Tag: LATEST

നാരങ്ങ മുറിച്ച് മഴ മാറ്റിയെന്ന് ബിജെപി എംപി; പരിഹസിച്ച് കോൺ​ഗ്രസ്സ്

റായ്പുര്‍: മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടി തടസ്സപ്പെടാതിരിക്കാന്‍ താന്‍ നാരങ്ങ മുറിച്ച് മഴ മാറ്റിനിര്‍ത്തിയെന്ന അവകാശവാദവുമായി ബിജെപി എംപി. ഛത്തീസ്ഗഡിലെ കാങ്കര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ഭോ​ഗ്‌രാജ് നാഗിന്റെ പരാമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. എംപിയുടെ പരാമര്‍ശത്തിനു പിന്നാലെ, ബിജെപി അന്ധവിശ്വാസ പാര്‍ട്ടി ആണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഭോ​ഗ്‌രാജ് ഈ കഴിവ് ഉപയോഗിച്ച് വിപണിയിലെ വിലക്കയറ്റം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിലെ ലാല്‍ രഘുവീര്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന ‘മഹ്താരി വന്ദന സമ്മാന്‍’ ചടങ്ങിനിടയിലാണ് […]
Read more

പത്തനംതിട്ടയിലെ കാറപകടം; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 2പേർ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു, വിശ്വജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയുണ്ടായ അപകടത്തിൽ പത്തനംതിട്ട സ്വദേശി അബൂബക്കറാണ് മരിച്ചത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ് അറസ്റ്റിലായ വിശ്വജിത്ത്. അറസ്റ്റിലായ രണ്ടു പ്രതികളും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിൽ കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ മറ്റു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ ഒരാൾ മരിച്ചു. മറ്റു 9 കാൽനടയാത്രക്കാർക്ക് പരുക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
Read more

ഇടുക്കി പൂപ്പാറയിലെ കാട്ടാന ആക്രമണം: എംഎൽഎയുമായുള്ള ചർച്ചയില്‍ ധാരണ, പ്രതിഷേധം അവസാനിപ്പിച്ചു

ഇടുക്കി: പൂപ്പാറയിലെ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ച സംഭവത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് ബന്ധുക്കളും നാട്ടുകാരും. ഉടുമ്പന്‍ചോല എംഎല്‍എ സേനാപതി വേണുവുമായി നടത്തിയ ചര്‍ച്ച ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നല്‍കും. ആദ്യഘടുവായി 5 ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്നും കുടുംബത്തിന് 4 ലക്ഷം രൂപ റവന്യൂ വകുപ്പ് നല്‍കുമെന്നും അറിയിച്ചു. കൂടാതെ മരിച്ച ഒച്ച തേവരുടെ പോസ്റ്റുമോര്‍ട്ടം പരിശോധന തേനി […]
Read more

സുകുമാരക്കുറുപ്പ് ജീവനോടെ? രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തി

കൊച്ചി: കേരള ചരിത്രത്തില്‍ ഏറ്റവും വിവാദമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം. നാലരപതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായാണ് സംശയം. സൈബര്‍ വിദഗ്ധന്റെ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പ് ബ്രൂണൈയില്‍ ജീവിച്ചിരുക്കുന്നതായുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയാളിയായ വയോധികന്‍ ബ്രൂണൈയില്‍ നിരീക്ഷണത്തിലാണെന്നാണ് വിവരം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാലര പതിറ്റാണ്ട് കാലമായി കുറുപ്പ് പലയിടങ്ങളില്‍ ഒളിച്ച് താമസിച്ചിരുന്നു എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോണ്‍ […]
Read more

സി എൻ മോഹനന്റെ അഭിപ്രായപ്രകടനം അപക്വവും അനുചിതവും : എൻ അരുൺ

കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവും ആയിപ്പോയെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ അരുൺ പറഞ്ഞു. ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിക്ക് ആദ്യഘട്ടത്തിൽ പോകുന്ന പ്രവർത്തകരെ യാത്ര അയക്കുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകരോട് അരുൺ പ്രതികരിച്ചത്. പ്രതിപക്ഷ ഉപ നേതാവ് വിഷയത്തിൽ താൻ പ്രതികരിക്കുന്നില്ല എന്നും ആ വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയും സെന്ററും ആണ് പ്രതികരിക്കുന്നതെന്നും അരുൺ പറഞ്ഞു. […]
Read more

