Tag: LATEST

മുഖ്യമന്ത്രി വർഗീയ രാഷ്ട്രീയമാണ് കളിക്കുന്നത്; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: വി. ഡി സതീശൻ സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾ പിന്നിടുമ്പോൾ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ രംഗത്ത്. സർക്കാരിന്‍റെ വാഗ്ദാനങ്ങൾ പരിശോധിക്കേണ്ട സമയമാണിതെന്നും ഇക്കാര്യത്തിൽ വലിയ നിരാശയാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ അഞ്ച് ഗ്യാരണ്ടികൾ നൽകിയ സർക്കാർ അതിൽ ഒന്ന് മാത്രമാണ് നടപ്പാക്കിയത്. മറ്റ് ഗ്യാരണ്ടികൾ എന്തായെന്നും ബിജെപി അധ്യക്ഷൻ ചോദിച്ചു. സിപിഎമ്മിന്റെ അഴിമതികൾക്കെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചവർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 12,500 കോടി രൂപയുടെ കടബാധ്യത […]
Read more

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

കൊച്ചി: ക്രിമിനൽ കേസുകളിൽ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ജാമ്യം. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കാപ്പ ചുമത്തിയിട്ടുള്ളതിനാല്‍ അർജുൻ ആയങ്കി ജയിലില്‍ തുടരും. കണ്ണൂര്‍ സൈബര്‍ ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞദിവസം തലശ്ശേരി സിജെഎം കോടതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഏഴ് വര്‍ഷത്തിനുള്ളില്‍ 9 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അര്‍ജുന്‍ ആയങ്കി. ഈ സാഹചര്യത്തിലാണ് കാപ്പ ചുമത്തിയിരിക്കുന്നത്. അര്‍ജുന്‍ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്നും നിലവില്‍ […]
Read more

12കാരനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. ദുബായിലേക്കാണ് കൊടുവള്ളി സ്വദേശി ഉവൈസ് കടന്നത്. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാള്‍ രാജ്യം വിട്ടത്. സംഭവത്തിലെ മറ്റ് പ്രതികളായ ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് പ്രധാന പ്രതി തന്ത്രപരമായി വിദേശത്തേക്ക് കടന്നത്. വാച്ച് മോഷ്ടിച്ചു എന്നാരോപിച്ചാണ് 12 കാരനെ പിതൃസഹോദരനും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചത്. […]
Read more

‘സഖാവ് ഉമര്‍ ഫൈസി’യും കെ എസ് ഹംസയുമുള്ള വഖഫ് ബോര്‍ഡ് സര്‍ക്കാരിന് പ്രശ്‌നം; ഉമര്‍ ഫൈസി മുക്കം

മലപ്പുറം: വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. വഖഫ് ബോര്‍ഡില്‍ നിന്നും കെ എസ് ഹംസയെയും തന്നെയും പുറത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ആര്‍എസ്എസിന് ഒപ്പം നിന്ന് തരംതാഴേണ്ട അവസ്ഥ ഉണ്ടായി. കെഎസ് ഹംസ ചെയര്‍മാനായ ബോര്‍ഡ് ഈ സര്‍ക്കാരിന് പറ്റില്ലെന്നും ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചു. ‘കെ എസ് ഹംസ കഴിഞ്ഞാല്‍ പിന്നെ ബോര്‍ഡിലുള്ളത് സഖാവ് ഉമര്‍ഫൈസിയാണ്. സഖാവെന്നത് താന്‍ പറയുന്നതല്ല. അവര്‍ പറയുന്നതാണ്’ എന്നും ഉമര്‍ ഫൈസി […]
Read more

അറേബ്യൻ ഒറിക്‌സുകളുടെ ലോകത്തിലെ ഏറ്റവുംവലിയ വാസകേന്ദ്രമായി അബുദാബി

അബുദാബി : വംശനാശത്തിന്റെ വക്കിലെത്തിയ അറേബ്യൻ ഒറിക്‌സുകളെ (അറേബ്യൻ മാൻ) സംരക്ഷിച്ച് സ്വാഭാവിക വാസസ്ഥലത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ ചരിത്രനേട്ടം കുറിച്ച് അബുദാബി. ദശാബ്ദങ്ങൾ നീണ്ട പ്രജനന, സംരക്ഷണ പദ്ധതികളിലൂടെ ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ അറേബ്യൻ ഒറിക്‌സുകളുള്ള പ്രദേശമായി അബുദാബി മാറി. അബുദാബി പരിസ്ഥിതി ഏജൻസിയുടെ (ഇ.എ.ഡി.) കണക്കുകൾ പ്രകാരം യു.എ.ഇ.യിൽ നിലവിൽ 6,900-ലധികം അറേബ്യൻ ഒറിക്‌സുകളുണ്ട്. ഇതിൽ തന്നെ 5,975 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അബുദാബിയിലെ റസീനിലുള്ള സംരക്ഷിത മേഖലയിലാണ് ലോകത്തിൽ വെച്ച് ഏറ്റവുംകൂടുതൽ ഒറിക്‌സുകൾ അധിവസിക്കുന്നത്. അമിതമായ […]
Read more

