Tag: LATEST

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഡിഎഫ്ഒ ജോസ് മാത്യുവിനെതിരെ കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു. ഓഖാ എക്‌സ്പ്രസില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
Read more

നാളെയും മറ്റന്നാളും ബാങ്ക് അവധി, ഇന്ന് പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും മുന്‍പ് ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിങ്കളാഴ്ച മാത്രമാണ് ശേഷിക്കുന്നത്. അതിനാല്‍ ഇന്ന് (തിങ്കളാഴ്ച) തന്നെ ഇടപാട് നടത്താന്‍ ശ്രമിക്കേണ്ടതാണ്. ഈയാഴ്ച മൂന്നു ദിവസം മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. തിരുവോണം കഴിഞ്ഞാല്‍ വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് ഇടപാട് നടത്താന്‍ സാധിക്കുക. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉത്രാടവും തിരുവോണവും വെള്ളിയാഴ്ച ശ്രീനാരായണ ഗുരു ജയന്തിയുമായതിനാലാണ് ബാങ്കുകള്‍ക്ക് അവധി. അതേസമയം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസ്സമില്ല.
Read more

ഓണ സീസണിൽ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത് 279.12 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ റെക്കോര്‍ഡ് വില്പനയാണ് നടന്നത്.കഴിഞ്ഞ ഓണകാലത്തെ 3 ദിവസത്തെ വില്പന 250.96 കോടി രൂപയായിരുന്നു. ഇന്നലെ മാത്രം വിറ്റത് 88.98 കോടി രൂപയുടെ മദ്യമാണ്. ശനിയാഴ്ച 102.28 കോടി രൂപയുടെ മദ്യമാണ് വിറ്റത്. വരും ദിവസങ്ങളിലും വില്പന ഉയരനാണ് സാധ്യത. ഓണം സീസണ്‍ തുടങ്ങിയതിനു […]
Read more

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാൻ എസ്ഐടി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ച് പ്രത്യേക അന്വേഷണ സംഘം. കെഎഎസ് ഉള്‍പ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളില്‍ നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ ക്രമക്കേടില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ പട്ടികയും എസ്‌ഐടി ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ദ്രുതഗതിയില്‍ലാണ് പുരോഗമിക്കുന്നത്. ഇതുവരെ നൂറുകണക്കിന് പരാതികളാണ് എസ്‌ഐടിക്ക് […]
Read more

വഖഫ് ബോർഡിൽ യുഡിഎഫിനെതിരെ പിണറായി വിജയൻ

മലപ്പുറം: വഖഫ് ബോർഡിൽ അമുസ്‌ലിംകളെ അംഗങ്ങളാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിനെ ദുർബലപ്പെടുത്താൻ ഇടയാക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭേദഗതി ചെയ്ത വഖഫ് നിയമത്തിനെതിരായ നിയമപോരാട്ടത്തിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്ത് സിപിഎം സംഘടിപ്പിച്ച ‘വഖഫ് നിയമവും യുഡിഎഫിന്റെ കീഴടങ്ങലും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. അമുസ്‌ലിംകളെ വഖഫ് ബോർഡിൽ അംഗങ്ങളാക്കുന്ന കാര്യത്തിൽ സുപ്രീം കോടതി വിധി വരുന്നതുവരെ തീരുമാനമെടുക്കില്ലെന്ന സർക്കാരിന്റെ […]
Read more

ഇനി സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട!; ഒറ്റ ക്ലിക്കില്‍ എഫ്‌ഐആര്‍ കിട്ടും

തിരുവനന്തപുരം: കേരള പൊലീസിന്റെ പോല്‍ ആപ്പ് വഴി എഫ്‌ഐആര്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ കേസുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ പോല്‍ ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ആപ്പ് തുറന്ന് Services ലെ ‘FIR Download’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി ബന്ധപ്പെട്ട എഫ്‌ഐആര്‍ കണ്ടെത്തി പരിശോധിക്കാം. ലഭ്യമായ എഫ്‌ഐആര്‍ പകര്‍പ്പ് മൊബൈല്‍ ഫോണില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും കഴിയും. സാധാരണക്കാര്‍ക്കും ലളിതമായി […]
Read more

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുതൽ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ടൂറിസം, സാംസ്‌കാരികം,സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മേയർ വി. വി രാജേഷ്, ഡോ. ശശി തരൂർ എം പി തുടങ്ങിയവർ […]
Read more

വഖഫിൽ സർക്കാർ ആർക്ക് വേണ്ടിയാണ് നിലപാട് മാറ്റിയത്: പിണറായി വിജയൻ

മലപ്പുറം: ആര്‍എസ്എസിന്റെ വിനീത പാദസേവകരായി സര്‍ക്കാര്‍ മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വഖഫ് വിഷയത്തില്‍ ആര്‍എസ്എസിന്റെ ന്യായം എങ്ങനെയാണ് കേരളത്തിലെ സര്‍ക്കാരിന് പരസ്യമായി ഉന്നയിക്കാന്‍ കഴിയുന്നതെന്നും ആര്‍ക്ക് വേണ്ടിയാണ് നിലപാട് മാറ്റിയതെന്നും പിണറായി വിജയന്‍ ചോദിച്ചു. വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും എന്ന പ്രമേയത്തിലെ സിപിഐഎം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മലപ്പുറം ജില്ലാ കമ്മിറ്റിയാണ് സംഘാടകര്‍.പിഎംശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് എസ്എസ്‌കെ ഫണ്ട് തടഞ്ഞുവെച്ച സാഹചര്യത്തിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ധാരണാപത്രം ഒപ്പുവെച്ചാല്‍ ഫണ്ട് […]
Read more

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസ്; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന കേസിൽ ഭർത്താവിനെ കൊല്ലം കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയെന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ കേസും എടുത്തിരുന്നു. വിദേശത്ത് നടന്ന സംഭവത്തിലാണ് യുവതി കൊട്ടിയം പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ എതിർപ്പ് അവഗണിച്ചാണ് കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നാണ് പരാതി. അടുത്തിടെ നാട്ടിൽ എത്തിയ ശേഷം ഭർത്താവിനെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. ശേഷവും അതിക്രമങ്ങൾ തുടർന്നതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നാണ് യുവതി […]
Read more

മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം

കൊച്ചി: യുഡിഎഫിൽ മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് തർക്കം. മുന്നണിയോഗത്തിൽ എതിർപ്പ് അറിയിക്കാൻ ഒരുങ്ങുകയാണ് കേരളാ കോൺഗ്രസ്. ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ. ജില്ലാ രൂപീകരണത്തിന് രാഷ്ട്രീയമായി അനുകൂല സാഹചര്യം എന്നാണ് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ പറയുന്നത്.എറണാകുളത്തിന്റെ കിഴക്കൻ മേഖലയാണ് ചർച്ചയിലുള്ളത്. മൂവാറ്റുപുഴയെ ജില്ലയാക്കണമെന്നുള്ളത് നേരത്തെ തന്നെ ചർച്ചകളിൽ ഉള്ളതാണ്. എന്നാൽ ഇത് നടത്തിയെടുക്കുക എന്നതിലാണ് കാര്യം. മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. അടുത്ത ഒരു ജില്ല കേരളത്തിൽ ഉണ്ടെങ്കിൽ അത് […]
Read more

Recent News