംഗ നദിയോട് ചേർന്നുള്ള നാത്തുപൂർവ ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഇരട്ട എഞ്ചിൻ വിമാനം തകർന്നുവീണത്. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി. ഗാർഗ് ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ടെക്നാം പി2006ടി വിമാനമാണ് അപകടത്തിൽപെട്ടതെന്നാണ് പ്രാഥമിക വിവരം.
Read more

‘എന്നും സമ്മർദ്ദതന്ത്രം സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐ’; വിമർശിച്ച് സി.എൻ മോഹനൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെ, സിപിഐയുടെ വലുപ്പത്തെ ചോദ്യം ചെയ്ത് സിപിഎം നേതാക്കൾ രംഗത്ത്. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ സിപിഐക്ക് ഒറ്റയ്ക്ക് 5000 വോട്ട് കിട്ടുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ മോഹനൻ ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നും സമ്മർദ്ദതന്ത്രം സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐ എന്ന് കുറ്റപ്പെടുത്തിയ മോഹനൻ ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഎം സഹിച്ചുകൊള്ളണം എന്നതാണ് അവരുടെ നിലപാടെന്നും […]
Read more

കരിക്ക് ടീം ഒരുക്കുന്ന ചിത്രം ‘ഗുഡ് ലക്ക് ചിക്കോ’ യു‌ടെ ടൈറ്റില്‍ പുറത്ത്

മലയാളത്തിലെ ഏറ്റവും ജനപ്രിയരായ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സില്‍ ഒന്നായ ‘കരിക്ക്’ ടീം ആദ്യമായി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘ഗുഡ് ലക്ക് ചിക്കോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കരിക്ക് സ്റ്റുഡിയോക്ക് ഒപ്പം ചേര്‍ന്ന് ഡോക്ടര്‍ അനന്തു പ്രൊഡക്ഷന്‍സ് ബാനറില്‍ ഡോക്ടര്‍ അനന്തു ആണ് നിര്‍മ്മിക്കുന്നത്. നിഖില്‍ ജി. പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടര്‍ അനന്തുവും നിഖില്‍ ജി പ്രസാദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഈ ബാനറില്‍ ഡോക്ടര്‍ അനന്തു […]
Read more

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച് കുര്യൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ അന്തരിച്ചു. 67 വയസ്സായിരുന്നു. റവന്യൂ, വ്യവസായ, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. 1986 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഒഡീഷയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. അർബുദ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് മരണം സ്ഥിരീകരിച്ചത്. സംസ്‌കാരം ശനിയാഴ്ച ജന്മനാടായ കോട്ടയം പാമ്പാടിയിൽ നടക്കും. കേരളത്തിൽ സ്റ്റാർട്ടപ്പ് നയം രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1959 ജനുവരി 20-ന് ജനിച്ച പി.എച്ച്. കുര്യൻ, രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര […]
Read more

പാലക്കാടിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രത്തിൻ്റെ നീക്കം

തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജനത്തിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രത്തിൻ്റെ നീക്കം. നാഗര്‍കോവില്‍ കേന്ദ്രീകരിച്ച് പുതിയ റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കാനുള്ള ചർച്ചകൾ നടക്കുന്ന് വരുന്നുണ്ട്. നാഗര്‍കോവില്‍, കന്യാകുമാരി എന്നീ പ്രധാന സ്റ്റേഷനുകള്‍ക്കൊപ്പം, നേമത്തിനും നാഗര്‍കോവിലിനും ഇടയിലുള്ള കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളും തിരുവനന്തപുരത്ത് നിന്ന് വിഭജിക്കാനാണ് കേന്ദ്രത്തിൻ്റെ നീക്കം. തിരുവനന്തപുരം വിഭജിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നില്‍ തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മര്‍ദ്ദമാണെന്നാണ് വിവരം. നാഗര്‍കോവില്‍ ഡിവിഷന്‍ രൂപീകരണത്തിലേക്ക് ഉടൻ റെയില്‍വേ നീങ്ങുമെന്നാണ് […]
Read more

തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വിഭജനത്തിൽ കേന്ദ്രത്തിനെതിരെ വി.കെ ശ്രീകണ്ഠന്‍ എംപി

