Tag: LATEST

‘ഉത്തര്‍പ്രദേശിലും ഉത്തരേന്ത്യയിലും ദളിത് വിവേചനം തുടരുന്നു’; ബിജെപിക്കും ആർഎസ്എസിനുമെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഉത്തരേന്ത്യയിലും ദളിത് വിവേചനം ഇന്നും തുടരുന്നതായി രാഹുല്‍ ഗാന്ധി. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എത്തിയ മൈതാനം ശുദ്ധികലശം നടത്തുകയും രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ക്ഷേത്രത്തില്‍ പോയാല്‍ ശുദ്ധികലശം നടത്തുകയും ചെയ്യുന്നു. ഇതിനു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വിദ്യാലയങ്ങളില്‍, ചായക്കടയില്‍, കല്യാണത്തില്‍, കുടിവെള്ളത്തില്‍ എല്ലായിടത്തും വിവേചനം നിലനില്‍ക്കുകയാണ്. ബിജെപിയും, ആര്‍എസ്എസും ദലിത് നേതാക്കളെ അധിക്ഷേപിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇത് കുറ്റകരമാണ്. ദലിതര്‍ കയറിയ സ്ഥലങ്ങളില്‍ ശുദ്ധീകരണം നടത്തിയത് ബിജെപി […]
Read more

‘രാജീവ്‌ ചന്ദ്രശേഖറിന് ഇപ്പോഴും കൂറ് കർണാടകയോട്’; കടുത്ത വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എംപി

പാലക്കാട്‌: റെയിൽവേ ഡിവിഷൻ വിഭജിച്ചാൽ എന്താണ് പ്രശ്നമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാജീവ്‌ ചന്ദ്രശേഖറിന്റെ ചോദ്യത്തിന് മറുപടിയുമായി പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ. ഒരു ജനപ്രതിനിധിയാണ് രാജീവ്‌ ചന്ദ്രശേഖർ എന്ന് മറന്നുപോകരുതെന്നും കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് വ്യക്തമായതെന്നും ശ്രീകണ്ഠൻ ആരോപിച്ചു. കർണാടകയിൽ നിന്ന് പല തവണ രാജ്യസഭാഗമായ രാജീവ്‌ ചന്ദ്രശേഖറിന് ഇപ്പോഴും കൂറ് കർണാടകയോടാണ്. ഒരു നിമിഷം എംഎൽഎയായി തുടരാൻ രാജീവ്‌ ചന്ദ്രശേഖറിന് യോഗ്യതയില്ല. ഇത് വെള്ളരിക്ക പട്ടണമല്ല എന്ന് അദ്ദേഹം മനസിലാക്കണമെന്നും എംപി […]
Read more

ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാൾ, നിരവധി കേസുകളിൽ പ്രതി; റിമാൻഡ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതിയായ ഡിസിസി അം​ഗം ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണെന്ന് റിമാൻഡ് റിപ്പോർട്ട്‌. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ശ്രീകാര്യം സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വാഹനം തടഞ്ഞത് മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയാണെന്നും കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും പൊലീസ് […]
Read more

കായംകുളത്ത് ‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; തട്ടുകടക്കാരനെതിരെ പരാതി

ആലപ്പുഴ: കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. മാവേലി വേഷം കെട്ടിയ കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനോടാണ് ഈ ക്രൂരത. തട്ടുകടക്കാരനാണ് മാവേലിയെ ആക്രമിച്ചത്. അവിട്ടം ദിനത്തിലാണ് സംഭവം നടന്നത്. മാവേലി വേഷം കെട്ടി ഓരോ സ്ഥാപനങ്ങളിൽ കയറുന്നതിനിടെ ചന്ദ്രബാബു പുള്ളിക്കണക്കിന് സമീപത്ത് ഒരു തട്ടുകടയിലും എത്തിയിരുന്നു. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം ഹാപ്പി ഓണം പറയുന്നതിനിടെ കടക്കാരനുമായി വാക്ക് തർക്കമുണ്ടായതോടെയാണ് ആക്രമണം നടന്നത്. രണ്ടുദിവസം മുമ്പായിരുന്നു സംഭവം. വാക്കു തർക്കത്തിനിടെ […]
Read more

മനസ് തുറന്ന് സൂര്യകുമാർ യാദവ്

മുംബൈ: ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചതിന് തൊട്ടുപിന്നാലെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരണവുമായി മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ലോകകപ്പ് വിജയത്തിന് ശേഷം അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെയാണ് സെലക്ടർമാർ നായകനായി ചുമതലപ്പെടുത്തിയത്. ടീമിൽ നിന്നുപോലും തഴയപ്പെട്ട സംഭവത്തിൽ നേരിട്ട കടുത്ത നിരാശയും മാനസിക സംഘർഷങ്ങളും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ‘സ്‌കൈ’ തുറന്നുപറഞ്ഞത്. തന്‍റെ പേര് ടീമിൽ […]
Read more

തൃശൂര്‍ നഗരം ഇന്ന് ‘പുലികളുടെ പിടിയില്‍’, ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം

തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട് നാല് മണിയോടെ നഗരം പുലികൾ കീഴടക്കും. 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. കുട്ടി പുലികളും പെൺപുലികളും പുലിമടകളിൽ നിന്നിറങ്ങും. ഓരോ സംഘത്തിലും 50ലധികം പുലികൾ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.
Read more

ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജുവിന്‍റെ തിരിച്ചുവരവ് വൈകും

മുംബൈ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിനായുള്ള സൗകര്യങ്ങളിലും ക്രമീകരണങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിസിസിഐയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും. താരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ പ്രധാന താരങ്ങൾക്ക് പകരം രണ്ടാം നിര ടീമിനെ അയക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. സെപ്റ്റംബർ 19-നാണ് ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിന് തുടക്കമാകുന്നത്. സെപ്റ്റംബർ 17 മുതൽ 22 വരെ വനിതാ ക്രിക്കറ്റ് മത്സരങ്ങളും സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെ പുരുഷ ടീമിന്‍റെ മത്സരങ്ങളും […]
Read more

അഹ്മദ് ഇമ്രാന്‍റെ സെഞ്ച്വറി പാഴായി, ഡെത്ത് ഓവറുകളിൽ മത്സരം തിരികെപ്പിടിച്ച് ട്രിവാൻഡ്രം റോയൽസ്

തിരുവനന്തപുരം: അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ തുടർച്ചയായ രണ്ടാം ദിവസവും അഞ്ച് റൺസിന്റെ വിജയം സ്വന്തമാക്കി ട്രിവാണ്ട്രം റോയൽസ്. കൈവിട്ടെന്ന് കരുതിയ മത്സരം ഡെത്ത് ഓവറുകളിലെ തകർപ്പൻ ബൗളിംഗിലൂടെ അവിശ്വസനീയമായി തിരികെപ്പിടിക്കുകയായിരുന്നു റോയൽസിന്‍റെ ബൗളർമാർ. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസ് അഹമ്മദ് ഇമ്രാന്‍റെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവിൽ തിരിച്ചടിച്ചെങ്കിലും 180 റൺസ് മാത്രമാണ് നേടാനായത്. സ്കോര്‍: ട്രിവാൻഡ്രം റോയൽസ് – 20 […]
Read more

ഹിറ്റ്‌ലര്‍ തിരിച്ചറിഞ്ഞു ധ്യാന്‍ചന്ദിന്റെ മൂല്യം, ഇന്ത്യ എന്നാണ്‌ ഭാരതരത്‌ന നല്‍കി ആദരിക്കുക?

ഓഗസ്‌റ്റ്‌ 29. രാജ്യം ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിനെ ഓര്‍ക്കുന്ന ദിവസം; ദേശീയ കായിക ദിനം. ലോക ഹോക്കിയില്‍ ഇന്ത്യ വന്‍ ശക്തിയായിരുന്ന കാലത്ത്‌, ആ ടീമിന്റെ മാന്ത്രികനായിരുന്നു ധ്യാന്‍ ചന്ദ്‌. ഒളിമ്പിക്‌സ്‌ ചരിത്രമെടുത്താല്‍ ഇന്ത്യക്ക്‌ ആദ്യമായി ഗോള്‍ഡന്‍ മേല്‍വിലാസം ഒരുക്കിയത്‌ ധ്യാന്‍ചന്ദിന്റെ ഹോക്കി സംഘമായിരുന്നുവെന്ന്‌ കാണാം. ധ്യാന്‍ചന്ദ്‌ പങ്കെടുത്ത മൂന്ന്‌ ഒളിമ്പിക്‌സിലും ഇന്ത്യ സ്വര്‍ണമെഡല്‍ നേടുക മാത്രമല്ല, ഹോക്കിയില്‍ ലോകത്തെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഇന്ത്യന്‍ ടീം വാഴുകയായിരുന്നു. കരിയറില്‍ അഞ്ഞൂറിലേറെ ഗോളുകള്‍ നേടിയ […]
Read more

അവശനിലയിൽ കിടന്നയാൾക്ക് ഫയർ ഫോഴ്സ് രക്ഷകരായി

തിരുവനന്തപുരം: പത്തിലേറെ വളർത്തുനായകകള്‍ക്കിടയില്‍ അവശനിലയിൽ കണ്ടയാളെ ഫയർ ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ബാലരാമപുരം ബിവറേജിന് സമീപം കല്ലുവിളാകത്ത് വീട്ടില്‍ കൃഷ്ണകുമാറി (57) നെയാണ് രക്ഷപ്പെടുത്തിയത്. രണ്ട് ഇടുങ്ങിയ മുറികളുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചരുന്ന ഇയാള്‍ പത്തോളം നായകളെയും വളര്‍ത്തിയിരുന്നു. കൂടാതെ, തെരുവുനായകള്‍ക്ക് ആഹാരം കൊടുക്കുന്ന ശീലവും ഇയാള്‍ക്കുണ്ടായിരുന്നു. കൃഷ്ണകുമാറിനെ ദിവസങ്ങളായി പുറത്തേക്ക് കാണാനില്ലായിരുന്നു. കഴിഞ്ഞ ദിവസം ആഹാരവുമായി സഹോദരി വീട്ടിലെത്തിയെങ്കിലും പുറത്തു കിടക്കുന്ന നായകളെ ഭയന്ന് വീട്ടിനകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. കൃഷ്ണകുമാറിന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയായതിനാൽ […]
Read more

Recent News