Tag: LATEST

സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശേരിയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ച് വീട്ടമ്മ മരിച്ചു. മാള കൂഴൂർ തുമ്പരശ്ശേരി ചെരിവുപറമ്പിൽ ശശിയുടെ ഭാര്യ വത്സല (68) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ശശി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 10.20-ഓടെ അത്താണി എയർപോർട്ട് റോഡിൽ സുവർണോദ്യാനം ഭാഗത്തായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയടിച്ച് വീണ വത്സലയെ ഉടൻ ദേശം സിഎ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് […]
Read more

ആലപ്പുഴയിൽ വള്ളംകളിക്കിടെ കത്തിക്കുത്ത്; മൂന്നുപേർക്ക് കുത്തേറ്റു, നാലുപേർ പിടിയിൽ

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്നുപേർക്ക് കുത്തേറ്റു. സംഭവത്തിൽ നാലംഗ സംഘത്തെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുന്നമട പള്ളിച്ചിറ വീട്ടിൽ ആദർശ് (25), അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ നിഥിൻ (24), അവലൂക്കുന്ന് കളത്തിപ്പറമ്പിൽ വീട്ടിൽ വിഷ്ണു (26), പുന്നമട കണ്ണാട്ടുചിറ വീട്ടിൽ അഖിൽ രാജ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പുന്നമട ഫിനിഷിങ് പോയിന്റിനും സ്റ്റാർട്ടിങ് പോയിന്റിനുമിടയിലായിരുന്നു സംഭവം. വള്ളംകളി കണ്ടുമടങ്ങവെ പ്രതികളുടെ ദേഹത്ത് മറ്റൊരാൾ ഛർദിച്ചതിനെ […]
Read more

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം; ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ നെടുങ്ങപ്രയിലാണ് അപകടം ഉണ്ടായത്. പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് മരിച്ചത്. അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോഴായിരുന്നു അപകടം. ടോറസ് അമിത വേഗത്തിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
Read more

വമ്പൻ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ കൂടുതൽ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി കൂടുതൽ ബസുകളിലേക്ക് വിപുലീകരിച്ചു. ഗാന്ധിജയന്തി ദിനം മുതൽ നഗരങ്ങളിലും മെട്രോപ്പോലീത്തൻ പ്രദേശങ്ങളിലും ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്‌, എക്സ്പ്രസ് ബസുകളിലും സൗജന്യ യാത്ര അനുവദിച്ചതായി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. വർഷം 6000 കോടി രൂപ ചെലവിലാണ് വെട്രി പയന തിട്ടം എന്ന പേരിൽ പദ്ധതി. നിലവിൽ ഓർഡിനറി, സിറ്റി ബസുകളിൽ ആണ് ആനുകൂല്യം ഉള്ളത്. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനം […]
Read more

മലപ്പുറത്ത് മൂന്ന് ജില്ല വരെ ആക്കേണ്ട സ്ഥിതിയെന്ന് പി എം എ സലാം

തിരുവനന്തപുരം : സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുന്നെന്ന് പി എം എ സലാം പറഞ്ഞു. കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണ്. മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണം. ജനസംഖ്യ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും പിഎംഎ സലാം പറഞ്ഞു. മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു. […]
Read more

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വാട്ടര്‍ പ്ലാന്റില്‍ ക്ലോറിന്‍ ചോര്‍ച്ച; 40 പേര്‍ പേര്‍ ആശുപത്രിയില്‍

നാഗ്പൂര്‍: മഹാരാഷ്ട്രയിൽ വാട്ടര്‍ പ്ലാന്റില്‍ ക്ലോറിന്‍ ചോര്‍ച്ച. 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നാഗ്പൂരിലെ ഗോധിനി നഗര്‍ പഞ്ചായത്തിന്റെ നിയന്ത്രത്തിലുള്ള വാട്ടര്‍ പ്ലാന്റിലാണ് സംഭവം. ക്ലോറിന്‍ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പരിഭ്രാന്തിയിലാണ് നാട്ടുകാര്‍. പലര്‍ക്കും അതികഠിനമായ ശ്വാസതടസമുണ്ടായതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവര്‍ വിദഗ്ധരുടെ നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പത്തോളം പേര്‍ വാട്ടര്‍ പ്ലാന്റിലെ ജീവനക്കാരും ബാക്കിയുള്ളവര്‍ പ്രദേശവാസികളുമാണ്.സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് […]
Read more

പുതിയ കെപിസിസി പ്രസിഡന്റ് നിയമനം വൈകും; സണ്ണി ജോസഫിനോട് സജീവമാകാൻ നിർദേശിച്ച് നേതൃത്വം

