Tag: LATEST

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി

തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. തിരുവനന്തപുരം വെള്ളനാട് ചാങ്ങയിലാണ് സംഭവം. ചാങ്ങ പണ്ടാര വീട്ടില്‍ വൈഷ്ണവിയാണ് പരാതിക്കാരി. ഒരു വയസുള്ള കുഞ്ഞിന് നല്‍കാനായി വാങ്ങിയ പാക്കറ്റിലാണ് പല്ലിയെ കണ്ടത്. വിഷയത്തില്‍ ആരോഗ്യമന്ത്രിക്കും വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 19-ന് ചാങ്ങ ഏഴാം നമ്പര്‍ അങ്കണവാടിയില്‍ നിന്നാണ് അമൃതം പൊടി വാങ്ങിയതെന്ന് വൈഷ്ണവിയുടെ പരാതിയില്‍ പറയുന്നു. വാങ്ങിയ പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടത്. ആരോഗ്യ മന്ത്രിക്കും […]
Read more

മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട്: മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് തൊട്ടില്‍പാലം കൂടല്‍ സ്വദേശി കാര്യപ്പറമ്പത്ത് അസ്ലം(45) ആണ് മരിച്ചത്. പനി ബാധിച്ച അസ്‌ലമിന് പിന്നീട് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. ദുബായ് റാശിദിയ്യയില്‍ സ്വന്തമായി വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു അസ്ലം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. പരേതനായ ആലിയുടെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: സമീറ. മക്കള്‍: മുഹമ്മദ് സയാന്‍, സൈഹ സംറിന്‍.
Read more

ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ കഴിയുമോ?

കൊളംബോ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗില്‍. കൊളംബോ ടെസ്റ്റില്‍ സോണല്‍ ദിനുഷ പുറത്താകാതെ നേടിയ 133 റണ്‍സിന്റെ മികവില്‍ ശ്രീലങ്ക സമനില പിടിച്ചെടുക്കുകയായിരുന്നു. പരമ്പര 1-0 സ്വന്തമാക്കിയെങ്കിലും 51.52 ശതമാനവുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഇനി ഏഴ് ടെസ്റ്റുകള്‍ കൂടി ബാക്കിയുണ്ടെങ്കിലും, അവയെല്ലാം വിജയിച്ചാല്‍ പോലും ഫൈനല്‍ പ്രവേശനം ഉറപ്പിക്കാനാകില്ലെന്ന നിലയിലാണ് കാര്യങ്ങള്‍. […]
Read more

യു എ ഇയും കുവൈത്തും ഇന്ത്യന്‍ കരുത്തിന്‌ മുന്നില്‍ വീണത്‌ ഈ നഗരിയില്‍

ന്യൂഡല്‍ഹി: സെപ്‌തംബര്‍ 26ന്‌ നടക്കുന്ന ഇന്ത്യ-പാനമ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്‌ ബെംഗളുരു ശ്രീ കാണ്‌ഠീരവ സ്‌റ്റേഡിയം വേദിയാകും. 2023 സാഫ്‌ ചാമ്പ്യന്‍ഷിപ്പിന്‌ ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ആദ്യമായിട്ടാണ്‌ ബെംഗളുരുവില്‍ കളിക്കുന്നത്‌. മൂന്ന്‌ വര്‍ഷം മുമ്പ്‌ സാഫ്‌ കപ്പ്‌ ഫൈനലില്‍ കുവൈത്തിനെ തോല്‍പ്പിച്ച്‌ ഇന്ത്യ ചാമ്പ്യന്‍മാരായതിന്റെ ഓര്‍മകള്‍ ശ്രീകാണ്‌ഠീരവ സ്‌റ്റേഡിയത്തിനുണ്ട്‌. ഫിഫ റാങ്കിംഗില്‍ 44 താം സ്ഥാനത്തുള്ള പാനമയുമായുള്ള മത്സരം ഇന്ത്യന്‍ ടീമിന്‌ ശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനുള്ള വേദിയാകും. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യമായ പാനമ കഴിഞ്ഞ ലോകകപ്പ്‌ […]
Read more

