Tag: LATEST

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി

ഡൽഹി : സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. ഓർമ്മക്കുറിപ്പിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചത് സോണിയ ഗാന്ധി അംഗീകരിച്ചില്ലെന്നാണ് സൂചന. മറ്റ് പ്രസാധകരുമായി ചർച്ചകൾ നടക്കുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. പുസ്തകത്തിൽ ചില എഡിറ്റോറിയൽ മാറ്റങ്ങളും ഒഴിവാക്കലുകളും വേണമെന്ന പ്രസാധകരുടെ ആവശ്യം നിരാകരിച്ചതിനെത്തുടർന്നാണ് പിന്മാറ്റം. മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. വരുന്ന നവംബർ 10-നാണ് ആത്മകഥ വിപണിയിലെത്തുന്നത്. യു.എസിൽ പ്രവർത്തിക്കുന്ന പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഭാഗമായ ആൽഫ്രഡ് എ. […]
Read more

പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ ബംഗ്ലാദേശും നീക്കം തുടങ്ങി

ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച തന്ത്രപ്രധാന സുരക്ഷാ സഖ്യമായ ‘മക്ക കരാറിൽ’ ചേരാൻ ബംഗ്ലാദേശ് ആലോചിക്കുന്നതായി റിപ്പോർട്ട്. ജിദ്ദയിൽ നടന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച നിർണായക ചർച്ചകൾ നടന്നത്. സഖ്യത്തിലേക്ക് ചേരാൻ സൗദി അറേബ്യ ബംഗ്ലാദേശിന് ഔദ്യോഗിക ക്ഷണം നൽകിയതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് […]
Read more

രേണു പറഞ്ഞത് വൈറൽ

കൊല്ലം: കൊല്ലം സുധിയുടെ മരണശേഷം വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് പല തവണ ചിന്തിച്ചിട്ടുണ്ടെന്നും എന്നാൽ പല കാരണങ്ങളാലും അത് വേണ്ടെന്നു വെയ്ക്കുകയായിരുന്നുവെന്നും രേണു സുധി. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് രേണു മനസു തുറന്നത്. വിവാഹത്തെ കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. പിന്നെ മനസ് തന്നെ അത്തരം ചിന്തകൾ വേണ്ടെന്നു വെക്കും. പിന്നെ നമ്മളൊക്കെ മനുഷ്യരാണല്ലോ. എനിക്ക് ആരോടും പിന്നീട് പ്രണയം തോന്നിയിട്ടില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. സുധിച്ചേട്ടൻ്റെ ഓർമ എൻ്റെ മനസിൽ എന്നും കാണും. മൂന്നു വർഷം […]
Read more

PV. അൻവറിനെ ഒറ്റപ്പെടുത്തരുത്

തിരുവനന്തപുരം : തോറ്റുപോയി എന്ന് കരുതി പി.വി. അൻവറിനെ ഒറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഒരുമിച്ച് ഒരു ലക്ഷ്യത്തിനു വേണ്ടി പോരാടിയ ശേഷം ആരെയും അങ്ങനെ കൈയൊഴിയുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് കെ.പി. നൗഷാദലി എം.എൽ.എ. ബേപ്പൂരിൽ പാർട്ടി ചിഹ്നത്തിലുള്ള സ്ഥാനാർഥി മത്സരിച്ചിരുന്നെങ്കിൽ വിജയിച്ചേനേയെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാറും മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവർ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നൗഷാദലിയുടെ പ്രതികരണം. ‘ഒരുപക്ഷേ പിവി അൻവർ കൈപ്പത്തി ചിഹ്നത്തിലോ കോണിചിഹ്നത്തിലോ മത്സരിച്ചാൽ ജയിക്കുമായിരുന്നു എന്നുള്ളത് […]
Read more

മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി OICC

തിരുവനന്തപുരം : പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് റി​യാ​ദ്​ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ക​ല്ലൂ​പ്പ​റ​മ്പിന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്. നി​ല​വി​ലെ നോ​ർ​ക്ക ക്ഷേ​മ-​പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ളി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ ക​ഴി​യാ​തെ പോ​യ, 60 വ​യ​സ്സ് ക​ഴി​ഞ്ഞ അ​ർ​ഹ​രാ​യ പ്ര​വാ​സി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ​ഹാ​യ പാ​ക്കേ​ജോ ക്ഷേ​മ​പ​ദ്ധ​തി​യോ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു. വ​ർ​ഷ​ങ്ങ​ളോ​ളം വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​ട്ടും ഇ​ത്ത​രം പ​ദ്ധ​തി​ക​ളി​ൽ അം​ഗ​ത്വം ല​ഭി​ക്കാ​ത്ത നി​ര​വ​ധി മു​തി​ർ​ന്ന പ്ര​വാ​സി​ക​ൾ […]
Read more

പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയ്?

