Tag: LATEST

തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്തില്ല; ടിവികെയ്ക്ക് തിരിച്ചടി

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെയ്ക്ക് തിരിച്ചടി. ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്തില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്തില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഹർജികളിൽ വിധി വരാതെ ഉപതെരഞ്ഞെടുപ്പ് നടത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. 1967ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ്റെ തീരുമാനം. കമ്മീഷൻ നിലപാടെടുത്തതോടെ വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വൈകും. തനിച്ച് കേവലഭൂരിപക്ഷം ഉറപ്പിക്കാൻ ടിവികെ കാത്തിരിക്കണം. തിരുനെൽവേലി സ്വദേശി നൽകിയ ഹർജിയിൽ ആണ് കമ്മീഷൻ നിലപാട് […]
Read more

ഓണക്കച്ചവടം; 33 ദിവസംകൊണ്ട് സപ്ലൈകോ വിറ്റുവരവ് 391 കോടി രൂപ

തിരുവനന്തപുരം: കഴിഞ്ഞ 33 ദിവസത്തിനിടെ സപ്ലൈകോയുടെ വിറ്റുവരവ് 391.75 കോടി രൂപ കടന്നു. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതലുള്ള വിറ്റു വരവ് മാത്രം 320 കോടി രൂപയാണ്. കഴിഞ്ഞവർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും തിരക്ക് വർദ്ധിച്ചതോടെ 391 കോടി രൂപയുടെ വിറ്റുവരവ് 33 ദിവസത്തിനിടെ നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. തിരുവനന്തപുരം, […]
Read more

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥാ മാറ്റങ്ങൾ

ദുബൈ: യുഎഇയിൽ കനത്ത ചൂടിനിടെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാൽ ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് ചിലയിടങ്ങളിൽ ചുരുങ്ങിയ സമയത്തേക്ക് മഴയ്ക്ക് കാരണമായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് ഉഷ്ണതരംഗം ശക്തമായി തുടരുകയാണ്. ഷാർജയിൽ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഇവിടെ കുറഞ്ഞ താപനില 31 ഡിഗ്രിയായിരിക്കും. […]
Read more

മുഖം മിനുക്കാൻ അൽ വുസ്ത; റോഡിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു

മസ്കത്ത്: ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിൽ 120 ​ദശലക്ഷം ഒമാനി റിയാലിന്റെ റോഡ് നിർമാണ അറ്റകുറ്റപണികൾ നടപ്പിലാക്കുന്നു. ഗതാഗത, വാർത്താവിനിമയ, മന്ത്രാലയം. റോഡിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ഗതാഗത സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഗവർണറേറ്റിലുടനീളമുള്ള 1,244 കിലോമീറ്റർ നീളമുള്ള റോഡുകളുടെ പരിപാലനത്തിനായി ഏകദേശം 6 ലക്ഷം ഒമാനി റിയാൽ ചെലവഴിക്കുന്നുണ്ട്. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ 58 കിലോമീറ്റർ നീളമുള്ള നിർമാണ പദ്ധതിക്ക് 44 ദശലക്ഷം റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 24 മാസമാണ് നിർമാണ കാലാവധി. സുൽത്താൻ […]
Read more

കുവൈത്ത് വിദേശകാര്യമന്ത്രി ചൈനീസ് വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി ബീജിങിലെത്തിയ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനെക്കുറിച്ചും വിവിധ മേഖലകളിലെ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലുമുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളും പരസ്പര താൽപര്യമുള്ള പ്രധാന വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്, കിരീടാവകാശി ശൈഖ് […]
Read more

തൊഴിൽ നിയമലംഘനം; 27 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി

മസ്കത്ത്: ഒമാനിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം. 3,792 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 856 സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. തുടർച്ചയായി നിയമം ലംഘിച്ച 27 സ്ഥാപനങ്ങൾക്കെതിരെയുള്ള കേസുകൾ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. നടപ്പിലാക്കിയ 3,792 പരിശോധനകളിൽ 2,936 സ്ഥാപനങ്ങൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നതായി കണ്ടെത്തി. ആദ്യഘട്ടത്തിൽ മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകിയ മന്ത്രാലയം, മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും നിയമലംഘനം നടത്തിയ 29 സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചു. ഇതിൽ ഗുരുതര നിയമലംഘനം […]
Read more

