Tag: LATEST

മുഖ്യമന്ത്രി പറഞ്ഞത് ആർഎസ്എസിന്റെ അജണ്ടയെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ആർഎസ്എസിനും സംഘപരിവാറിനും കീഴടങ്ങിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന നിലപാടാണ് വി ഡി സതീശൻ പറഞ്ഞതെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. അങ്ങനെ ആലപിക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ച കോൺഗ്രസിന്റെ നേതാവ് തന്നെയാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. വന്ദേമാതരം ആലപിച്ചില്ലെങ്കിൽ മൂന്നു വർഷം ശിക്ഷിക്കപ്പെടും എന്ന് വി ഡി സതീശൻ നിയമത്തെ വ്യാഖ്യാനിച്ചുവെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. […]
Read more

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമെന്ന് മുന്‍ മന്ത്രി ജി. ആര്‍ അനില്‍

തിരുവനന്തപുരം: ഓണം അടുത്തിരിക്കെ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമെന്ന് മുന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഓണക്കാലത്ത് വലിയ വിലക്കയറ്റം നേരിടേണ്ടി വരുമെന്നും മുന്‍മന്ത്രി വ്യക്തമാക്കി. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയര്‍ന്നത് കഴിഞ്ഞ വര്‍ഷം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞെന്നും ജി.ആര്‍ അനില്‍ ചൂണ്ടിക്കാട്ടി. മറ്റ് ഉത്പന്നങ്ങളുടെ വിലയും നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഓണക്കാലത്ത് ഒരു മാധ്യമവും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍മന്ത്രി വിലക്കയറ്റത്തില്‍ പ്രതികരിച്ചത്. ഓണമാസം 386 കോടി രൂപയുടെ വില്‍പ്പന […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9-ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി

കൊച്ചി​: മാസപ്പടി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനും ഇഡിക്കും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. മറ്റ് പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയ ജാമ്യവ്യവസ്ഥ ഹരീഷ് കുമാറിനും ബാധകമാക്കി. സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പിണറായി […]
Read more

സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി. ഇന്ത്യാ സഖ്യം ചായ സത്ക്കാരം കോൺ​ഗ്രസ് ബഹിഷ്കരിച്ചിരുന്നു. അമിത് ഷായുടെ കൂടെ ഇരിക്കാൻ തയ്യാറല്ലാത്തതു കൊണ്ടാണ് ചായസത്ക്കാരം ബഹിഷ്ക്കരിച്ചതെന്ന് കെ.സി വേണുഗോപാൽ എംപി പറഞ്ഞു. കനിമൊഴി പങ്കെടുത്തതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ചായ സൽക്കാരം രാഹുൽ ഗാന്ധി ബഹിഷ്കരിച്ചിരുന്നു. കിരൺ റിജിജു വിളിച്ചെങ്കിലും വരുന്നില്ലെന്ന് രാഹുൽ അറിയിച്ചു. സെഷനിലെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര […]
Read more

അഭിമന്യു വധക്കേസ്; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കോടതിയില്‍ ഹാജരായി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതികള്‍ ഹാജരായത്. കഴിഞ്ഞ രണ്ട് തവണയും പ്രതികള്‍ ഹാജരായിരുന്നില്ല. പിന്നാലെ കടുത്ത നടപടി എടുക്കുമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികള്‍ നേരിട്ട് ഹാജരായത്.വിചാരണ സമയത്ത് എന്ത് ചെയ്യുമെന്നായിരുന്നു പ്രതികളോട് കോടതി ചോദിച്ചിരുന്നത്. ഇതിന് ശേഷം പ്രതികള്‍ നേരിട്ട് തന്നെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. അഭിഭാഷകന്‍ വഴി നടപടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം […]
Read more

വടക്കന്‍ പറവൂരില്‍ യുവതിയെ കൊലപ്പെടുത്തി ആണ്‍സുഹൃത്ത്

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ യുവതിയെ കൊലപ്പെടുത്തി ആണ്‍സുഹൃത്ത് . ചൂണ്ടി സ്വദേശി സുരമ്യയാണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ഷിബിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു സംഭവം. ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ ബന്ധത്തിലായിരുന്നു. ഇതില്‍ നിന്നും പിന്മാറുന്നതിനെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞാണ് യുവതി ആലുവയിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് ഷിബിന്‍ വിളിച്ചത് പ്രകാരം പറവൂരില്‍ ബസ് ഇറങ്ങുകയായിരുന്നു. ബൈക്കിലാണ് […]
Read more

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വ്യാപക മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളതിനാല്‍ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതിന്റെ സ്വാധീന ഫലമായാണ് മഴ.കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പുതിയതായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നേരത്തെതന്നെ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ […]
Read more

പ്രിയദർശിനിയിൽ പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ സംഭവം; മുന്നറിയിപ്പുമായി ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ​ഗതാ​ഗത മന്ത്രി സി. പി ജോൺ. ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നാണ് മന്ത്രിയുടെ വിമര്‍ശനം. അബദ്ധം പറ്റിയെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. ഇനിയും ആവർത്തിച്ചാൽ കർശന നടപടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രിയദർശിനി ബസ്സുകളിലെ തിരക്കിനെ കുറിച്ച് പരാതി ഉയരുന്നുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ ക്യൂ സമ്പ്രദായം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ആലുവ റൂട്ടിൽ സർവീസ് നടത്തിയ പ്രിയദർശിനി ബസിൽ […]
Read more

കറന്‍സി നോട്ടുകള്‍ നശിപ്പിക്കുന്ന മെഷീനില്‍ കൈ കുടുങ്ങി; ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കറന്‍സി നോട്ടുകള്‍ നശിപ്പിക്കുന്ന മെഷീനില്‍ കൈകുടുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിയായ അശോക് (48) ആണ് മരിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില റിസര്‍വ് ബാങ്കിന്റെ ഓഫീസിൽ ഇന്നലെയായിരുന്നു അപകടം. ആര്‍ബിഐയ്ക്ക് വേണ്ടി കരാര്‍ ഏറ്റെടുത്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്. ഉപയോഗ ശൂന്യമായ കറന്‍സി നോട്ടുകള്‍ നശിപ്പിക്കുന്നതിനുള്ള മെഷീന്‍ ഘടിപ്പിച്ച് ട്രയല്‍ റണ്‍ നടത്തുന്നതിനിടെ മെഷീന്റെ ബെല്‍റ്റില്‍ കൈ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ശരീരത്തിന്റെ ഒരു ഭാഗം മെഷീനും ബെല്‍റ്റിനും ഇടയിൽ കുടുങ്ങി ഗുരുതരമായി […]
Read more

കോലിയും രോഹിത്തും 2027 ഏകദിന ലോകകപ്പ് കളിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്

ഡൽഹി : പ്രായമല്ല, പ്രകടനമാണ് ടീം സെലക്ഷനുള്ള മാനദണ്ഡമാകേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ശാരീരികക്ഷമതയും ഫോമും നിലനിര്‍ത്തുകയാണെങ്കില്‍ വിരാട് കോലിയും രോഹിത് ശര്‍മയും 2027 ഏകദിന ലോകകപ്പ് ടീമില്‍ തുടരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് എത്തുമ്പോഴേക്കും രോഹിത്തിന് 40 വയസും വിരാട് കോലിക്ക് 39 വയസുമാകും. എങ്കിലും പ്രായം ഒരിക്കലും ഒരു തടസമാകരുതെന്നാണ് ഹര്‍ഭജന്റെ പക്ഷം. അര്‍ജന്റീനയെ കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുമ്പോള്‍ ലയണല്‍ […]
Read more

Recent News