Tag: LATEST

‘കള്ളൻ’ മനുഷ്യനല്ല, തെരുവ് നായ! ആശുപത്രിയിൽ നിന്ന് 4 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മുങ്ങി

മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലാ ആശുപത്രിയിൽ നടന്ന വിചിത്രമായ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഏകദേശം 4 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളടങ്ങിയ ബാഗുമായി ഒരു തെരുവുനായ ആശുപത്രിയിൽ നിന്ന് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ഇത്തരമൊരു ചർച്ചയ്ക്ക് കാരണമായത്. ആശുപത്രിയിൽ നിന്നും തെരുവ് നായ കൊണ്ട് പോയ ആഭരണങ്ങളെല്ലാം തിരിച്ച് കിട്ടിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മന്ദ്സൗറിലെ കായംപൂർ സ്വദേശിനിയായ ലതാബായി, മകന്‍റെ കൈക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു. ആരുമില്ലാത്ത വീട്ടിൽ ആഭരണങ്ങൾ സൂക്ഷിക്കുന്നതിൽ […]
Read more

യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ പദവിയിൽ നിന്നും നീക്കി

മലപ്പുറം: ഓട്ടോക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഷൗക്കത്തിനെതിരായ വ്യക്തിഹത്യ ചെയ്ത സംഭവത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ പദവിയിൽ നിന്നും നീക്കി. സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. യുക്തിവാദം തലക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ഷാക്കിറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നിലവിലെ നിയമ പ്രകാരം ഇക്കാര്യത്തിൽ എംവിഡി കുറ്റക്കാരല്ലെന്നും ഷാക്കിർ പറഞ്ഞിരുന്നു. പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചിരുന്നു. അതേസമയം, പൊലീസ് ഇതുവരെ ഷൗക്കത്തിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ […]
Read more

ആ ഫോട്ടോ ഞാനല്ല! തുറന്ന് പറഞ്ഞ് രേണു

കൊല്ലം : തന്റെ പുതിയ ആൽബം കണ്ണേട്ടന്റെ സ്വന്തം ശ്രീക്കുട്ടിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി സോഷ്യൽ മീഡിയ താരം രേണു സുധി. നായകനൊപ്പം അർദ്ധനഗ്‌നയായി നിൽക്കുന്ന ലുക്കിലുള്ള പോസ്റ്റർ പുറത്തുവന്നതിനു പിന്നാലെ വലിയ രീതിയിലുള്ള സൈബർ അറ്റാക്കും പരിഹാസങ്ങളുമുണ്ടായിരുന്നു. അതെ തുടർന്ന് രേണു സുധി തന്നെ അതിന് പരുപാടിയുമായി രംഗത്തെത്തിരുന്നു. പോസ്റ്ററിനു വേണ്ടി പോലും താൻ അത്തരത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടില്ലെന്നും പോസ്റ്ററിലുള്ളത് എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രമാണെന്നും രേണു വ്യക്തമാക്കി. കീമോ കഴിഞ്ഞ് ഞാൻ […]
Read more

സുകുമാരക്കുറുപ്പിനെ കിട്ടിയോ ഹാഷ്മി സാറേ?

തിരുവനന്തപുരം: സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിൽ പുറത്തുവന്ന വാർത്തയിൽ കാണിച്ച ചിത്രം യഥാർത്ഥത്തിൽ കുറുപ്പിന്റേതല്ലെന്നും തൃശൂർ സ്വദേശി ദാമോദര മേനോന്റേതാണെന്നും വ്യക്തമായതോടെ ഹാഷ്മിയെ പരിഹസിച്ച് അഖിൽ മാരാർ രംഗത്ത്. ഹാഷ്മിയെ പരിഹാസരൂപത്തിൽ ‘കാശ്മി സാർ’എന്ന് വിളിച്ച അഖിൽ, ഇനി വാർത്ത അവതരിപ്പിക്കുന്നത് നിർത്തി കുറുപ്പ് 2’ സിനിമയ്ക്ക് തിരക്കഥ എഴുതാൻ പോകുന്നതാണ് നല്ലതെന്നും വീഡിയോയിൽ പരിഹസിക്കുന്നു. ജനകീയ കോടതിയിലെ വാക്കേറ്റത്തിന് ശേഷം ഹാഷ്മിയും അഖിൽ മാരാറും തമ്മിലുള്ള പോര് സോഷ്യൽ മീഡിയയിൽ തുടരുന്നതിനിടെയാണ് പുതിയ വീഡിയോ എത്തിയിരിക്കുന്നത്. ജനകീയ […]
Read more

പിണറായിയെ തള്ളി LDF കൺവീനർ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിസംബന്ധിച്ച തർക്കത്തിൽ എൽ.ഡി.എഫ്. നേതാക്കൾ സമവായചർച്ചകളുടെ പ്രതീക്ഷ പങ്കുവെച്ചെങ്കിലും സ്വരം കടുപ്പിച്ച് മുതിർന്നനേതാക്കൾ. പ്രതിപക്ഷ ഉപനേതൃപദവിയിൽ അവസാനവാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന് മുതിർന്ന സി.പി.ഐ. നേതാവ് സി. ദിവാകരൻ ചോദിച്ചു. തർക്കം സീമകളെല്ലാം ലംഘിച്ച്, പരസ്യമായ കലഹമായിമാറിയതിൽ സി.പി.എം.-സി.പി.ഐ. ദേശീയ നേതാക്കൾക്കും നീരസമുണ്ടെന്നാണ് വിവരം. ഉപനേതൃസ്ഥാനം സി.പി.എമ്മിനുതന്നെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞതു തള്ളി, എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങൾക്കുമുന്നിൽ നടത്തിയ പരസ്യപ്രസ്താവന കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിന്റെ ഫലമാണെന്നാണ് വിവരം. സി.പി.എം. […]
Read more

