രാജ്യത്തെ മയക്കുമരുന്നുകടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മയക്കുമരുന്നുകടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ട് രാജ്യമൊട്ടാകെ ഒരുവർഷം നീളുന്ന കർശനപരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും നടത്താനൊരുങ്ങി കേന്ദ്രം. സെപ്റ്റംബറിൽ ഇത് തുടങ്ങുമെന്നാണ് വിവരം. ഒളിവിൽ കഴിയുന്ന ലഹരിക്കടത്ത് പ്രതികളെ പിടികൂടുക, മെഡിക്കൽ ഷോപ്പുകളിലൂടെയുള്ള ഔഷധ ലഹരിമരുന്നുകളുടെ വഴിതിരിച്ചുവിടൽ തടയുക, ജയിലുകളിൽ സംയുക്തപരിശോധന നടത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം.

നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ തയ്യാറാക്കിയ കർമപദ്ധതിയനുസരിച്ച് ഓരോ 15 ദിവസത്തിലും പ്രത്യേക വിഷയങ്ങൾ കേന്ദ്രീകരിച്ച് 24 വ്യത്യസ്ത നീക്കങ്ങളാണ് 2027 ഓഗസ്റ്റുവരെ നടപ്പാക്കുക. ലഹരി ഇടപാടുകളിൽ ഏർപ്പെടുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തലും ഒളിവിൽപ്പോയ ലഹരിക്കേസ് പ്രതികളെ പിടികൂടാനുള്ള പ്രത്യേക ഓപ്പറേഷനും നടക്കും. തീരദേശമേഖലകളിൽ ബോധവത്കരണവും തുറമുഖങ്ങളും വിമാനത്താവളങ്ങളും അതിർത്തികളും കേന്ദ്രീകരിച്ച് സംയുക്തപരിശോധനകളും നടക്കും.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News