Tag: LATEST

കുവൈത്തിൽ‌ ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ കാർ വാടകക്ക് ലഭിക്കില്ല

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് പിഴ കുടിശ്ശികയുള്ളവർക്ക് ഇനിമുതൽ വാടകക്ക് വാഹനങ്ങൾ ലഭിക്കില്ല. ട്രാഫിക് പിഴകൾ അടയ്ക്കാതെ വൈകിപ്പിക്കുന്നതും തുടർന്ന് വലിയ തുക ഉണ്ടാകുന്നത് തടയുന്നതിനുമുള്ള ഗതാ​ഗത വകുപ്പിന്റെ പുതിയ നീക്കമാണിത്. കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ വയലേഷൻ സിസ്റ്റവും കാർ റെന്റൽ കമ്പനികളും തമ്മിൽ ഇലക്ട്രോണിക് സംവിധാനം വഴി ബന്ധിപ്പിച്ചതോടെയാണ് ഈ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നത്. പുതിയ സംവിധാനത്തിലൂടെ കാർ റെന്റൽ കമ്പനികൾക്ക് ഉപഭോക്താവിന്റെ പേരിൽ അടയ്ക്കാത്ത ട്രാഫിക് പിഴകളുണ്ടോ എന്ന് തത്സമയം പരിശോധിക്കാൻ […]
Read more

ഖത്തറിൽ മൂന്നു പുതിയ പബ്ലിക് പാർക്കുകൾ തുറന്നു

ദോഹ: ഖത്തറിൽ മൂന്നു പാർക്കുകൾ കൂടി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാലുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയമാണ് പാർക്കുകൾ സജ്ജീകരിച്ചത്. അൽ വക്ര, വുകൈർ മേഖലയിലാണ് പാർക്കുകൾ. അൽ വക്രയിലെ അൽ മഷ്മൂം പാർക്ക്, അൽ ഖുസാമ പാർക്ക്, വുകൈറിലെ അൽ അറാക് പാർക്ക് എന്നിവയാണ് രാജ്യത്ത് ആരംഭിച്ച പുതിയ പൊതു ഉദ്യാനങ്ങൾ. ഹരിതയിടങ്ങൾ വർധിപ്പിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടയാണ് പാർക്കുകൾ തുറന്നത്. ഫിറ്റ്‌നസ് ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, വിശ്രമ മുറികൾ എന്നിവ […]
Read more

സംസ്ഥാനകോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം, കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി എല്ലാ തലത്തിലും നിശ്ചലമാണെന്ന് പറഞ്ഞ് നിലപാട് ശക്തമാക്കുകയാണ് അദ്ദേഹം. മുഴുവൻ സമയ അധ്യക്ഷനാണ് പാർട്ടിക്ക് വേണ്ടത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഉടൻ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൺ മാൻ വൺ പോസ്റ്റാണ് വേണ്ടതെന്ന് പറഞ്ഞ് എംപിമാരെയും എംഎൽഎമാരെയും അധ്യക്ഷനായി പരിഗണിക്കരുതെന്ന് പറയാതെ പറയുകയാണ് മുല്ലപ്പള്ളി. മന്ത്രിയായ സണ്ണിക്ക് കെപിസിസി അധ്യക്ഷപദം കൂടി കൊണ്ട് പോകുക പ്രയാസമാണ്. ദളിത് […]
Read more

നബിദിനം പ്രമാണിച്ച് യുഎഇയിൽ നാളെ പൊതുഅവധി

അബൂദബി: നബിദിനം പ്രമാണിച്ച് യുഎഇയിൽ നാളെ പൊതുഅവധി. വാരാന്ത്യ അവധികൾ കൂടി ചേർത്ത് തുടർച്ചയായി മൂന്ന് ദിവസം പല സ്ഥാപനങ്ങളും മുടക്കമായിരിക്കും. നബിദിനം കഴിഞ്ഞ ദിവസമായിരിന്നെങ്കിലും അവധി നാളെയാണ്. അതേസമയം, നാളെ ദുബൈ, അബൂദബി എമിറേറ്റുകളിൽ വാഹനപാർക്കിങ് സൗജന്യമാക്കിയിട്ടുണ്ട്. അബൂദബിയിലെ റോഡ് ചുങ്കം സംവിധാനമായ ദർബും സൗജന്യമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Read more

