Tag: LATEST

പാരീസിൽ ഫ്രഞ്ച്-സൗദി നിക്ഷേപ റൗണ്ട്ടേബിൾ യോഗം ഇന്ന്

റിയാദ്: ഫ്രഞ്ച്-സൗദി നിക്ഷേപ റൗണ്ട്ടേബിൾ യോഗം ഇന്ന് പാരീസിൽ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ഫ്രാൻസ് സന്ദർശനത്തോടനുബന്ധിച്ചാണ് യോഗം. ഇരുരാജ്യങ്ങളിലെയും പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരും മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ഈ യോഗത്തിൽ പങ്കെടുക്കും. സൗദി നിക്ഷേപ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലെ പ്രത്യേക അവസരങ്ങളുമായും പദ്ധതികളുമായും ഫ്രഞ്ച് കമ്പനികളെ ബന്ധിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വിപണി പ്രവേശനം, വികസനം, പങ്കാളിത്തം, സാങ്കേതിക വിദ്യാ കൈമാറ്റം, പ്രാദേശിക ഉൽപ്പാദനം, കരാറുകൾ തുടങ്ങിയവയും ലക്ഷ്യമിടുന്നു.
Read more

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മോറാഴ: ഒമാനിലെ സൂര്‍ ഖല്‍ഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ മോറാഴസ്വദേശിയായ യുവാവ് മരിച്ചു. മൊറാഴ കുമ്മനാട് മംഗാടന്‍തകത്ത് ഹൗസില്‍ റിഷാദാ(39)ണ് മരിച്ചത്. ദീര്‍ഘകാലമായി ഒമാനില്‍ കാര്‍ ഗോ കമ്പിനി ജീവനക്കാരനാണ് റിഷാദ്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ മസ്‌കത്ത് കെഎംസിസി കെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read more

വാടകവീട്ടിലേക്ക് മാറാൻ ആലോചിക്കുകയാണെന്ന് തൻവി

കൊച്ചി : സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി സുധീർ ഷോഷിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമ്മൂമ്മയെ സംരക്ഷിക്കുക എന്ന ചുമതല താൻ ഏറ്റെടുത്തെന്ന് തൻവി പറഞ്ഞിരുന്നു. എന്നാൽ മകളുടെ ആരോഗ്യം പരിഗണിച്ച് തങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറുന്നത് ആലോചിക്കുകയാണെന്നും അമ്മൂമ്മയെ നോക്കാൻ പുതിയൊരാളെ ജോലിക്ക് വെയ്ക്കുകയുമാണെന്നാണ് തൻവി പുതിയ വീഡിയോയിൽ പറയുന്നത്. ”മൂന്ന് മാസം മാത്രം പ്രായമുള്ള മോൾക്ക് ശരീരമാകെ കടുത്ത അലർജിയും ഇൻഫെക്ഷനും വന്ന് വലിയ ബുദ്ധിമുട്ടിലാണ്. കൊതുകോ […]
Read more

ഓണ വിപണിയില്‍ പൊള്ളി നേന്ത്രക്കായ വില; കിലോഗ്രാമിന് 80ന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ധന. കിലോഗ്രാമിന് 70 മുതല്‍ 75 രൂപ വരെയാണ് കൃഷിക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വില. ഒരു മാസം മുന്‍പു വരെ 45 രൂപ വരെയാണ് ലഭിച്ചിരുന്നത്. ഇതോടെ പൊതു വിപണിയില്‍ പഴത്തിന്റെ വില 80നു മുകളിലാണ്. ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വയനാട്ടില്‍ നിന്ന് വേണ്ടത്ര നേന്ത്രക്കുലകള്‍ ലഭിക്കുന്നില്ല. ഇതോടൊപ്പം തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരവ് […]
Read more

അക്ഷയ് ഖന്നയുടെ ശുക്രാചാര്യരെ അവതരിപ്പിച്ച് ‘മഹാകാളി’ ഫസ്റ്റ് ഗ്ലിംപ്സ്

ചെന്നൈ : ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ മഹാകാളിയുടെ ആദ്യ ഗ്ലിമ്പ്സ് പുറത്ത്. ചിത്രത്തിലെ നിർണായക വേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു മാസ് ഗ്ലിമ്പ്സ് ആണ് ഇപ്പൊൾ പുറത്ത് വിട്ടത്. ചിത്രം 2027, ജനുവരി 8 ന് ആഗോള റിലീസായി എത്തും. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം […]
Read more