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കേന്ദ്രത്തിനെതിരെ പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍ രം​ഗത്ത്. തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് വേണ്ടിയാണ് പുതിയ ഡിവിഷന്‍ രൂപീകരിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതെന്ന് വി. കെ ശ്രീകണ്ഠന്‍ ആരോപിച്ചു. നാഗര്‍കോവിലും, കന്യാകുമാരിയും വെട്ടി തിരുവനന്തപുരം വിഭജിച്ചാല്‍, കേരളത്തിന്റെ റെയില്‍വേ വികസനം വട്ടപ്പൂജ്യമാകുമെന്നും എംപി പറഞ്ഞു. കേരളത്തില്‍ ഭരണം പിടിക്കാന്‍ കഴിയില്ലെന്ന ഉറപ്പുകൊണ്ടാണ് ബിജെപി സംസ്ഥാനത്തെ വേട്ടയാടുന്നത്. കേരളത്തിനോടുള്ള അവഗണനയ്‌ക്കെതിരെ പാര്‍ലമെന്റും റെയില്‍വേ മന്ത്രിയുടെ ഓഫീസും കേന്ദ്രീകരിച്ച് സമരം ശക്തമാക്കുമെന്നും വി.കെ ശ്രീകണ്ഠന്‍ […]
Read more

നേപ്പാള്‍ മിന്നല്‍ പ്രളയം; വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. ഇന്ത്യയുടെ വ്യോമസേന വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാളില്‍ എത്തിയിട്ടുണ്ട്. മിഗ് 17, ധ്രുവ് ഹെലികോപ്റ്ററുകള്‍ അടക്കം സജ്ജമാണെന്ന് ഇന്ത്യ അറിയിച്ചു. പ്രളയത്തില്‍ മലയാളികള്‍ അടക്കം 133 ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. വിനോദസഞ്ചാരികളെയാണ് കൂടുതലായും കാണാതായത്. ഇതിനിടെ ഇന്ത്യ 10 ടൺ മാനുഷിക സഹായവും അവശ്യ മരുന്നുകളും നേപ്പാളിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിലാണ് സഹായസാമഗ്രികൾ എത്തിച്ചത്. താൽക്കാലിക അഭയകേന്ദ്രങ്ങൾ, പുതപ്പുകൾ, […]
Read more

നേപ്പാൾ മിന്നൽ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി

ന്യൂഡൽ​ഹി: മിന്നൽ പ്രളയം നേപ്പാളിൽ കനത്ത നാശനഷ്ടമാണ് വിതച്ചത്. നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി‌. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആണ് ബന്ധുക്കൾ അടക്കമുള്ളവർ ബന്ധപ്പെട്ടത്. ഇതിൽ 18 പേരുമായി സംസാരിക്കാനായി. 14 പേരുമായി ആശയവിനിമയത്തിന് സാധിച്ചിട്ടില്ല. നോർക്ക വഴി 20 ഓളം പേരുടെ വിവരവും ലഭിച്ചു. മേഖലയിൽ 48 ഓളം മലയാളികൾ ഉണ്ടെന്നാണ് വിവരം. ഇവർ വിനോദ സഞ്ചാരികളും തീർത്ഥാടകരുമാണ്. ദുരന്ത മേഖലയിൽ ഉള്ളവരുടെ വിവരങ്ങൾ എംബസിക്ക് കൈമാറിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേപ്പാളിൽ വ്യാപക […]
Read more

ക്രൈം ത്രില്ലർ ‘ദായ്റ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മേഘ്ന ഗുൽസാറിന്റെ ക്രൈം ത്രില്ലർ ദായ്റയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ കഥാപരിസരത്തെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നതാണ് പുതിയ പോസ്റ്റർ. ഓഗസ്റ്റ് 31ന് ട്രെയിലർ പുറത്തിറങ്ങാനിരിക്കെ, ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധമെന്താണെന്ന ചോദ്യമുയർത്തുന്നതിനൊപ്പം കഥയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. പോലീസ് ടേപ്പിന്റെ നിരവധി പാളികൾക്കിടയിൽ പരസ്പരം പുറംതിരിഞ്ഞ് നിൽക്കുന്ന കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനുമാണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തിൽ അവ്യക്തമായ ഒരു മുഖവും […]
Read more

ടി.പി വധക്കേസിലെ അഭിഭാഷകനെ മാറ്റാൻ തീരുമാനം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

ന്യൂഡൽഹി: ടി. പി ചന്ദ്രശേഖരന്‍ വധക്കേസിലെ അഭിഭാഷകനെ മാറ്റാന്‍ തീരുമാനം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയര്‍ അഭിഭാഷകന്‍ പി. വി ദിനേശനെ ആണ് മാറ്റുന്നത്. പകരം സുപ്രീംകോടതിയിലെ മറ്റൊരു മുതിർന്ന അഭിഭാഷകനെ നിയോഗിക്കും. മുന്‍ സോളിസിസ്റ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര എന്നിവരില്‍ ഒരാളെ കേസില്‍ ഹാജരാക്കാന്‍ ആണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. മുന്‍ പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്ത് ടി പി വധക്കേസിലെ പ്രതികളുടെ […]
Read more

Recent News