Tag: LATEST

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം

ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ). ഒമാനിലെ ഖസബ് തീരത്തോട് ചേർന്ന് ചൊവ്വാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. അജ്ഞാത പ്രൊജക്റ്റൈൽ പതിച്ചതിനെ തുടർന്ന് കപ്പലിൽ ഉണ്ടായ തീപിടിത്തം അണച്ചതായും ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും യുകെഎംടിഒ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇതേ പാതയിലൂടെ സഞ്ചരിച്ച ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഹോർമുസിലൂടെയുള്ള കപ്പൽ […]
Read more

പി വി അൻവറിൻ്റെ തോൽവിയിൽ ഡിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവന അനവസരത്തിൽ: വിമർശനവുമായി പി എം നിയാസ്

കോഴിക്കോട്: ബേപ്പൂരിൽ പി വി അൻവറിൻ്റെ തോൽവിയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവന അനവസരത്തിലെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്. പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന്റെ തീരുമാനമാണ്. അന്നില്ലാത്ത അഭിപ്രായം ഇന്ന് പറയുന്നതിൽ ലോജിക്കില്ലെന്നും പി എം നിയാസ് കുറ്റപ്പെടുത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും 2026ലെ തെരഞ്ഞെടുപ്പിൽ കെപിസിസി വാർ റൂമിൻ്റെ ചുമതലയും വഹിച്ച നേതാവ് കൂടിയാണ് പി എം നിയാസ്. ബേപ്പൂർ കോൺഗ്രസിന് അനുകൂലമായ മണ്ഡലമല്ലെന്നും പി […]
Read more

ഗൂഡല്ലൂരിൽ ഇന്നും നാളെയും ബന്ദ്; യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ

മലപ്പുറം: ഓഗസ്റ്റ് 27,28 തീയതികളിൽ ഗൂഡല്ലൂർ വഴിയുള്ള യാത്ര ഒഴിവാക്കാൻ നിർദേശം പുറപ്പെടുവിച്ച് മലപ്പുറം ജില്ലാ കളക്ടർ. രണ്ടുപേരെ കൊന്നതായി സംശയിക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട്, ഗൂഡല്ലൂരിൽ 48 മണിക്കൂർ നീളുന്ന ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ‘ഗൂഡല്ലൂർ മണ്ഡലത്തിൽ ഓഗസ്റ്റ് 27, 28 തീയതികളിൽ പൂർണ്ണമായും പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ആളുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണം.പണിമുടക്ക് അറിയാതെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി എത്തി വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഇതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും […]
Read more

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്; സംശയരോഗം കാരണമെന്ന് സൂചന

മലപ്പുറം : മലപ്പുറത്തെ പോത്തുകല്ലില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. അപ്പന്‍കാവ് നഗറില്‍ നിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടേരിയ്ക്ക് അടുത്ത് മേലേ മുണ്ടേരി നീര്‍പ്പുഴയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതോടെയാണ് വിവരം പുറത്ത് അറിയുന്നത്. നിഷയുടെ കൊലപാതകം മൂന്നു ദിവസം മുമ്പ് നടന്നതായാണ് സംശയിക്കുന്നത്. ഭര്‍ത്താവ് സുരേഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംശയത്തെത്തുടര്‍ന്ന് സുരേഷ് ഭാര്യയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Read more

തേന്മാവിന്‍ കൊമ്പത്ത് റീ-റിലീസിനെത്തുന്നു

മലയാളികളുടെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് ചിത്രമായ ‘തേന്മാവിന്‍ കൊമ്പത്ത്’ 4K ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റീ റിലീസ് ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രിയദര്‍ശന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് തേന്മാവിന്‍ കൊമ്പത്ത്. 1994ലാണ് ചിത്രം റിലീസായത്.മോഹന്‍ലാല്‍, നെടുമുടി വേണു, ശോഭന, പപ്പു, ശ്രീനിവാസന്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.ചിത്രത്തിന്റെ ഒറിജിനല്‍ 35mm പ്രിന്റില്‍ നിന്ന് നേരിട്ട് 4K സാങ്കേതികവിദ്യയിലേക്ക് സ്‌കാന്‍ ചെയ്യുകയും, അതിന്റെ സംഗീതത്തിനും […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. […]
Read more

നാണക്കേടിന്റെ റെക്കോർഡിൽ ജഡേജ; 2021 ന്‌ ശേഷം എറിഞ്ഞത് 88 നോബോൾ

ക്രിക്കറ്റില്‍ നാണക്കേടിന്റെ റെക്കോർഡുമായി ഇന്ത്യയുടെ ഇന്ത്യന്‍ ഇടംകൈയ്യന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജ. എറിഞ്ഞ നോബോളുകളുടെ എണ്ണത്തിലാണ് ജഡേജ അനാവശ്യ റെക്കോർഡിട്ടത്. 2021 ന്‌ ശേഷം രവീന്ദ്ര ജഡേജ 88 നോബോളുകളാണ് എറിഞ്ഞത് . ഈ കാലയളവില്‍ നോബോള്‍ എറിഞ്ഞവരില്‍ ജഡേജക്ക്‌ പിറകിലുള്ളവരൊക്കെ ഏറെ പിറകിലാണ്‌. പാകിസ്‌താന്റെ നോമന്‍ അലി (40), ശ്രീലങ്കയുടെ ലസിത്‌ എംബുള്‍ഡെനിയ (33), ഇംഗ്ലണ്ടിന്റെ ജാക്‌ ലീച്‌ (19) എന്നിവര്‍.ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്‌റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ജഡേജ മൂന്ന്‌ നോബോളുകള്‍ എറിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ […]
Read more

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും; സമര സമിതിയുമായി ധാരണയിലെത്തി

കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട് അടച്ച് പൂട്ടും. മാര്‍ച്ച് മാസം വരെ മാത്രമായിരിക്കും കമ്പനി ഇപ്പോഴുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുകയെന്ന് കമ്പനി അറിയിച്ചു. സര്‍ക്കാര്‍ കണ്ടെത്തുന്ന മറ്റൊരു സ്ഥലത്തേക്ക് ഫാക്ടറി മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ സമര സമിതിയുമായി ഫാക്ടറി ഉടമകള്‍ കരാറില്‍ എത്തി. സമരക്കാര്‍ക്കെതിരായ കേസുകളും പിന്‍വലിക്കും. പി കെ ഫിറോസ് എംഎല്‍എ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. അറവ് മാലിന്യ സംസ്‌കരണ കമ്പനിക്ക് സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും ഹൈക്കോടതി […]
Read more

പഠന രീതികള്‍ മാറും, യുഎഇയിലെ സ്‌കൂളുകളില്‍ അടിമുടി മാറ്റം

ദുബൈ: യുഎഇയില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി ഹോംവര്‍ക്ക് നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് മാറ്റം കൊണ്ടുവരുന്നത്. സൈദ്ധാന്തിക പഠനത്തില്‍ നിന്ന് നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ് ഈ മാറ്റങ്ങള്‍ എന്ന് വിദ്യാഭ്യാസ മന്ത്രി സാറ അല്‍ അമീരി ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 2 വരെയുള്ള കുട്ടികള്‍ക്കുള്ള ഹോംവര്‍ക്ക് ഒഴിവാക്കാനുള്ള തീരുമാനം പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ മാനസിക-ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമായ വിശ്രമത്തിനും […]
Read more

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം, ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി. അപകടത്തില്‍ പൊള്ളലേറ്റ ലോറി ഡ്രൈവർ മരിച്ചു. അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്കുണ്ടായി. പുലർച്ചെ 5:30-ഓടെയാണ് […]
Read more

Recent News