വമ്പൻ മുന്നേറ്റവുമായി രവി തേജ ചിത്രം ‘ഇരുമുടി’

ചെന്നൈ : രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കുന്ന ‘ഇരുമുടി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിവസം തന്നെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമാണ് ഇരുമുടി. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. മൂന്ന് ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 80 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് ‘ഇരുമുടി’ എന്ന ശക്തമായ പേര് നൽകിയിരിക്കുന്നത്. ടിക്കറ്റ് […]
Read more

ലോക്കലിൽ ട്രെയിനിന് പുറത്ത് തൂങ്ങി നിന്ന് സ്ത്രീകളുടെ യാത്ര

മുംബൈ: മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിൻ യാത്ര ഏറെ അപകടകരമായിട്ട് കാലമേറെയായി. നിരവധി യാത്രക്കാർക്ക് ദിവസവും അപകടം സംഭവിക്കുന്ന യാത്ര. ആ യാത്ര വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുകയാണ്. തിങ്ങിനിറഞ്ഞ ലോക്കൽ ട്രെയിനിന്‍റെ വാതിലിന് പുറത്തായി നിരവധി സ്ത്രീകൾ പിടിച്ചുതൂങ്ങി അപകടകരമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഓഗസ്റ്റ് 23 -ന് ‘പല്ലവി’ എന്ന എക്സ് ഉപയോക്താവ് ‘സ്ത്രീ ശക്തിക്ക് പ്രണാമം’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് […]
Read more

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുധീർ കല്ലെനെ സസ്‌പെൻഡ് ചെയ്യാത്തതിലാണ് ഹൈക്കോടതി വീണ്ടും രൂക്ഷ വിമർശനമുന്നയിച്ചത്. ഡിവൈഎസ്പി സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്നും സർവർക്കറിനെ കുറിച്ച് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ അപ്പോൾ തന്നെ നിങ്ങൾ സസ്‌പെൻഡ് ചെയ്തു, തിരുവനന്തപുരം കോർപ്പറേഷനിൽ കത്ത് നൽകിയ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു, വിജിലൻസിൽ പരാതി നിൽക്കെ എഡിജിപിയെ ഡിജിപിയാക്കി. അജിത് കുമാറിനേയും ഉടൻ […]
Read more

അജിത് ഡോവൽ ചൈനയിലേക്ക്; ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചര്‍ച്ചയുടെ ഭാഗമായാണ് അജിത് ഡോവല്‍ ചൈനാസന്ദര്‍ശനം നടത്തുന്നത്. സമാധാന ചര്‍ച്ചകള്‍ ചൊവ്വാഴ്ച്ച നടക്കും. അതിര്‍ത്തിയിലെ സമാധാനം അനിവാര്യമാണെന്ന് ഇരുപക്ഷവും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായകമായ കൂടിക്കാഴ്ച. സെപ്റ്റംബര്‍ 12,13 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് തൊട്ടുമുന്‍പാണ് ചര്‍ച്ച നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇതിന്റെ […]
Read more

CMRL-എക്സാലോജിക് കേസ്; EDയുടെ നടപടി വിചിത്രം: എം വി ഗോവിന്ദന്‍

കോഴിക്കോട്: സിഎംആര്‍എല്‍ എക്‌സാലോജിക്ക് കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസിലേക്കും മറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരിലേക്കും അന്വേഷണം എത്തിയതില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേസില്‍ ഇ ഡി ചെയ്യുന്നത് പുകമറ സൃഷ്ടിക്കല്‍ ആണെന്നായിരുന്നു എം വി ഗോവിന്ദന്‍റെ ആരോപണം. ഇ ഡിയുടെ ചരിത്രം പരിശോധിച്ചാല്‍ തന്നെ അത് മനസിലാകുമെന്ന് പറഞ്ഞ അദ്ദേഹം കള്ളപ്പണം പിടിക്കുന്നതിനായി പിഎംഎല്‍എ ആക്ട് നിയമം കൊണ്ടു വന്നത് പി […]
Read more

Recent News