നേപ്പാൾ ദുരന്തം: മരണസംഖ്യ 600 കടന്നു

നേപ്പാൾ: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ നൽകിയിരുന്നത്. ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശ പൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരും കാണാതായവരിൽ ഉൾപ്പെടുന്നു. അതേസമയം, തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തി. യൂറോപ്യൻ […]
Read more

ബേപ്പൂരിലെ തോൽവിയിൽ പ്രതികരിച്ച് അൻവർ

തിരുവനന്തപുരം : ബേപ്പൂരിലെ തോൽവിയിൽ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ. തോൽവിൽ കോൺഗ്രസ് നേതൃത്വത്തിനെതിരായ ആരോപണം ആവർത്തിക്കുന്നതാണ് അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ടു കുറഞ്ഞെന്നും എന്നാൽ ഇടത് കോട്ടകളിൽ മുന്നേറ്റമുണ്ടായെന്നുമാണ് അൻവർ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് പ്രവർത്തകരിൽ ചിലർ സഹകരിച്ചില്ല. പോസ്റ്ററുകളും നോട്ടീസുകളും ഉപയോഗിക്കാതെ കൂട്ടിയിട്ടത് കണ്ടെന്നും അൻവർ ആരോപിക്കുന്നുമുണ്ട്. ബേപ്പൂരിൽ ജയിച്ചില്ലെങ്കിലും തന്റെ സ്ഥാനാർഥിത്വം മലബാറിൽ ഗുണം ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പിണറായിസവും മരുമോനിസവും ചർച്ചയായെന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ കണക്കുകൾ […]
Read more

അധികാരം ലഭിച്ച ശേഷം പിണറായി ആളാകെ മാറി

തിരുവനന്തപുരം : സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. ചന്ദ്രിക വാരികയുടെ ഓണപ്പതിപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു ജി സുധാകരൻ്റെ പ്രതികരണങ്ങൾ. ആശയ സമരത്തിനുള്ള കഴിവ് കേരളത്തിലെ സിപിഐഎമ്മിന് ഇല്ലാതായിരിക്കുന്നുവെന്നാണ് ജി സുധാകരൻ ഉന്നയിക്കുന്ന പ്രധാന വിമർശനം. ‘പാർട്ടിക്കുള്ളിൽ യാതൊരു ആശയ സംവാദവും നടക്കുന്നില്ല. ഉൾപ്പാർട്ടി സമരം എന്നത് എന്നോ അവസാനിച്ചു. മറ്റു രാഷ്ട്രീയപാർട്ടികളുമായി ആശയപരമായി യാതൊരു പോരാട്ടവുമില്ല. എങ്ങനെയും അധികാരത്തിൽ വരിക, അതിനായി കുറച്ച് നേതാക്കളെ തയ്യാറാക്കി വെക്കുക എന്നതാണ് സമീപ വർഷങ്ങളിലെ ഏക സംഘടനാ പ്രവർത്തനം. […]
Read more

ഖാർ​ഗെ പ്രധാനമന്ത്രിക്ക് കത്ത് നൽകി

ഡൽഹി : പാർലമെൻറിൻറെ പ്രത്യേക സിറ്റിംഗ് അടുത്ത മാസം മൂന്നാം വാരം നടത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. വനിത സംവരണം, മണ്ഡല പുനർനിർണയം എന്നിവ മാത്രം അജണ്ടയാക്കി പ്രത്യേക സിറ്റിംഗ് നടത്താനാണ് ആലോചന. പാർലമെൻറ് വർഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. സർക്കാർ സർവകക്ഷി യോഗം വിളിച്ച് ആലോചന നടത്തിയ ശേഷമേ പ്രത്യേക സിറ്റിംഗ് തീരുമാനിക്കാവൂ എന്ന് മല്ലികാർജ്ജുൻ ഖാർ​ഗെ പ്രധാനമന്ത്രിക്ക് കത്ത് നൽകി. ബ്രിക്സ് ഉച്ചകോടി കഴിഞ്ഞ് പ്രത്യേക സിറ്റിംഗ് വിളിക്കുന്നതിനെ കുറിച്ചാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. […]
Read more

‘ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 27.58 കോടിയുടെ സാധനങ്ങള്‍; ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി

തിരുവനന്തപുരം: ഓണക്കാലത്തെ 35 ദിവസത്തെ വില്‍പനയില്‍ റെക്കോര്‍ഡ് വിറ്റുവരവുമായി സേൈപ്ലകാ. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള കാലയളവില്‍ 433.81 കോടി രൂപയാണ് സപ്ലൈകോയുടെ വിറ്റുവരവ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത് 385 കോടി രൂപയുടെ വിറ്റുവരവായിരുന്നു. 48 കോടിയിലധികം രൂപയുടെ വര്‍ധനയാണ് ഇത്തവണ. ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. അന്നേ ദിവസം മാത്രം 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ രേഖപ്പെടുത്തിയത്. ഓണം ഫെയറുകളിലും വിവിധ സപ്ലൈക്കോ വില്‍പ്പനശാലകളിലും ഇത്തവണ […]
Read more

Recent News