Tag: LATEST

അമരാവതി ജില്ലാ ആശുപത്രിയിൽ തീപിടിത്തം; വെന്‍റിലേറ്റർ പൊട്ടിത്തെറിച്ച് 3 നവജാതശിശുക്കൾ മരിച്ചു

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾ മരിച്ചു. ഇന്ന് പുലർച്ചെ 3:30-തോടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ മൂന്നാം നിലയിലുള്ള സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ (SNCU) വെന്റിലേറ്റർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് വാർഡിൽ 39 നവജാതശിശുക്കൾ ഉണ്ടായിരുന്നു. പുകയും തീയും പടർന്നതോടെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞുങ്ങളെ വേഗത്തിൽ പുറത്തെത്തിച്ചു. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള 6 നവജാതശിശുക്കളെ സമീപത്തുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി തീവ്രപരിചരണ […]
Read more

എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് സിജെപി

ഡൽഹി: സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് CJP. കുടിവെള്ളവും ബെഞ്ചും ശുചിമുറിയുമില്ലാതെ വിദ്യാർത്ഥികൾ ദുരിതത്തിലെന്ന് സിജെപി കൺവീനർ അഭിജീത് ദിപ്കെ വ്യക്തമാക്കി. മൃഗങ്ങളെക്കാൾ മോശമായാണ് വിദ്യാർത്ഥികളെ കണക്കാക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ സ്കൂളുകൾക്കായി അനുവദിച്ച തുകയും ചെലവഴിച്ച തുകയും പരസ്യപ്പെടുത്തണം. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളുടെ കണക്ക് പുറത്തുവിടണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നവീകരിച്ച കെട്ടിടങ്ങൾ എത്ര. കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ഇനിയും സംസ്ഥാനത്ത് എത്ര സ്കൂളുകൾ ആവശ്യമാണ്. പഠിപ്പിക്കുന്നതല്ലാതെ അധ്യാപകർക്ക് […]
Read more

തെരുവിലൂടെ നടന്ന് കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഒ.ജെ ജനീഷ്

തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ ചിന്ത ജെറോമിനെതിരെ മന്ത്രി ഒ.ജെ ജനീഷ്. വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്. വനിതാ പ്രസിഡന്റ എന്ന ഡിവൈഎഫ്ഐ തീരുമാനം സ്വാഗതാർഹം. യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾക്ക് മാതൃകയാക്കാവുന്നതാണ്. എന്നാൽ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നും അദ്ദേഹം വിമർശിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്ക് ചിന്ത ജെറോമിനെ കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുത്തത്. ആദ്യമായാണ് സംഘടന‍യ്ക്ക് വനിതാ പ്രസിഡന്‍റിനെ ലഭിക്കുന്നത്. ഡിവൈഎഫ്ഐ […]
Read more

സിപിഐയെ കൂടുതൽ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് CPIM തീരുമാനം : മറുപടി പിണറായി പറയട്ടെ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തില്‍ മറുപടി പറയേണ്ടതില്ലെന്ന തീരുമാനത്തില്‍ സിപിഐഎം. സിപിഐയെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് സിപിഐഎം ആലോചന. ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ട്. എന്നാല്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പിണറായി വിജയന്‍ തന്നെ മറുപടി പറയട്ടെയെന്നുമാണ് സിപിഐഎം നിലപാട്. സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഐഎം മുന്‍കൈ എടുക്കേണ്ടതില്ലെന്നാണ് തീരുമാനം. വിഷയം അടുത്ത സിപിഐഎം സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്യും. ഓണക്കാലമായതിനാല്‍ ചൊവ്വാഴ്ചത്തെ പതിവ് സെക്രട്ടറിയറ്റ് നാളെ […]
Read more

പരാജയങ്ങളെയും നിരാശകളെയും തച്ചുടച്ച 19കാരി, മാവേലിക്കരയ്ക്ക് അഭിമാനമായി കെസിയ

മാവേലിക്കര: ഈ വർഷത്തെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മാവേലിക്കര സ്വദേശിനിയായ കെസിയ. ജയ്പൂരിൽ നടന്ന ഫൈനൽ മത്സരത്തിൽ അൻപത്തിമൂന്ന് മത്സരാർത്ഥികളെ പിന്തള്ളിയാണ് പത്തൊൻപതുകാരിയായ കെസിയ നേട്ടം കരസ്ഥമാക്കിയത്. ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പും ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്ലേക്കർ സെക്കൻഡ് റണ്ണറപ്പുമായി.നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന എഴുപത്തിയഞ്ചാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. നിയമവിദ്യാർത്ഥിയും മോഡലുമായ കെസിയ, […]
Read more

ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽ‌വി; കോൺഗ്രസിനെതിരെ പി. വി അൻവർ

കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസിനെതിരെ പി.വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ പരാജയപ്പെടുത്തി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ പ്രസംഗം പങ്കുവെച്ചാണ് വിമർശനം. മലർന്നു കിടന്നു തുപ്പുന്നവർ നൽകുന്ന സന്ദേശമെന്തെന്ന് അൻവർ ചോദിച്ചു. മന്ത്രിസ്ഥാനം സ്വപ്നം കണ്ടവർ തന്നെ പിന്നിൽ നിന്ന് കുത്തി. ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അൻവർ വ്യക്തമാക്കി. ബേപ്പൂരിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നായിരുന്നു പ്രവീൺ കുമാറിന്റെ വിമർശനം. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച […]
Read more

യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം; അക്രമി സംഘത്തെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ അടക്കം തെളിവുകളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ല എന്ന് പരാതി. റോഡില്‍ വഴക്കുകൂടിയ രണ്ട് ചെറുപ്പക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചേര്‍ത്ത സ്വദേശി രതീഷിനെ വളഞ്ഞിട്ടു തല്ലിയത്. പ്രതികള്‍ ഒളിവിലാണെന്നും കണ്ടെത്താനുളള അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് അറിയിച്ചു.ഈ മാസം പതിനേഴിന് രാത്രി ഏഴു മണിക്ക് ചേര്‍ത്തല പളളിച്ചന്ത ഓട്ടോ സ്റ്റാന്‍ഡ് പരിസരച്ച് വച്ചാണ് രതീഷ് എന്ന 41കാരനെ 25 വയസില്‍ താഴെ മാത്രം പ്രായമുളള മൂന്നു […]
Read more

അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാം: മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്. അക്രമകാരികളായ നായ്ക്കളെ കൊല്ലാം. കൂടാതെ, പേവിഷ ബാധയേറ്റതും ഗുരുതരമായി പരിക്ക് പറ്റിയതും മാറ്റാനാകാത്ത രോഗ ബാധയേറ്റതുമായ നായ്ക്കളെയും കൊല്ലാമെന്ന് മാർ​ഗനിർദേശങ്ങളിൽ പറയുന്നു. നായ്ക്കൾക്ക് മരുന്ന് കുത്തിവെക്കുന്നത് വെറ്ററിനറി സർജൻ ആയിരിക്കണമെന്നും കർശനമാക്കിയിട്ടുണ്ട്.നായ്ക്കളെ യന്ത്രം ഉപയോഗിച്ച് കൊല്ലാൻ പാടില്ല. സോഡിയം പെന്റോ ബാർബിറ്റൽ, തയോ പെന്റാൽ സോഡിയം എന്നിവ മാത്രമേ കുത്തിവെക്കാൻ പാടുള്ളൂ. ദയാവധത്തിന് നായ്ക്കളെ പിടികൂടിയ ശേഷം മൂന്നുനാൾ ഐസൊലേഷൻ സെല്ലിൽ പാർപ്പിക്കണം. ആരെങ്കിലും […]
Read more

ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം: ആറ് പൊലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഇ ഡി കേസ് പ്രതികള്‍ ഓണമാഘോഷിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് റിപ്പോര്‍ട്ട്. സംഭവം നടക്കുമ്പോള്‍ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ആറ് പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആറ് പൊലീസുകാരെയും സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നാണ് വിവരം. ഇ ഡി കേസ് പ്രതികള്‍ ഓണമാഘോഷിച്ചത് സ്റ്റേഷന്‍ ചുമതല വഹിക്കുന്ന സി ഐ ആര്‍ […]
Read more

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിൻ്റെ പ്രതിഷേധം ഇരമ്പി

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ എം ഓഫീസിലേക്ക് ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസും നടത്തിയ പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. ഒലവക്കോട് ഡി ആർ എം ഓഫീസിന്റെ ഗേറ്റുകൾ ഉപരോധിച്ച ഡി വൈ എഫ് ഐ പ്രവർത്തകർ പൊലീസിന്റെ പ്രതിരോധം തകർത്ത് കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജീവനക്കാരെ അകത്തേക്ക് കടത്തിവിടാതിരുന്നതിനെ തുടർന്ന് ചിലർ മതിൽ ചാടിയാണ് ഓഫീസിനുള്ളിൽ കടന്നത്. രണ്ടര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസ് […]
Read more

Recent News