Tag: LATEST

നേപ്പാളിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും; തിരച്ചിലിൽ പ്രത്യേക പരിശീലനം ലഭിച്ചവരും

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും. ടണല്‍ രക്ഷാ സംഘം ഉടന്‍ യാത്ര തിരിക്കും. തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ചവരും യന്ത്ര സമാഗ്രികളും അയക്കാൻ തയ്യാറെന്ന് ഇന്ത്യ അറിയിച്ചു. നിലവില്‍ സാമ്പത്തിക സഹായമല്ല പകരം എൻഡിആർഎഫ് അടക്കമുള്ള മറ്റ് സഹായമാണ് ഇന്ത്യ നല്‍കുക. മെഡിക്കല്‍ ടീമിനെയും ഇന്ത്യ നേപ്പാളിലേക്ക് അയക്കും. ജനറേറ്ററും മരുന്നുമടക്കം 60 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇതുവരെ ഇന്ത്യ നേപ്പാളിന് നൽകിയിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ട ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിക്കുന്നതില്‍ […]
Read more

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു’; ‘ടോക്‌സിക്ക്’ സിനിമയ്‌ക്കെതിരെ കെ അണ്ണാമലൈ

ചെന്നൈ: ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകനായി പുറത്തിറങ്ങിയ ചിത്രം ‘ടോക്‌സിക്കി’നെതിരെ മുന്‍ ബിജെപി നേതാവും ‘അണ്ണാമലൈ മക്കള്‍ ഇയക്കം’ സ്ഥാപകനുമായ കെ അണ്ണാമലൈ രംഗത്ത്. ചിത്രം സ്ത്രീവിരുദ്ധമാണെന്നും സത്രീകളെ ലൈംഗിക ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്നെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ചിത്രത്തിന് അനുമതി നല്‍കിയ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെയും അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്. ഫിലിം റെഗുലേഷനില്‍ കര്‍ശനമായ നിയമങ്ങള്‍ വരണമെന്നും നിലവിലുള്ള നിയമങ്ങള്‍ കടുപ്പിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. താര നിബിഡമായ ചിത്രം റിലീസ് ആയ ആദ്യ […]
Read more

ചില്ലറ നല്‍കിയില്ല; പാലക്കാട് തോട്ടം തൊഴിലാളിയായ സ്ത്രീയെ KSRTC ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി

പാലക്കാട്: ചില്ലറ നല്‍കിയില്ലെന്ന കാരണത്താൽ തോട്ടം തൊഴിലാളിയായ സ്ത്രീയ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. പാലക്കാട് – നെല്ലിയാമ്പതി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് തമിഴ്‌നാട് സ്വദേശി അമുതയെ ഇറക്കി വിട്ടത്. പുതിയതായി ആരംഭിച്ച സര്‍വീസാണിത്. നാല്‍പത്തിമൂന്ന് രൂപ ടിക്കറ്റിന് അഞ്ഞൂറ് രൂപ നല്‍കിയെന്ന് പറഞ്ഞാണ് നെല്ലിയാമ്പതി വില്ലേജ് ഓഫീസിന് സമീപത്ത് അമുതയെ ഇറക്കി വിട്ടത്. നെല്ലിയാമ്പതിയിലെ പുലയന്‍പാറ മേഖലയില്‍ നിന്നും നെന്മാറയിലേക്ക് പോകാനാണ് അമുത ബസില്‍ കയറിയത്. വില്ലേജ് ഓഫീസിന് സമീപം ഇറക്കി […]
Read more

യുപി തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്: കോണ്‍ഗ്രസ്-SP സഖ്യനീക്കം, OBC വോട്ടുറപ്പിക്കാന്‍ ബിജെപി, അയോധ്യയും വിഷയമാവും

ലഖ്നൗ: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുത്ത് കോണ്‍ഗ്രസും ബിജെപിയും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് എംഎല്‍എ ആരാധന മിശ്രയോടൊപ്പമായിരുന്നു കൂടിക്കാഴ്ച. ലഖ്നൗവില്‍ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടന്നു. കോണ്‍ഗ്രസും എസ്പിയും സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരിക്കെയായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ്-എസ് പി സഖ്യനീക്കത്തിനിടെ യുപിയില്‍ ഇന്ത്യ സഖ്യത്തിന് മുന്‍തൂക്കം ലഭിക്കുമെന്നും ബിജെപി-എന്‍ഡിഎ സഖ്യം പിന്നിലാവുമെന്നും ഇന്ത്യ ടുഡേയുടെ ഏറ്റവും […]
Read more

ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാംപ്യനായി ആര്‍ പ്രഗ്‌നാനന്ദ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാംപ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദ. ഫാബിയോ കരുവാനയെയാണ് പ്രഗ്‌നാനന്ദ പരാജയപ്പെടുത്തിയത്. ഗാന്‍ഡ് ചെസ്സ് ടൂര്‍ ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും താരം സ്വന്തമാക്കി. 2,00,000 യുഎസ് ഡോളറാണ്(ഏകദേശം 1.91 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക. സെയിന്റ് ലൂയിസ് ചെസ് ക്ലബില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 15-13 എന്ന സ്‌കോറിനാണ് പ്രഗ്‌നാനന്ദ കിരീടം ചൂടിയത്. അവസാനദിവസത്തിന്റെ തുടക്കത്തില്‍ ഫാബിയോ കരുവാനയ്ക്ക് ആറ് പോയിന്റിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍, രണ്ട് റാപ്പിഡ് […]
Read more

