നിശാഗന്ധിയിൽ നിറഞ്ഞാടി ശോഭന
തിരുവനന്തപുരം: സരസ്വതീ ദേവീ സ്തുതിയോടെ ആരംഭിച്ച ചലച്ചിത്രതാരവും നർത്തകിയുമായ പത്മഭൂഷണൻ ശോഭനയുടെ നൃത്താവിഷ്കാരത്തോടെ നിശാഗന്ധിയിലെ അരങ്ങുണർന്നു. താള, ലാസ്യ, ലയ ചലന ഭംഗികൾ കൊണ്ട് സദസ്സിന്റെ മനംകവർന്ന പ്രകടനം വാരാഘോഷത്തിലെ പ്രധാന ആകർഷണമായി മാറി. ഭരതനാട്യത്തിലെ പുരാതന ആവിഷ്‌കാര രീതിയായ മല്ലാരിയിലാണ് ശോഭനയുടെയും സംഘത്തിൻ്റെയും നൃത്തം ആരംഭിച്ചത്. കാളി കവചം, അനന്ത നർത്തന ഗണപതി, ലളിതാലവങ്ക, അലർഷ പരിതാപം, അഷ്ടപതി, തില്ലാന, അന്നപൂർണ അഷ്ടകം എന്നീ നൃത്താവിഷ്കാരങ്ങളാണ് സംഘം അവതരിപ്പിച്ചത്. സ്വാതിതിരുന്നാളിൻ്റെ ശ്യംഗാര പദത്തിൻ്റെ അവതരണം കാണികളെ […]
Read more

