Tag: LATEST

മൗറീഷ്യസുമായി നിർണായക കരാർ ഒപ്പുവെച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഊർജ സഹകരണത്തിന് കൂടുതൽ ശക്തി പകരുന്ന നിർണായക കരാറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഒപ്പുവച്ചു. മൗറീഷ്യസിന്റെ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ മുഴുവൻ ഇറക്കുമതി ആവശ്യവും അഞ്ച് വർഷത്തേക്ക് നിറവേറ്റുന്നതിനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കരാർ ഒപ്പുവച്ചിരിക്കുന്നത്. മൗറീഷ്യസിന്റെ സ്റ്റേറ്റ് ട്രേഡിങ് കോർപ്പറേഷനുമായി ഒപ്പുവച്ച ദീർഘകാല വിൽപ്പന-വാങ്ങൽ കരാറിലൂടെയാണ് ഇന്ധന വിതരണം ഉറപ്പാക്കുന്നത്.പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയുടെ മൗറീഷ്യസ് സന്ദർശനത്തിനിടെയാണ് കരാർ കൈമാറിയത്. ഓഗസ്റ്റ് 20, 21 തീയതികളിലായിരുന്നു […]
Read more

വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവ്; ഡാറ്റാ സെന്ററുകള്‍ക്കെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി: ഡാറ്റ സെന്ററുകള്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഇന്ത്യയില്‍ ലഭിച്ചിരുന്ന വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. മാസം രണ്ടോ മൂന്നോ ഡീലുകള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ ഇപ്പോള്‍ അത് ഒന്നായി ചുരുങ്ങി എന്നാണ് ‘ദി ഹിന്ദു ബിസിനസ് ലൈന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശ നിക്ഷേപം 2026ന്റെ ആദ്യ മാസങ്ങളില്‍ 600 മുതല്‍ 900 മില്യന്‍ ഡോളര്‍ വരെ ലഭിച്ചിരുന്നെങ്കില്‍ ഏകദേശം 100 മില്യന്‍ ഡോളര്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ജൂലൈ 15ന് ലഭിച്ച 130 മില്യന്‍ ഡോളറാണ് അവസാനം […]
Read more

ഓണം മഴയിൽ മുങ്ങുമോ? ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മഴ കനക്കുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്ടമായ മഴയ്ക്ക സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായേക്കാമെന്നാണ് പ്രവചനം. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി […]
Read more

അങ്കമാലിയിൽ സ്റ്റേഷനറി കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം

കൊച്ചി: അങ്കമാലിയിൽ വൻ തീപിടിത്തം. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. സ്റ്റേഷനറി കടയുടെ ഗോഡൗണിൽ ആണ് തീപിടിത്തം ഉണ്ടായത്. അങ്കമാലി റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തുള്ള കടയിലാണ് സംഭവം. തീപിടിച്ചതോടെ തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെതി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.
Read more

യുഎഇയിൽ സ്കൂളുകളിൽ പണത്തിന് അനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

അബുദാബി: യുഎഇയിൽ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് കുട്ടികളും രക്ഷിതാക്കളും. പ്രതിമാസ ബജറ്റിൽ പ്രധാനപ്പെട്ട ഒന്നായി മാറുകയാണ് കുട്ടികളുടെ സ്കൂൾ ഉച്ചഭക്ഷണ ചെലവുകൾ. എന്നാൽ ഇത്തവണ രക്ഷിതാക്കളുടെ സാമ്പത്തിക ബജറ്റിന് അനുയോജ്യമായ രീതിയിൽ ആകർഷകവും സൗകര്യപ്രദവുമായ വിവിധ ഫുഡ് പാക്കേജുകൾ വാഗ്ദാനം ചെയ്യുകയാണ് രാജ്യത്തെ പ്രമുഖ സ്കൂളുകൾ. കുട്ടികളുടെ പ്രായവും തിരഞ്ഞെടുക്കുന്ന ഭക്ഷണ രീതിയും അനുസരിച്ച് ഒരു ലഘുഭക്ഷണത്തിന് അഞ്ച് ദിർഹം മുതൽ സമ്പൂർണ്ണ ഉച്ചഭക്ഷണത്തിന് 39 ദിർഹം വരെയാണ് വിവിധ സ്കൂളുകൾ ഈടാക്കുന്നത്. സ്കൂൾ തുറക്കും […]
Read more