‘അംഗീകൃത ഏജൻസികൾ വഴിയല്ലാതെ ഗാർഹിക തൊഴിലാളികളെ നിയമിക്കരുത്

ദുബൈ: അംഗീകാരമില്ലാത്ത ഏജൻസികൾ വഴിയോ വ്യക്തികൾ വഴിയോ ഗാർഹിക തൊഴിലാളികളെ നിയമിക്കരുതെന്ന് തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. മന്ത്രാലയത്തിന്റെ ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വഴി മാത്രം തൊഴിലാളികളെ നിയമിക്കാൻ മന്ത്രാലയം നിർദേശിച്ചു. നിയമവിരുദ്ധ ഏജൻസികളെ ആശ്രയിക്കുന്നത് സാമ്പത്തിക, സുരക്ഷാ, ആരോഗ്യ റിസ്കുകൾക്ക് വഴിവെക്കുമെന്നും നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. അംഗീകൃത ഓഫീസുകൾ വഴി നിയമനം നടത്തുമ്പോൾ ഔദ്യോഗിക നിരക്കുകൾ, പരിശീലനം ലഭിച്ച തൊഴിലാളികൾ, രണ്ട് വർഷത്തെ ഗ്യാരന്റി എന്നിവ മന്ത്രാലയം […]
Read more

2026 ഇ സ്പോർട്സ് ലോകകപ്പ്: സമാപന ചടങ്ങിൽ സൗദി കിരീടാവകാശിയും

റിയാദ്: പാരീസിൽ നടന്ന 2026 ഇ സ്പോർട്സ് ലോകകപ്പ് സമാപന ചടങ്ങിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പങ്കെടുത്തു. ഞായറാഴ്ചയായിരുന്നു സമാപനം. ഓൾ ഗെയിമേഴ്സ് ഗ്ലോബൽ ആണ് 2026 ലെ ഇ സ്പോർട്സ് ലോകകപ്പ് ക്ലബ് ചാമ്പ്യനായത്. 5,300 പോയിന്റുമായാണ് എജി.എഎൽ ഒന്നാമതെത്തിയത്. ടീമിന് 70 ലക്ഷം ഡോളർ സമ്മാനമായി ലഭിച്ചു. 7.5 കോടി ഡോളറിലധികമാണ് 2026ലെ ടൂർണമെന്റിന്റെ മൊത്തം സമ്മാനത്തുക. ഇ-സ്പോർട്സ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. […]
Read more

എനിക്കിത് അന്നേ മനസ്സിലായതാണ്’ കോൺഗ്രസിനെതിരെ പി വി അൻവർ

മലപ്പുറം: കോൺഗ്രസിനെതിരെ രൂക്ഷ വിമർ‌ശനവുമായി പി വി അൻവർ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരിലെ സ്ഥാനാർത്ഥി നിർണയം പിഴച്ചുവെന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അൻവർ. മലർന്നു കിടന്നു തുപ്പുന്നവർ ഈ മുന്നണിയുമായി സഹകരിക്കാൻ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകൾക്കും വ്യക്തികൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നൽകുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ടെന്ന് അൻവർ പറയുന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തിൽ വച്ച് “ബേപ്പൂരിൽ പി വി അൻവറിനെ വിജയിപ്പിച്ചാൽ […]
Read more

നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കാസർകോട്: കാഞ്ഞങ്ങാട് നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. മടിക്കൈ കീക്കാൻകോട്ടെ എംഎസ് മോഹനൻ (58) ആണ് മരിച്ചത്. അപകടത്തിൽ 2 സ്ത്രീകൾക്ക് പരിക്കേറ്റു. ഞായർ വൈകീട്ടാണ് അപകടം. കാഞ്ഞങ്ങാട് അലാമിപ്പള്ളി സ്റ്റാൻ്റിലെ ഡ്രൈവർ ആയിരുന്നു. അലാമിപ്പള്ളിയിൽ നിന്നു കാഞ്ഞങ്ങാട് ടൗണിലേക്ക് യാത്രക്കാരുമായി വരികയായിരുന്നു. പുതിയ കോട്ട ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ വച്ച് തെരുവ് നായ കുറുകെ ഓടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ തൊട്ടടുത്ത വൈദ്യുതി […]
Read more

Recent News