ഫോര്‍ലാനും ഉറുഗ്വെയും ഇന്ത്യയിലേക്ക്‌, ഒക്ടോബര്‍ 6ന്‌ ഇന്ത്യയെ നേരിടും

ന്യൂഡല്‍ഹി: ഫിഫ വിന്‍ഡോയില്‍ ഇന്ത്യന്‍ ടീമിന്‌ എതിരാളികളായി ഉറുഗ്വെയും. രണ്ട്‌ തവണ ലോകചാമ്പ്യന്‍മാരായ ലാറ്റിനമേരിക്കന്‍ ടീമുമായിട്ടുള്ള മത്സരം കൊല്‍ക്കത്തയില്‍ ഒക്ടോബര്‍ 6ന്‌. ഇതേ വേദിയില്‍ വെച്ച്‌ ഒക്‌ബോര്‍ 3ന്‌ ബ്രസീലുമായിട്ടും മത്സരമുണ്ട്‌. സെപ്‌തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 6 വരെയുള്ള ഫിഫ അന്താരാഷ്ട്ര മത്സര വിന്‍ഡോയില്‍ ഒരു ടീമിന്‌ പരമാവധി നാല്‌ മത്സരങ്ങള്‍ കളിക്കാം. ഇന്ത്യ ഇതിനകം മൂന്ന്‌ ടീമുകളുമായിട്ടാണ്‌ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. സെപ്‌തംബര്‍ 26ന്‌ പാനമയാണ്‌ ഒരു എതിരാളി. ലോകകപ്പ്‌ കളിച്ച മൂന്ന്‌ ടീമുകളെ ഒരു […]
Read more

ചരിത്രംകുറിച്ച് ആർ. പ്ര​ഗ്നാനന്ദ; ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യൻ

ന്യൂയോർക്ക്: ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനായി ഇന്ത്യൻ ​ഗ്രാൻഡ് മാസ്റ്റർ ആർ. പ്ര​ഗ്നാനന്ദ. സെയിന്റ് ലൂയിസിൽ നടന്ന ​ഗ്രാൻഡ് ചെസ്സ് ടൂർ ഫൈനലിൽ ഫാബിയോ കരുവാനയെയാണ് പ്ര​ഗ്നാനന്ദ പരാജയപ്പെടുത്തിയത്. ഇതോടെ ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും പ്ര​ഗ്നാനന്ദ സ്വന്തമാക്കി. 2,00,000 യുഎസ് ഡോളറാണ്(ഏകദേശം 1.91 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക. സെയിന്റ് ലൂയിസ് ചെസ്സ് ക്ലബിൽ ന‍ടന്ന ഫൈനൽ മത്സരത്തിൽ അവസാനദിവസത്തിന്റെ തുടക്കത്തിൽ ഫാബിയോ കരുവാനയ്ക്ക് ആറ് പോയിന്റിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ, […]
Read more

ജേക്സ് ബിജോയ്‍യുടെ സംഗീതം; ‘ഖലീഫ’യിലെ ലിറിക് വീഡിയോ സോംഗ് എത്തി

കൊച്ചി : പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫയിലെ ഗാനമെത്തി. ഹയ്യാ ഇന്ന് വരുന്ന എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തുവാണ്. ജേക്സ് ബിജോയ് ഈണമിട്ട വരികള്‍ ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും കെ സി ബാലസാരംഗനും ചേര്‍ന്നാണ്. ഓണം റിലീസ് ആയി ഓ​​ഗസ്റ്റ് 20 ന് എത്തിയ ചിത്രമാണ് ഇത്. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 40 കോടി നേടിയതായി അണിയറക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ രചയിതാവ് ആയ ജിനു വി എബ്രഹാം ആണ് […]
Read more

മലങ്കര ഓർത്തഡോക്‌സ് സഭയെ നയിക്കാൻ നാല് പുതിയ മെത്രാപ്പൊലീത്തമാർ കൂടി

മുളന്തുരുത്തി : മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുത്തു. വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് പുതിയ ഇടയശ്രേഷ്ഠരെ കണ്ടെത്തിയത്. ഫാ. എൽദോസ് എ.എ., ഫാ. സാംജി റ്റി. ജോർജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. തോമസ് പോൾ റമ്പാൻ എന്നിവരാണ് നിയുക്ത മെത്രാപ്പോലീത്താമാർ. അസോസിയേഷൻ പ്രസിഡന്റായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായാണ് വിജയികളുടെ പേരുകൾ ഔദ്യോഗികമായി […]
Read more

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിടിച്ചു

തിരുവനന്തപുരം: എം.സി റോഡിൽ വട്ടപ്പാറ കണക്കോടിൽ കെ.എസ്.ആർ.ടി.സി ബസ്സും പെട്രോൾ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കിളിമാനൂരിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസ്സിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. […]
Read more

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്

തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശിവഗിരിയിലെ തിരുജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ചെമ്പഴന്തിയിൽ ചേരുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.
Read more

Recent News