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ

കോഴിക്കോട്: സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി സമീർ ആണ് പിടിയായത്. കോഴിക്കോട് ഒടുമ്പ്രയിലെ വി ഗോൾഡിൽ നിന്നാണ് സമീർ സ്വർണം തട്ടിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ബംഗാളിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്റ് ചെയ്തു.
Read more

സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാനായി തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു. സഭ സിനഡിൻ്റെ തീരുമാനത്തിന് വത്തിക്കാൻ്റെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് പ്രഖ്യാപനം നടത്തിയത്. കോട്ടയം അതിരൂപതയുടെ വികാരി ജനറാളായ തോമസ് ആനിമൂട്ടിൽ കണ്ണൂർ പയ്യാവൂർ സ്വദേശിയാണ്. സഭയ്ക്കും സമൂഹത്തിനും സുത്യർഹ സംഭാവനകൾ നൽകിയ അല്മായർക്കായി സിനഡ് നൽകുന്ന സഭാതാരക പുരസ്‌കാരവും പ്രഖ്യാപിച്ചു. തൃശൂർ അതിരൂപതാംഗമായ സന്തോഷ് കരുമാത്രയും, എറണാകുളം […]
Read more

നേപ്പാൾ മിന്നൽ പ്രളയം: മരണം 290 ആയി; 288 ഇന്ത്യക്കാരടക്കം 1,500 പേരെക്കുറിച്ച് വിവരമില്ല: ബീഹാറിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 290 ആയി ഉയർന്നു. പ്രളയത്തിൽ ഒലിച്ചുപോയവരിൽ ചിലരുടെ മൃതദേഹങ്ങൾ ബിഹാറിലെ മഹാരാജ്ഗഞ്ചിന് സമീപം ഗണ്ഡക് നദിയിൽനിന്ന് കണ്ടെത്തി. 288 ഇന്ത്യക്കാർ ഉൾപ്പെടെ ഏകദേശം 1,500 പേരെക്കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരമില്ലെന്നാണ് റിപ്പോർട്ട്. ഇവരിൽ കേരളത്തിൽനിന്നുള്ള 33 പേരും ഉൾപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാൾ–ടിബറ്റ് അതിർത്തിയോട് ചേർന്ന മൂന്ന് ജില്ലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി. നാൽപ്പത് കിലോമീറ്ററിലധികം റോഡുകൾ […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍ കേരളത്തിൽ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തത് തിരുവനന്തപുരത്താണ്, പത്ത് കേസുകൾ. കൊച്ചി സിറ്റിയില്‍ 100 പേരെ പ്രതികളാക്കി ഒരു കേസ്ണെ രജിസ്റ്റർ ചെയ്തു. ആലപ്പുഴയില്‍ എട്ടും തൃശൂരില്‍ അഞ്ചും കേസുകളെടുത്തതായും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിയമവിരുദ്ധമായ സംഘം ചേരല്‍, അക്രമം, കലാപ ശ്രമം, […]
Read more

വാറന്റി കാലയളവില്‍ അമിത ചൂടും ക്യാമറ തകരാറും, ആപ്പിള്‍ കമ്പനിക്ക് ഉപഭോക്തൃ കോടതിയുടെ കനത്ത പ്രഹരം

മലപ്പുറം: വാറന്റി കാലയളവില്‍ ആവര്‍ത്തിച്ച് തകരാറുകള്‍ നേരിട്ട ഐഫോണ്‍ 14 പ്ലസിന്റെ വിലയും നഷ്ടപരിഹാരവും കേസ് നടത്തിപ്പ് ചെലവും ഉള്‍പ്പെടെ 1,09,250 രൂപ പരാതിക്കാരന് നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. തിരൂര്‍ തണ്ടശ്ശേരി വീട്ടില്‍ ടി. ഫൈസല്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ പ്രസക്തമായ ഈ നടപടി. 2023 സെപ്റ്റംബര്‍ 13-നാണ് പരാതിക്കാരന്‍ മകന്റെ ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി 89,900 രൂപയുടെ ഫോണും ചാര്‍ജറുമടക്കം 92,250 രൂപ ചെലവഴിച്ച് ഐഫോണ്‍ വാങ്ങുന്നത്. എന്നാല്‍ വാങ്ങിയതിന് പിന്നാലെ […]
Read more

Recent News