അഞ്ചുദിവസ ബാങ്കിങ് ആവശ്യപ്പെട്ട് യൂണിയനുകൾ; സെപ്റ്റംബർ 11ന് ബാങ്ക് പണിമുടക്ക്

ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ് സേവനങ്ങളെ ബാധിച്ചേക്കാവുന്ന രാജ്യവ്യാപക പണിമുടക്കിന് ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്തു. സെപ്റ്റംബർ 11നാണ് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുദിവസ ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതിലെ കാലതാമസം, പ്രകടനാധിഷ്ഠിത പ്രോത്സാഹന പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം, പെൻഷൻ പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ പരിഹരിക്കാത്തത് എന്നിവയാണ് സമരത്തിന് പ്രധാന കാരണങ്ങളെന്ന് യൂണിയനുകൾ വ്യക്തമാക്കി. സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് പണിമുടക്ക്. ഇതിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിൽ […]
Read more

തിരുപ്പതിയും തിരുച്ചിറപ്പള്ളിയും പട്ടികയിൽ; 11 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രാനുമതി

ന്യൂഡൽഹി: രാജ്യത്തെ 11 വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയിലേക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് തത്വത്തിൽ അനുമതി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI ) ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പും വികസനവും 50 വർഷത്തേക്ക് സ്വകാര്യ കമ്പനികൾക്ക് നൽകാനാണ് പദ്ധതി. പബ്ലിക്ക്–പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി (PPPAC ) പദ്ധതിക്ക് അനുമതി നൽകിയതോടെ സ്വകാര്യവൽക്കരണ നടപടികൾക്ക് തുടക്കമാകും.ആന്ധ്രപ്രദേശിലെ തിരുപ്പതി വിമാനത്താവളവും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളവും ഉൾപ്പെടെ 11 വിമാനത്താവളങ്ങളെ അഞ്ച് ബണ്ടിലുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. ആന്ധ്രപ്രദേശിലെ തിരുപ്പതി വിമാനത്താവളവും […]
Read more

റിലീസിനൊരുങ്ങി കാർത്തി ചിത്രം ‘സർദാർ 2’

കാര്‍ത്തി ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് സർദാർ 2. 2022 ല്‍ പുറത്തെത്തിയ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സര്‍ദാറിന്‍റെ സീക്വല്‍ ആയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. സര്‍ദാര്‍ ഒരുക്കിയ പി എസ് മിത്രന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസർ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അതേസമയം സര്‍ദാര്‍ എഴുതിയത് സംവിധായകനൊപ്പം എം ആര്‍ പൊന്‍ പാര്‍ഥിപന്‍, റോജു, ബിപിന്‍ രഗു, ഗീവീ എന്നിവര്‍ ചേര്‍ന്ന് […]
Read more

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം. കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ബസിന് നേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കല്ലേറിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു. കഴിഞ്ഞദിവസം രാത്രി പരപ്പിൽ ജംക്‌ഷനിൽ നിർത്തിയിട്ടിരുന്ന ബസിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീട് ഇന്നു രാവിലെ മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ബസിന്റെ ചില്ലും തകർത്തു. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്കുനേരെയാണ് ആക്രമണം. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി. പാങ്ങോട് പൊലീസ് […]
Read more

വിമാന സർവീസുകൾ വൈകിയാൽ നടപടി സ്വീകരിക്കുമെന്ന് സിയാൽ

കൊച്ചി: ഇനി മുതൽ വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി വൈകിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാൽ). സര്‍വീസുകള്‍ വൈകിയതിനെ തുടര്‍ന്ന് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന് നോട്ടിസ് നല്‍കിയിരിക്കുകയാണ് സിയാല്‍. ആഗസ്റ്റ് ഒന്ന് മുതല്‍ വിമാന സര്‍വീസുകള്‍ വൈകിയിരുന്നു. കൃത്യതയോടെ സര്‍വീസ് നടത്തിയില്ലെങ്കില്‍ സ്ലോട്ട് പിന്‍വലിക്കുമെന്ന് താക്കീത് നല്‍കിയാണ് സിയാല്‍ നോട്ടീസ് നല്‍കിയത്. വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് സിയാലിന് കുടിശികയായി ലഭിക്കാനുള്ളത് കോടികള്‍ ആണ്. അതിനിടെ, ഞായറാഴ്ച രാത്രി 9.20ന് കൊച്ചിയിലെത്തേണ്ട സ്‌പൈസ് […]
Read more

Recent News