Tag: LATEST

നേപ്പാളിന് യു.എ.ഇയുടെ സാമ്പത്തിക സഹായം

അബുദാബി: നേപ്പാളിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് യു.എ.ഇ 10 ദശലക്ഷം യു.എസ് ഡോളറിന്റെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് ഈ സഹായം അനുവദിച്ചത്. ‘യു.എ.ഇ എയ്ഡ് ഏജൻസി’ വഴിയാണ് അടിയന്തര ആശ്വാസ നടപടികൾ നടപ്പിലാക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ആളുകളിലേക്കും സഹായം കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ യു.എ.ഇ എയ്ഡ് ഏജൻസി പ്രതിനിധികൾ നിലവിൽ പ്രാദേശിക ഭരണകൂടങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും […]
Read more

എമിറേറ്റ്‌സ് റോഡിൽ രണ്ട്‌ പുതിയ പാതകൾ 30-ന് തുറക്കും

ദുബായ് : എമിറേറ്റ്സ് റോഡിൽ അഞ്ചുകിലോമീറ്റർ നീളത്തിൽ നിർമിച്ച പുതിയ രണ്ടുപാതകൾ ഈ മാസം 30-ന്‌ ഗതാഗതത്തിനായി തുറന്നുനൽകുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഷാർജയിൽനിന്ന് വാദി അൽ അമർദി പ്രദേശത്തേക്കുപോകുന്ന ദിശയിലാണ് പുതിയ പാത സജ്ജമാക്കിയിരിക്കുന്നത്. ദുബായും വടക്കൻ എമിറേറ്റുകളും തമ്മിലുള്ള ഗതാഗതം കൂടുതൽ വേഗത്തിലാക്കാനും തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ആർ.ടി.എ. ഈ പദ്ധതി നടപ്പിലാക്കിയത്. ഇതോടെ പാതകളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയരും. റോഡിന്റെ ശേഷി മണിക്കൂറിൽ 12,000 വാഹനങ്ങളിൽനിന്ന് […]
Read more

ഖോർഫക്കാനെ നാല് പുതിയ ജില്ലകളായി വിഭജിച്ചു

ഷാർജ : എമിറേറ്റിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാനെ നാല് പുതിയ ഭരണനിർവഹണ ജില്ലകളായി വിഭജിച്ചതായി ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു. ഖോർഫക്കാൻ സിറ്റി, അൽ അവൈനാത്, അൽ സയ്ഹ്, അൽ സബീഹിയ്യ എന്നിവയാണ് ഈ നാല് പ്രദേശങ്ങൾ. ‘ഡയറക്ട് ലൈൻ’ റേഡിയോ പ്രോഗ്രാമിലൂടെ സംസാരിക്കവെയാണ് അദ്ദേഹം പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. അഖബത് ഖോർഫക്കാൻ മുതൽ അഖബത് അൽ ലുഅ് ലുയിയ്യ വരെയുള്ള പ്രദേശങ്ങൾ […]
Read more

പാൻക്രിയാറ്റിക് കാൻസറിനെ തുരത്താനുള്ള മരുന്നിന് അംഗീകാരം

ഡൽഹി : പാൻക്രിയാറ്റിക് കാൻസറിനുള്ള പുതിയ ടാർഗറ്റഡ് ചികിത്സയ്ക്ക് അനുമതി നൽകി യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ‘റാസോൺക്യൂ’ എന്ന പേരിൽ വിപണിയിലെത്തിക്കുന്ന ‘ഡാറാക്സോൺറാസിബ്’ (daraxonrasib) എന്ന മരുന്നാണ് പാൻക്രിയാറ്റിക് കാൻസർ പ്രതിരോധത്തിനു ഫലപ്രദമെന്നു കണ്ടെത്തിയത്. പാൻക്രിയാറ്റിക് കാൻസർ വളർച്ചയ്ക്ക് സഹായിക്കുന്ന ആർ.എ.എസ് (RAS) പ്രോട്ടീനുകൾക്കെതിരെ പ്രവർത്തിക്കുന്ന മരുന്നാണിത്. 2026 ഓഗസ്റ്റ് 26-നാണ് ദിവസേന കഴിക്കാവുന്ന രൂപത്തിലുള്ള ഈ മരുന്നിന് അംഗീകാരം നൽകിയത്. ഇതിനകം കുറഞ്ഞത് ഒരു തവണ കാൻസർ ചികിത്സയിലൂടെ കടന്നുപോയിട്ടുള്ള മെറ്റാസ്റ്റാറ്റിക് പാൻക്രിയാറ്റിക് […]
Read more