മുഷ്രിഫ് നാഷണൽ പാർക്കിൽ പുതിയ പാലം തുറന്നു

ദുബായ് : സാഹസിക വിനോദങ്ങളെയും പ്രകൃതിയെയും സ്‌നേഹിക്കുന്നവർക്കായി ദുബായിലെ മുഷ്രിഫ് നാഷണൽ പാർക്കിൽ പുതിയ പാലം തുറന്നു. 102-മീറ്റർ നീളമുള്ള ഈ പാലം ദുബായ് മുനിസിപ്പാലിറ്റിയാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ദുബായ് മീഡിയ ഓഫീസാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. സൈക്ലിങ്, ഹൈക്കിങ് പ്രേമികൾക്ക് കൂടുതൽ സുരക്ഷിതമായ യാത്രാനുഭവം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൈക്കിൾ ചവിട്ടുന്നവർക്കും കാൽനടയായി പ്രകൃതിഭംഗി ആസ്വദിക്കുന്നവർക്കും ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ രണ്ട് പ്രത്യേക ലെയ്നുകളാണ് ഈ പാലത്തിലുള്ളത്. വാഹനങ്ങൾ പോകുന്ന റോഡ് മുറിച്ചുകടക്കാതെതന്നെ […]
Read more

ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, 6 ജില്ലകളിൽ ഓറഞ്ച്

തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ ശക്തമായ മഴയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്രാടത്തിനും തിരുവോണത്തിനും മഴ സാധ്യത ശക്തമാണെന്നും പ്രവചനമുണ്ട്. ഉത്രാട ദിനമായ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]
Read more

ജയ്സ്വാളിന്‍റെ പെരുമാറ്റത്തെക്കുറിച്ച് പൂജാര

കൊളംബോ: കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം പേസർ അസിത ഫെർണാണ്ടോയുമായുള്ള വാക്കേറ്റത്തിന്‍റെ പേരില്‍ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ വിലക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സംസാരത്തിലോ ശരീരഭാഷയിലോ അല്ല, മറിച്ച് പ്രകടനത്തിലൂടെയാണ് നിങ്ങളുടെ ആക്രമണോത്സുകത കാണിക്കേണ്ടതെന്നും പൂജാര സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ സംസാരിക്കവെ പറഞ്ഞു.സാധാരണയായി ഇത്തരം സംഭവങ്ങളിൽ ഇടപെടാത്ത നല്ലൊരു കളിക്കാരനാണ് യശസ്വി. വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പരയിൽ വിലക്കുകളൊന്നും ഇല്ലാതെ അവൻ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇനി വിലക്ക് നേരിടേണ്ടി […]
Read more

ശ്രീലങ്കക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം റിഷഭ് പന്തിന്‍റെയും ധ്രുവ് ജുറെലിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സെന്ന നിലയിലാണ്. 59 റണ്‍സുമായി ധ്രുവ് ജുറെലും 63 റൺസോടെ റിഷഭ് പന്തും ക്രീസില്‍. ആറ് റണ്‍സെടുത്ത സാരാന്‍ഷ് ജെയിനിന്‍റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ റിഷഭ് പന്ത്-ധ്രുവ് ജുറെല്‍ […]
Read more

പുത്തൻതോപ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ബൈക്കോടിച്ചിരുന്ന മരിയനാട് ആറാട്ട് മുക്ക് സ്വദേശി ഷോൺ (30) ആണ് മരിച്ചത്. വെളുപ്പിന് നാലര മണിയോടെ ആയിരുന്നു അപകടം. തുമ്പ ഭാഗത്തേക്ക് വന്ന ബൈക്കും പെരുമാതുറ ഭാഗത്തേക്ക് പോയ ഓട്ടോയും ആണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽഎത്തിച്ചപ്പോഴേക്കും ബൈക്കോടിച്ചിരുന്ന ഷോൺ മരിച്ചിരുന്നു.
Read more

Recent News