കിങ് സൽമാൻ റോയൽ റിസർവിൽ സ്വദേശികൾ പിടിയിൽ

റിയാദ്: കിങ് സൽമാൻ റോയൽ റിസർവിൽ അനുമതിയില്ലാതെ വന്യജീവികളെ വേട്ടയാടിയ നാല് സൗദി പൗരന്മാരെ പരിസ്ഥിതി സുരക്ഷാ സേന പിടികൂടി. ഫീൽഡ് പട്രോളിംഗിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും രണ്ട് എയർ റൈഫിളുകളും നിയമവിരുദ്ധമായി വേട്ടയാടിയ 15 വന്യജീവികളെയും സുരക്ഷാ സേന പിടിച്ചെടുത്തു. പിടിയിലായവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച ശേഷം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്തെ പരിസ്ഥിതി നിയമങ്ങളും വന്യജീവി സംരക്ഷണ വ്യവസ്ഥകളും എല്ലാവരും കർശനമായി പാലിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന അഭ്യർഥിച്ചു. ലൈസൻസില്ലാതെ […]
Read more

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം; ഫെമ കേസ് എടുത്ത് ഇഡി

കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം അയച്ചതിന്റെ രേഖകൾ, സ്പോൺസർ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങൾ എന്നിവ ഇഡി ശേഖരിച്ചു. പണം കൈമാറുന്നതിൽ ഫെമ ചട്ടലംഘനം ഉണ്ടായെന്നാണ് ഇഡി വിലയിരുത്തൽ. ആദ്യഘട്ടത്തിൽ സർക്കാർ നൽകിയ രേഖകൾ ശേഖരിക്കാനുള്ള നോട്ടീസും ഇഡി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. 126 കോടിയാണ് വിദേശത്തേക്ക് പോയെന്നാണ് അനുമാനം. ആ പണം […]
Read more

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30 മുതൽ ഗതാഗതത്തിന് തുറന്നു നൽകും. അഞ്ച് കിലോമീറ്റർ നീളത്തിലാണ് ഹൈവേയിൽ പുതിയ പാതകൾ കൂട്ടിച്ചേർത്തത്. പുതിയ രണ്ട് ലൈനുകൾ കൂട്ടിച്ചേർത്തതോടെ ഈ മേഖലയിൽ എമിറേറ്റ്‌സ് റോഡിലെ പാതകളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയരും. ഷാർജയിൽ നിന്ന് വാദി അൽ അമർദി പ്രദേശത്തേക്ക് പോകുന്ന ദിശയിലാണ് പുതിയ പാത. ദുബൈക്കും വടക്കൻ എമിറേറ്റുകൾക്കുമിടയിലെ ഗതാഗതം കൂടുതൽ വേഗത്തിലാക്കാനും തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ആർ.ടി.എ ഈ […]
Read more

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോന് ദുരൂഹ ഇടപാടുകൾ: വിവരങ്ങൾ പോലീസിന്

തിരുവനന്തപുരം: 42 വർഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചു. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്. ദുരൂഹ ഇടപാടുകാരനാണ് ജോൺ മേനോനെന്നാണ് വിവരം. നിർമ്മാണ സാധനങ്ങളുടെ കരാറിൽ രണ്ടു വർഷം മുമ്പ് ക്രമക്കേട് നടത്തിയ സംഭവത്തിൽ ജോണിൻ്റെ പാർട്ട്ണറായ പാകിസ്ഥാനിക്കെതിരെ കേസെടുത്തിരുന്നു. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് പരിചയപ്പെട്ട ചിലരോട് ജോൺ പറഞ്ഞിരുന്നത്. പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന […]
Read more

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരെ നടത്തിയ അധിക്ഷേപ പരമാര്‍ശത്തിലാണ് കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്. തൃശൂര്‍ സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ധന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് പരാതിക്ക് കാരണമായത്. തുടര്‍ന്ന് തൃശൂര്‍ സിറ്റി […]
Read more

ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു’; സണ്ണി എം കപിക്കാടിനെതിരെ പൊലീസിൽ പരാതി

പത്തനംതിട്ട: സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിനെതിരെ പൊലീസിൽ പരാതി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് തിരുവാഭരണ പാത സംരക്ഷണ സമിതി പരാതി നൽകിയത്. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. മലയാളം സർവകലാശാലയിലെ പ്രതിഷേധത്തിലായിരുന്നു സണ്ണി കപിക്കാടിന്റെ പരാതിക്കാധാരമായ പരാമർശങ്ങൾ. സണ്ണി കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരവും ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സർക്കാരും വിഷയത്തിൽ ഇടപെട്ട് നിയമ നടപടി സ്വീകരിക്കണമെന്നും കൊട്ടാരം ആവശ്യപ്പെട്ടു.
Read more

Recent News