Tag: LATEST

മത്സരത്തിനിടെ ഇമ്രാന്‍ഖാന്റെ മക്കളുടെ അഭിമുഖം; ലഞ്ചിന്‌ ശേഷം കളിക്കാനിറങ്ങില്ലെന്ന്‌ പാക്കിസ്ഥാന്‍

ലണ്ടന്‍: ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തരുത്‌ എന്ന്‌ പാക്കിസ്ഥാനോട്‌ പറയുന്നതില്‍ അര്‍ഥമില്ല. അവിടെ രണ്ടും ഒന്ന്‌ തന്നെ. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന പാക്കിസ്ഥാനില്‍ ക്രിക്കറ്റും എന്നും അതേ പാതയില്‍ തന്നെയാണ്‌. ഇപ്പോഴിതാ, ഇംഗ്ലണ്ട്‌-പാക്കിസ്ഥാന്‍ ടെസ്റ്റ്‌ പരമ്പരയ്‌ക്കിടെ ഒരു അസാധാരണ സംഭവം നടന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നു. ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ദിവസം, ലഞ്ചിന്‌ പിരിഞ്ഞപ്പോളാണ്‌ സംഭവം. ലഞ്ച്‌ ബ്രേക്കിനിടെ മുന്‍ ക്യാപ്‌റ്റന്‍ ഇമ്രാന്‍ഖാന്റെ മക്കളുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ (പി സി […]
Read more

അനുമോളെക്കുറിച്ച് മസ്താനി

കൊച്ചി : മിനി സ്‍ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളിലൊരാലാണ് ആരാധകർ അനുമോള്‍ എന്നു സ്നേഹത്തോടെ വിളിക്കുന്ന അനുക്കുട്ടി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക് എന്ന ടെലിവിഷ‌‍ൻ ഷോയിലൂടെയും പ്രശസ്‍തയായി. ബിഗ്ബോസ് കപ്പ് നേടിയതോടെ അനുമോളുടെ പ്രശസ്തി വീണ്ടും ഇരട്ടിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തമിഴ്നാട് സ്വദേശി ഭുവനേഷുമായുള്ള അനുമോളുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് അനുവിന്റെ താലികെട്ട് ചടങ്ങിലും പ്രീ വെഡ്ഡിങ്ങ് ഫംങ്ഷൻസിലും പങ്കെടുത്തത്. അതിലൊരാൾ ബിഗ്ബോസിൽ അനുവിന്റെ സഹതാരവും അവതാരകയുമായ മസ്താനി […]
Read more

മണിപ്പൂരില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് നാഗ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ അജ്ഞാതരായ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ നാഗ ഗോത്രവിഭാഗത്തില്‍പ്പെട്ട അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. കാങ്‌പോക്പി ജില്ലയില്‍ ഇംഫാല്‍ താമെങ്‌ലോങ് റോഡിലാണ് അജ്ഞാതര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ പിന്നില്‍ കുക്കി വിഭാഗക്കാരെന്ന് നാഗകളുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ഇന്ന് മേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നാഗ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍ ഇന്നലെ രാവിലെ 8.30ഓടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണെന്ന് നാഗ ഗോത്ര സംഘടനകള്‍ അറിയിച്ചു. ആക്രമണം നടത്തിയവരെക്കുറിച്ച് […]
Read more

ഗുരുവായൂരിൽ തൃപ്പുത്തരി 30ന്; പുത്തരി പായസം ടിക്കറ്റ് വിതരണം നാളെ വൈകിട്ട് നാല് മുതൽ

തൃശ്ശൂർ: ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി മഹോത്സവം ആഗസ്റ്റ് 30 ഞായറാഴ്ച ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കും. രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് തൃപ്പുത്തരി ചടങ്ങുകൾ നടക്കുക.തൃപ്പുത്തരി ദിനത്തിൽ ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസമാണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിനായി 2200 കദളിപ്പഴവും 22 കിലോ ശുദ്ധമായ നെയ്യും പ്രത്യേക ചേരുവകളായി ഉപയോഗിക്കും. പുത്തരി പായസത്തിനുള്ള ടിക്കറ്റുകൾ നാളെ (ആഗസ്റ്റ് 29, ശനിയാഴ്ച) വൈകുന്നേരം നാലു മണി മുതൽ […]
Read more

നേപ്പാളില്‍ വീണ്ടും പ്രളയ ഭീഷണി; ടിബറ്റില്‍ അണക്കെട്ട് തകര്‍ന്നതായി മുന്നറിയിപ്പ്

കാഠ്മണ്ഡു: ടിബറ്റ് അതിര്‍ത്തി മേഖലയിലെ അണക്കെട്ട് തകന്നതായി നേപ്പാള്‍ മുന്നറിയിപ്പ് നല്‍കി. ഇനിയും പ്രളയമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നേപ്പാള്‍ പൊലീസ് അറിയിച്ചു. എല്ലാവരും എത്രയും പെട്ടെന്ന് സുരക്ഷിതമായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പുണ്ടായ ഹിമാനി തകര്‍ച്ചയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ 469 പേര്‍ മരിച്ചിരുന്നു. നൂറുകണക്കിന് പേരെ ഇപ്പോഴും കാണാതായിരിക്കുകയാണ്. അതേസമയം, ടിബറ്റില്‍ വീണ്ടും പ്രളയസാധ്യത ഉയര്‍ന്നതിനെ തുടര്‍ന്ന് ചൈനയും […]
Read more

യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമായത് പി വി അന്‍വര്‍ അല്ല; മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: ബേപ്പൂര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ പി വി അന്‍വറിനെ തള്ളി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമായത് അന്‍വര്‍ അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാവപ്പെട്ട പ്രവര്‍ത്തകരുടെ കഷ്ടപ്പാടാണ് കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനവും ഗുണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ വിജയത്തിന് കാരണം ജീവന്‍ പണയം വെച്ച് താന്‍ നടത്തിയ പിണറായിസത്തിനെതിരായ പോരട്ടമാണെന്നായിരുന്നു പി വി അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നത്. പിണറായി വിജയന്‍ ഫാക്ടറും യുഡിഎഫിന് […]
Read more

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം: ടി പി രാമകൃഷ്ണൻ്റേത് എല്‍ഡിഎഫിന്റെ ഭാഷ; പ്രതികരണവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: ടി പി രാമകൃഷ്ണന്റെ നിലപാട് സ്വാഗതം ചെയ്യുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ടി പി രാമകൃഷ്ണന്‍ പറഞ്ഞതാണ് എല്‍ഡിഎഫിന്റെ ഭാഷ എന്നും അതാണ് എല്‍ഡിഎഫിന്റെ സംസ്‌കാരമെന്നും അദ്ദേഹം വ്യക്തമാക്കി. ടി പി രാമകൃഷ്ണന്‍ എടുത്ത സമീപനത്തോട് സിപിഐക്ക് യോജിപ്പുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എല്ലാക്കാലത്തും ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നു വച്ച പാര്‍ട്ടിയാണ് സിപിഐ എന്നും അത് ടി പി രാമകൃഷ്ണന് അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന് സിപിഐ ആദ്യം […]
Read more

പുറത്തുവന്ന ചിത്രം സുകുമാര കുറുപ്പിന്റേതല്ല ദാമോദര മേനോന്റേത് : കേരള പൊലീസ്

തൃശൂര്‍: സുകുമാരക്കുറുപ്പിന്റേതെന്ന പേരില്‍ ഇന്നലെ പുറത്തുവന്ന പാസ്‌പോര്‍ട്ടിലെ ചിത്രങ്ങള്‍ തൃശൂര്‍ സ്വദേശി ദാമോദര മേനോന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കേരള പൊലീസ്. ദാമോദര മേനോന്റെ പേരില്‍ കരുമത്രയില്‍ പത്ത് സെന്റ് ഭൂമിയുണ്ട്. ഇതിന്റെ അടക്കം രേഖകള്‍ പൊലീസ് പരിശോധിച്ചിരുന്നു. പിന്നാലെയാണ് പുറത്തുവന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സുകുമാരക്കുറുപ്പ് എവിടെയെന്ന ചോദ്യത്തില്‍ നിര്‍ണായക വിവരങ്ങളെന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ പുറത്തുവന്നത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ദാമോദര മേനോന്റെ […]
Read more

ഇത്തരം പ്രയോഗങ്ങളും ഭാഷകളും അങ്ങേയറ്റം അധിക്ഷേപാര്‍ഹം: കാന്തപുരം വിഭാഗത്തിൻ്റെ വിവാദ നിർദ്ദേശത്തിൽ P K ശ്രീമതി

കൊച്ചി: ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിവാദ നിർദ്ദേശത്തിൽ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. പ്രദര്‍ശനം എന്ന ഒരു വാക്ക് എങ്ങനെയാണ് ജീവനുള്ള ഒരു വ്യക്തിയെ കുറിച്ച് ഉപയോഗിക്കുകയെന്നും ജീവനില്ലാത്ത വസ്തുവിനെയാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും പി കെ ശ്രീമതി ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രയോഗങ്ങളും ഭാഷകളും അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണ്. അത് ആര് തന്നെ പറഞ്ഞാലും പിന്‍വലിക്കണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു. ‘മഹാനായ മുഹമ്മദ് നബിയും മതവും […]
Read more

കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ലോകത്തിന് മുന്നിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സവിശേഷതകളും പ്രകൃതിമനോഹാരിതയും അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുന്നതിനായി നിരവധി സമഗ്ര പദ്ധതികൾക്കാണ് സർക്കാർ തുടക്കമിടുന്നത്. തുറമുഖങ്ങളും കായലുകളും നദികളും സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്റഗ്രേറ്റഡ് ടൂറിസം പ്രോജക്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി ക്രുയിസ് ടെർമിനലുകൾ, റിവർ ക്രുയിസുകൾ എന്നിവ നടപ്പിലാക്കുകയും […]
Read more

Recent News