ഡൽഹി : രാഷ്ട്രീയ പ്രവർത്തനം തുടങ്ങി രണ്ട് വർഷം കഴിയുമ്പോഴേക്കും കന്നി നിയമസഭാ തിരഞ്ഞെടുപ്പും ജയിച്ച് മുഖ്യമന്ത്രിയായി ഞെട്ടിച്ച നേതാവാണ് നടൻ വിജയ്. അതിനുമപ്പുറം അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിട്ട് പോലും പാർട്ടി നേതാക്കളും അണികളും വിജയെ ഉയർത്തി കാണിക്കുന്നുണ്ട്. അടുത്ത പ്രധാനമന്ത്രി ആരാകണം എന്ന ചോദ്യത്തിന് ആദ്യ മൂന്ന് പേരിൽ ഇടം പിടിച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായ വിജയ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിന്നിലായിട്ടാണ് മൂന്നാമനായി വിജയ് ഇടം നേടിയിരിക്കുന്നത്. സർവ്വേയിൽ പങ്കെടുത്ത 48.7 ശതമാനം […]
Read more

നേപ്പാൾ പ്രളയം; മരണസംഖ്യ ഉയരുന്നു

നേപ്പാൾ : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കേരളത്തിൽ നിന്നുള്ള 33 പേരും ഇതിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന വിവരം. ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാത്തത് കൊണ്ടാണ് പലരെക്കുറിച്ചും വിവരം കിട്ടാത്തത്. നേപ്പാളിന് പുറമേ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും 200 ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള നടപടികളും തുടരുകയാണ്. ടിബറ്റൻ […]
Read more

വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

ദുബൈ: അല്‍ ഐനിലെ പാര്‍ക്കിന് സമീപമുള്ള പൊതു വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് എന്ന കുട്ടിയാണ് മരിച്ചത്. വീടിന് സമീപത്തെ പാര്‍ക്കില്‍ ജ്യേഷ്ഠനും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കാനിറങ്ങിയതായിരുന്നു വലീദ്. ഇതിനടുത്തുള്ള വീടിന് പുറത്തുവച്ചിരുന്ന വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു കുട്ടി വൈദ്യുതാഘാതമേറ്റ് വീണു. ഇത് തമാശയാണെന്ന് കരുതി അടുത്തേക്ക് ചെന്ന വലീദ് വാട്ടര്‍ കൂളറില്‍ തൊട്ടതോടെയാണ് അപകടമുണ്ടായത്. പുതിയ അധ്യയന വര്‍ഷത്തിനായി സ്‌കൂള്‍ ബാഗും […]
Read more

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 332 ആയി, കാണാതായവരില്‍ 33 പേര്‍ മലയാളികള്‍

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 332 ആയി ഉയർന്നു. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും മൃതദേഹങ്ങൾക്കായുള്ള തിരച്ചിലും തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ദുരന്തത്തെ തുടർന്ന് 288 ഇന്ത്യക്കാരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഇവരിൽ 33 പേർ മലയാളികളാണ്. തമിഴ്‌നാട്ടിൽനിന്നുള്ള 85 പേരെയും പശ്ചിമ ബംഗാളിൽനിന്നുള്ള 32 പേരെയും കുറിച്ച് വിവരമില്ല. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 61 പേരുമായും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. കാണാതായ ഇന്ത്യക്കാരിൽ ഒരു […]
Read more

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധം; ഓട്ടോ ഡ്രൈവറുടെ മരണത്തിൽ MVDക്കെതിരെ ഗുരുതര ആരോപണങ്ങൾ

മലപ്പുറം: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് (35) മരിച്ചത്. ഓട്ടോയുടെ ഫിറ്റ്‌നസിനായി ഏജന്റ് വഴിയല്ലാതെ നേരിട്ട് എംവിഡിയെ ബന്ധപ്പെട്ടപ്പോള്‍ നിരന്തരം ഫിറ്റ്‌നസ് നിഷേധിച്ചെന്നാണ് ആരോപണം. തന്റെ മരണത്തിന് ഉത്തരവാദികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആണെന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് ശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്. കൈക്കൂലി കൊടുത്തില്ലെന്ന ഏക കാരണം കൊണ്ട് അവര്‍ ജീവിത മാര്‍ഗം തന്നെ തകര്‍ത്തു […]
Read more

Recent News