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റ് നിയമനത്തിന് മാസങ്ങളെടുക്കുമെന്ന് ഉറപ്പായതോടെ നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനോട് സജീവമാകാൻ നിർദേശിച്ച് നേതൃത്വം. ഇതിനുപിന്നാലെ കെപിസിസി രാഷ്ട്രീയകാര്യസമിതി, ഭാരവാഹിയോഗം എന്നിവ വിളിച്ചുചേർക്കാനും തീരുമാനമായി. ഓണം കഴിഞ്ഞാലുടൻ യോഗം ചേരുമെന്നാണ് വിവരം. എഐസിസി പ്രഖ്യാപിച്ച പാർട്ടി പരിപാടികൾ സംസ്ഥാനത്ത് നടത്തേണ്ടതുണ്ട്. ബോർഡ്, കോർപ്പറേഷൻ, അക്കാദമി നിയമനത്തിന് മാനദണ്ഡവും നിശ്ചയിക്കണം. പുതിയ പ്രസിഡന്റ് വന്നശേഷമാകാം ഇത്തരം നിയമനം എന്നതായിരുന്നു തീരുമാനിച്ചിരുന്നത്. സ്ഥാനങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ട ചർച്ച യുഡിഎഫിൽ തുടങ്ങി കഴിഞ്ഞു. കോൺഗ്രസിന് ലഭിക്കുന്ന സ്ഥാനങ്ങളിലെ […]
Read more

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ആണ് കത്തയച്ചത്. ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കത്തിലൂടെ കേരളം ആവശ്യപ്പെട്ടു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നും കത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിക്കും. തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും കത്തിൽ ഉണ്ട്. അതേസമയം തിരുവോണ ദിവസം പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിൽ യുഡിഎഫ് പ്രതിഷേധിക്കും. യുഡ‍ിഎഫ് […]
Read more

രാജ്യത്തെ മയക്കുമരുന്നുകടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം

ന്യൂഡൽഹി: മയക്കുമരുന്നുകടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ട് രാജ്യമൊട്ടാകെ ഒരുവർഷം നീളുന്ന കർശനപരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും നടത്താനൊരുങ്ങി കേന്ദ്രം. സെപ്റ്റംബറിൽ ഇത് തുടങ്ങുമെന്നാണ് വിവരം. ഒളിവിൽ കഴിയുന്ന ലഹരിക്കടത്ത് പ്രതികളെ പിടികൂടുക, മെഡിക്കൽ ഷോപ്പുകളിലൂടെയുള്ള ഔഷധ ലഹരിമരുന്നുകളുടെ വഴിതിരിച്ചുവിടൽ തടയുക, ജയിലുകളിൽ സംയുക്തപരിശോധന നടത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ തയ്യാറാക്കിയ കർമപദ്ധതിയനുസരിച്ച് ഓരോ 15 ദിവസത്തിലും പ്രത്യേക വിഷയങ്ങൾ കേന്ദ്രീകരിച്ച് 24 വ്യത്യസ്ത നീക്കങ്ങളാണ് 2027 ഓഗസ്റ്റുവരെ നടപ്പാക്കുക. ലഹരി ഇടപാടുകളിൽ ഏർപ്പെടുന്ന വിദേശികളെ […]
Read more

‘മനസ്സിനക്കരെ’ സെറ്റിലേക്ക് തിരിച്ചു പോകണമെന്ന് നയൻതാര

ഇന്ത്യൻ സിനിമയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് നയൻതാര. മികച്ച സിനിമകൾ ചെയ്ത് ജനശ്രദ്ധ നേടിയ നയൻതാരയുടെ അരങ്ങേറ്റം മലയാളത്തിലൂടെയായിരുന്നു. മലയാളികളോടും മലയാള സിനിമയോടുമുള്ള തൻ്റെ ഇഷ്ടം കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ നടി. നാളുകൾക്ക് ശേഷം മലയാളത്തിൽ താരം നൽകിയ ഒരു ഇൻ്റർവ്യൂവാണ് ഇപ്പോൾ ചർച്ചയാകുന്നത്. അഭിമുഖത്തിൽ തൻ്റെ വിദ്യാഭ്യാസ കാലത്തെക്കുറിച്ചും സിനിമയ്ക്ക് മുമ്പുണ്ടായിരുന്ന ജീവിതത്തെക്കുറിച്ചുമൊക്കെ നയൻതാര പറയുന്നുണ്ട്. ഏത് സിനിമാ സെറ്റിലേക്ക് തിരിച്ച് പോകാനാണ് ആ​ഗ്രഹം എന്ന് ചോദിക്കുമ്പോൾ മനസിനക്കരെയുടെ സെറ്റിലേക്കാണ് തിരിച്ച് പോകേണ്ടതെന്നായിരുന്നു നടിയുടെ […]
Read more

Recent News