ശബരിമലയിൽ തിരുവോണ സദ്യ നൽകിയില്ലെന്ന വാർത്ത തെറ്റ്;ദേവസ്വം ബോർഡ് പ്രസിഡന്റ്

പാലക്കാട്: ശബരിമല സന്നിധാനത്ത് ഇത്തവണ ഭക്തർക്ക് തിരുവോണ സദ്യ നൽകിയില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ. വ്യാജ വാർത്തകൾ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് പതിറ്റാണ്ടോളമായി സന്നിധാനത്ത് തുടർന്നുപോരുന്ന തിരുവോണ സദ്യ വിളമ്പൽ ഇത്തവണ സ്പെഷ്യൽ ഡ്യൂട്ടി ജീവനക്കാർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും മാത്രമായി ചുരുക്കി എന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവോണ ദിനത്തിൽ സന്നിധാനത്ത് എത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും വിഭവസമൃദ്ധമായ സദ്യ നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് […]
Read more

രണ്ടാമതും മന്തിച്ചോറ് ചോദിച്ചു; വിദ്യാര്‍ഥികളെ മർദ്ദിച്ച് ഹോട്ടല്‍ ജീവനക്കാര്‍

തിരുവനന്തപുരം: കുഴിമന്തി കടയില്‍ വീണ്ടും ചോറ് ചോദിച്ചതിനു വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. ആക്കുളത്തെ ക്യാപിറ്റല്‍ മന്തിയിലാണ് തൊഴിലാളികളും വിദ്യാര്‍ഥി സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തിന് പിന്നാലെ കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഹോട്ടല്‍ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാച്ചല്ലൂര്‍ സ്വദേശികളായ ഹാജ, ആഷിക്, ആസിഫ്, ഹാരിഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കുട്ടികള്‍ ഹാഫ് മന്തിയാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. രണ്ടാമത് ചോറ് ചോദിച്ചപ്പോള്‍ ഹോട്ടലുകാര്‍ തരില്ലെന്ന് പറഞ്ഞതായി വിദ്യാര്‍ഥികള്‍ പറയുന്നു. പൈസ കൊടുത്ത് വാങ്ങാമെന്ന് കുട്ടികള്‍ പറഞ്ഞിട്ടും ചോറില്ലെന്ന് […]
Read more

ഗുരുവായൂരില്‍ ഓഗസ്റ്റ് 30ന് 356 വിവാഹങ്ങള്‍; ദര്‍ശനം ക്രമീകരിക്കും

തൃശ്ശൂർ: ഓഗസ്റ്റ് 30 ന് 356 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഭക്തരുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയര്‍മാന്‍ എ. വി ഗോപിനാഥ് അറിയിച്ചു. ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട് -ചെയര്‍മാന്‍ പറഞ്ഞു. അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ വിന്യസിക്കും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ 4 മണി മുതല്‍ […]
Read more

കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിൽ അഴിമതിക്കേസില്‍ ആരോപണം നേരിടുന്ന മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. വാല്‍മീകി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു.അഴിമതി കേസില്‍ നാഗേന്ദ്രയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ ഗവര്‍ണറുടെ അനുമതി തേടുകയും, ഗവര്‍ണര്‍ അനുമതി നല്‍കാന്‍ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിത രാജി. നേരത്തെ സിദ്ധരാമയ്യ സര്‍ക്കാരില്‍ പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായിരുന്ന നാഗേന്ദ്ര, അഴിമതി ആരോപണത്തെ തുടര്‍ന്ന് 2024 ജൂണില്‍ രാജിവെച്ചിരുന്നു. കേസില്‍ അന്വേഷണം നടക്കവേ മന്ത്രിസഭാ പുനഃസംഘടനയിലൂടെ വീണ്ടും മന്ത്രിയാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും […]
Read more

‘ബിഗ്ബോസ് എന്റെ ജീവിതം മാറ്റിമറിച്ചു..’; തുറന്നുപറഞ്ഞ് റിയാസ് സലീം

കൊച്ചി : ബിഗ് ബോസ് മലയാളം സീസൺ 5ലൂടെ നിരവധി പ്രശംസയും ഒപ്പം വിമർശനങ്ങളും ഏറ്റുവാങ്ങിയ താരമാണ് റിയാസ് സലീം. LGBTQIA+ കമ്യൂണിറ്റിയുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന വ്യക്തി കൂടിയാണ് റിയാസ്. ബിഗ്ബോസിനകത്തും പുറത്തും റിയാസിന്റെ പല നിലപാടുകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ബിഗ്ബോസ് സീസൺ 8 നു മുന്നോടിയായി നടക്കുന്ന അഗ്നിപരീക്ഷയിൽ ജഡ്ജായി എത്തിയവരിൽ ഒരാളും റിയാസാണ്. ബിഗ്ബോസിലൂടെ തന്റെ ജീവിതം മാറിമറിഞ്ഞെന്ന് റിയാസ് പറയുന്നു. ”നിങ്ങൾ‌ ഒരു കോമണറായി ബിഗ്ബോസ് ഹൗസിലെത്തിയാലും അതിനു ശേഷം […]
Read more

Recent News