Tag: LATEST

എന്‍സിപി എ.കെ ശശീന്ദ്രന്‍ വിഭാഗം – കോണ്‍ഗ്രസ് എസ് ലയന ചര്‍ച്ച നിര്‍ണായക ഘട്ടത്തില്‍

തിരുവനന്തപുരം: എന്‍സിപി എ.കെ ശശീന്ദ്രന്‍ വിഭാഗം – കോണ്‍ഗ്രസ് എസ് ലയന ചര്‍ച്ച നിര്‍ണായക ഘട്ടത്തില്‍. ഇരു വിഭാഗവും ചര്‍ച്ച ചെയ്ത് ഭരണഘടന കരട് തയ്യാറാക്കി തുടങ്ങി. യുവാക്കളെ ആകര്‍ഷിക്കുന്ന പുതിയ പാര്‍ട്ടിയാണ് ലക്ഷ്യമിടുന്നതെന്ന് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഈ ആശയത്തില്‍ ഒരു സംവിധാനമുണ്ടാകണമെന്ന കാര്യത്തില്‍ തങ്ങളും കോണ്‍ഗ്രസ് എസുമായി ഒരു പൊതുധാരണ ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാക്കിലും നോക്കിലും നടപ്പിലും ആശയത്തിലും എല്ലാം പുതുമ അനുഭവിക്കുന്ന ഒന്നായിരിക്കണം. അതിന് പര്യാപ്തമായ […]
Read more

വൈശാഖ് എസ് ദർശനെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്‌തു

കണ്ണൂർ: വൈശാഖ് എസ് ദർശനെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്‌ത് കോൺ​ഗ്രസ്. ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് പാർട്ടിയുടെ നടപടി. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ദർശനെ അറസ്റ്റ് ചെയ്തിരുന്നത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം വാങ്ങി വൈശാഖിനു നൽകിയിരുന്നതായി രതീശൻ അവസാനമായി എഴുതിയ കുറിപ്പിൽ പരാമർശം ഉണ്ടായിരുന്നു. പണം വാങ്ങി വൈശാഖ് വഞ്ചിച്ചതാണ് മരണ കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്. ഈ […]
Read more

ഓണം കളറാക്കാൻ ഓണക്കിറ്റുകളുമായി സപ്ലൈകോ

തിരുവനന്തപുരം: സംസ്ഥാനത്ത് ദുർബലവിഭാഗങ്ങൾക്കുള്ള ഓണക്കിറ്റിന് പുറമെ, ആയിരം രൂപയ്ക്കുള്ള അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങളുള്ള കിറ്റ് സപ്ലൈകോ വില്പനശാലകളിൽ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഓണസ്സദ്യക്ക്‌ ആവശ്യമായ വസ്തുക്കളും ബ്രാൻഡഡ് ഉത്‌പന്നങ്ങളും ഉൾപ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും. 25 ഇനങ്ങളുള്ള ഉത്രാടം കിറ്റ് 1500 രൂപയ്ക്കും മുപ്പതിനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 2000 രൂപയ്ക്കും നൽകും. പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞൾപ്പൊടി […]
Read more

അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ. മാണി

കോട്ടയം: മരണാനന്തരം തന്റെ 14 അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട് ജോസ് കെ.മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനിലാണ് നിഷ അവയവദാനത്തിനായി രജിസ്റ്റര്‍ ചെയ്തത്. നിഷ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഹൃദയവും കണ്ണുകളും വൃക്കയും കരളും ഉൾപ്പെടെ 14 അവയവങ്ങൾ ദാനം ചെയ്യാനാണ് നിഷ സമ്മതപത്രം നൽകിയിരിക്കുന്നത്. ഈ സർട്ടിഫിക്കറ്റും അവർ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. തന്റെ മരണം മറ്റൊരാളുടെ […]
Read more

ആശ്വാസം, ബെംഗളൂരുവിൽ നിന്ന് കാണാതായ മലപ്പുറം സ്വദേശി ഇംതിയാസിനെ കണ്ടെത്തി

മലപ്പുറം: കാണാതായ മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് കണ്ടെത്തി. നാഗ്പൂരിൽ നിന്ന് 16 കിലോ മീറ്റർ അകലെയുള്ള അപ്പാർട്ട്മെൻ്റിൽ നിന്നാണ് ഇംതിയാസിനെ കണ്ടെത്തിയത്. ഇന്ന് രാത്രി 11 മണിക്കുള്ള വിമാനത്തിൽ ഇംതിയാസുമായി താനൂർ പൊലീസ് നാട്ടിലെത്തും. ബാങ്ക് ട്രാൻസാക്ഷനിലെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വിവരങ്ങൾ ലഭിച്ചത്. ഇക്കഴിഞ്ഞ ഏഴിന് ബെംഗളൂരുവിൽ എത്തിയതിനുശേഷമാണ് ഇംതിയാസിനെ കാണാതായത്. നഴ്സിംഗ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങിക്കാനാണ് യുവാവ് ബെംഗളൂരുവിൽ പോയത്. ബാംഗ്ലൂരിൽ എത്തിയ ഉടൻ […]
Read more

സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്ന് കെ.ബി ഗണേഷ് കുമാർ

കൊല്ലം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി കെ.ബി ഗണേഷ് കുമാർ. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും കേസ് കൊടുക്കാൻ താൻ ഇല്ലെന്നും ​ഗണേഷ് പറഞ്ഞു. മന്നത്ത് ആചാര്യൻ കേസും കൂട്ടമായി നടക്കരുതെന്ന് പറഞ്ഞിരുന്നു. താൻ അത് പാലിക്കുന്നുവെന്നും എൻഎസ്എസിനെ തകർക്കാൻ ശ്രമിക്കില്ലെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി. സുകുമാരൻ നായർക്ക് ഒപ്പം നിൽക്കാൻ അച്‌ഛൻ പറഞ്ഞു. താൻ നിന്നു. എന്നാൽ, രാത്രിയിൽ കമ്മിറ്റികൾ പിരിച്ചുവിടുന്നതിനെ എന്ത് പേര് വിളിക്കണമെന്നും […]
Read more

ആരാകും കെപിസിസി പ്രസിഡന്റ്? സാധ്യതാ പട്ടികയിൽ മൂന്ന് പേരുകൾ മാത്രം

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സാധ്യതാ പട്ടികയില്‍ മൂന്ന് പേരുകള്‍ മാത്രം. മുന്‍ യുഡിഎഫ് കണ്‍വീനറും എംപിയുമായ ബെന്നി ബെഹനാന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ എന്നിവരാണ് മുന്നിലുള്ളത്. തന്റെ രണ്ട് അടുത്ത അനുയായികളായ ഷാഫിയും കുഴല്‍നാടനും സാധ്യതാ പട്ടികയിലുള്ളതിനാല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് അദ്ദേഹം. അതേസമയം, പുതിയ […]
Read more

വാടക വീട് ഇടിച്ചു തകർത്ത സംഭവം; ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ പൊലീസിൽ വ്യാജ പരാതി

കൊല്ലം: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് ഉടമകൾ വീട് ഇടിച്ചു തകർത്ത സംഭവത്തിൽ വാടകക്കാരെ മാറ്റി വീട് ഇടിച്ച് നിരത്താൻ പ്രതികൾ ആസൂത്രണം നടത്തിയെന്ന് വിവരം. ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ ഉടമകൾ പൊലീസിസിൽ വ്യാജ പരാതി നൽകി. അബ്ദുൾ വാഹിദിനെയും സുഹറ ബീവിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയം നോക്കി മണ്ണ് മാന്തി യന്ത്രം കൊണ്ട് വീട് തകർക്കുകയായിരുന്നു. ദിൽബർ, അൻവർ എന്നീ പ്രതികൾ ചേർന്ന് വ്യാജ പരാതി നൽകി പൊലീസിനെ തെറ്റിദ്ദരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. […]
Read more

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കല്ലറ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. കല്ലറ താപസഗിരി സ്വദേശി അല്‍ അമീനാണ് (19) പരിക്ക് പറ്റിയത്. പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ് അമീന്‍. കല്ലറയില്‍ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന പ്രിയദര്‍ശിനി ബസിന്റെ പിന്‍വശത്തെ ഡോര്‍ തുറന്നാണ് വിദ്യാര്‍ത്ഥി പുറത്തേക്ക് വീണത്. അപകടത്തില്‍ തലയ്ക്കും കാലിലും സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ വൻ തീപിടിത്തം; 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു

ബെം​ഗളൂരൂ: ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു. രാമമൂർത്തി നഗറിലെ എൻആർഐ ലേഔട്ടിലാണ് സംഭവം. കമ്പനികൾക്ക് വാടകയ്ക്ക് നൽകിയ സ്കൂട്ടറുകളാണ് കത്തി നശിച്ചത്.ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു തീപിടിത്തം. എൻആർഐ ലേഔട്ടിലെ യാർഡിൽ 500ലധികം ഇലക്ട്രിക് സ്കൂട്ടറുകളാണ് പാർക്ക് ചെയ്തിരുന്നത്. ഫുഡ് ഡെലിവറി ജീവനക്കാർ രാവിലെ കൊണ്ടുപോകുന്ന വാഹനങ്ങൾ വൈകിട്ട് ജോലി പൂർത്തിയാക്കി തിരിച്ചെത്തിക്കുന്നതായിരുന്നു രീതി. ഇതിനൊപ്പം സർവീസിനായി കൊണ്ടുവന്ന വാഹനങ്ങളും നിർത്തിയിട്ടിരുന്നു. പതിവുപോലെ വൈകുന്നേരം ഏഴുമണിയോടെ […]
Read more

Recent News