ജിമ്മുകളിൽ കായികക്ഷമത വർധിപ്പിക്കാൻ രക്തസമ്മർദത്തിനുള്ള മരുന്നിന്റെ ദുരുപയോഗം

തമിഴ്നാട് : തമിഴ്നാ‌‌ട്ടിലെ കോയമ്പത്തൂർ ജില്ലയിലുള്ള ജിമ്മുകളിലും ഫിറ്റ്നസ് കേന്ദ്രങ്ങളിലും കർശന പരിശോധനയുമായി പോലീസും ഡ്രഗ് കൺട്രോൾ വിഭാഗവും. ഹൃദയസംബന്ധമായ രോഗങ്ങൾക്കായി നൽകുന്ന മെഫെന്റർമൈൻ ഉത്തേജക മരുന്നായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ജിമ്മുകളിൽ വർക്കൗട്ട് ചെയ്യാനെത്തുന്ന യുവാക്കൾക്കിടയിൽ മെഫെന്റർമൈന്റെ നിയമവിരുദ്ധമായ ഉപയോഗമുണ്ടെന്നായിരുന്നു കണ്ടെത്തിയത്. മേട്ടുപാളയത്തിന് സമീപമുള്ള ഒരു ജിമ്മിൽ നിന്ന് കോയമ്പത്തൂർ ജില്ലാ റൂറൽ പോലീസ് അടുത്തിടെ മെഫെന്റർമൈൻ പിടിച്ചെടുത്തിരുന്നു. മരുന്ന് പിടിച്ചെടുത്തതിനു പിന്നാലെ ഇതിന്റെ ദുരുപയോഗം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും വിതരണ ശൃംഖല കണ്ടെത്താനും […]
Read more

നാലരമാസം പ്രായമുള്ള കുഞ്ഞിന്റെ കണ്ണിലെ വെളുത്ത തിളക്കം, പിന്നിൽ അർബുദം

ഡൽഹി : നാലരമാസം പ്രായമുള്ള മകന്റെ കണ്ണിൽ അസ്വാഭാവികത പ്രകടമായതിനു പിന്നാലെ നടത്തിയ പരിശോധനയിൽ റെറ്റിനോബ്ലാസ്റ്റോമ സ്ഥിരീകരിച്ചതിനേക്കുറിച്ചു തുറന്നുപറഞ്ഞ് അമ്മ. ഇംഗ്ലണ്ടിലെ ലിവർപൂളിൽ നിന്നുള്ള ഒലിവിയ ഹന്നഫോർഡ് എന്ന അമ്മയാണ് മകന്റെ രോഗവിവരത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ വലതുകണ്ണിൽ കണ്ട അസ്വാഭാവികതയാണ് പിന്നീട് അർബുദസ്ഥിരീകരണത്തിലേക്കു വഴിവെച്ചത്. കുഞ്ഞിനെ മുലയൂട്ടുന്നതിനിടെയാണ് വലതുകണ്ണിൽ ഒരു വെളുത്ത തിളക്കം ഒലിവിയ ശ്രദ്ധിച്ചത്. ഉ‌ടൻതന്നെ ഫോട്ടോകളും വീഡിയോകളുമെടുത്ത് ലിവർപൂളിലെ ആശുപത്രിയിലേക്ക് അയച്ചു. പിന്നാലെയാണ് റെറ്റിനോബ്ലാസ്റ്റിനോമ എന്ന കണ്ണിനെ ബാധിക്കുന്ന അർബുദമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. […]
Read more

വീട്ടില്‍ വെച്ച ഭക്ഷണം കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം

ഭോപ്പാല്‍: ഭക്ഷണം കഴിച്ചതിന് പിന്നാലെ സഹോദരിമാരായ മൂന്ന് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ് സംഭവം. പത്ത്, എട്ട്, ആറ് വയസ്സുള്ള കുട്ടികളാണ് മരിച്ചത്. രണ്ട് കുട്ടികള്‍ വീട്ടില്‍ വച്ചും മൂന്നാമത്തെ കുട്ടി ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 23നാണ് കുട്ടികള്‍ വീട്ടില്‍ വച്ച് ഭക്ഷണം കഴിച്ചത്. അതിന് പിന്നാലെയാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത് ഓഗസ്റ്റ് 25നും 26നും ഇടയില്‍ വച്ചാണ് രണ്ട് കുട്ടികളും മരിച്ചത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി […]
Read more

തെരഞ്ഞെടുപ്പിൽ എയിംസ് വാഗ്ദാനം ചെയ്തിട്ടില്ല; സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ കൊണ്ടുവരാം: സുരേഷ് ഗോപി

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ എവിടെയും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് തനിക്കെതിരായ രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയുമായി തൃശൂർ എം.പി കൂടിയായ സുരേഷ് ഗോപി രംഗത്തെത്തിയത്. തൃശൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുവന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണെന്നും, എന്നാൽ തൃശൂരിന് എയിംസ് ലഭിക്കാൻ പൂർണ്ണ അർഹതയുണ്ടെന്ന നിലപാടിനെ താൻ ഇപ്പോഴും ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “എയിംസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ […]
Read more

അയ്യപ്പനെതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സണ്ണി എം കപിക്കാട്

കൊച്ചി: ശബരിമല അയ്യപ്പനെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. അയ്യപ്പനെയോ മാളികപ്പുറത്ത് അമ്മയെയോ അധിക്ഷേപിച്ചിട്ടില്ല. തെറ്റായ ഒരുവാക്ക് തന്റെ ഭാഗത്തുനിന്ന് വന്നു. അത് പറയരുതായിരുന്നു. ഖേദം പ്രകടിപ്പിക്കുന്നു. നിലപാടില്‍ മാറ്റമില്ല. കേസിനെ നിയമപരമായി നേരിടുമെന്ന് സണ്ണി കപിക്കാട് പറഞ്ഞു. പ്രസംഗത്തിനിടെ ശബരിമലയില്‍ ഭക്തര്‍ കൊടുക്കുന്ന സ്വര്‍ണം അടിച്ചുമാറ്റുന്നതിനെ കുറിച്ച് വിമര്‍ശിച്ചിരുന്നു. ജെഎന്‍യുവില്‍ അമ്പലം പണിയാനുള്ള സംഘ്പരിവാര്‍ അജണ്ട ചുണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പ്രസംഗത്തിലെ ഒരുഭാഗം മാത്രം അടര്‍ത്തി മാറ്റി തനിക്കെതിരെ […]
Read more

നേപ്പാള്‍ മിന്നല്‍ പ്രളയം ‘ഡ്രാമ’; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിലും നാശനഷ്ടങ്ങളിലും ആശങ്ക രേഖപ്പെടുത്തി പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. ദുരന്തത്തെ വിശേഷിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ‘ഡ്രാമ’ എന്ന വാക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധവും വിമര്‍ശനം ഉയര്‍ന്നതോടെയാണ് തരൂരിന്റെ ഖേദപ്രകടനം. ഡ്രാമ’ എന്ന വാക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് രോഷപ്രകടനം നടത്തുന്ന ആളുകള്‍ കരുതുന്ന ആര്‍ഥത്തില്‍ അല്ല താന്‍ ആ വാക്ക് ഉപയോഗിച്ചതെന്നും ആ വാക്കിന് നാടകീയം എന്ന് […]
Read more

Recent News