Tag: LATEST

മുൻ കായിക മന്ത്രിയുടെ വാദം പൊളിച്ച് സർക്കാർ രേഖ

തിരുവനന്തപുരം: മെസിയുടെ പേരിലെ കള്ളക്കളിയിൽ സ്പോൺസർക്ക് വേണ്ടി അന്നത്തെ സർക്കാരിന്റെ രക്ഷാപ്രവർത്തനവും. സ്പോൺസർക്ക് എഎഫ്എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാൻ പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതിന് തെളിവുകൾ പുറത്തുവന്നു. അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് സർക്കാർ അയച്ച കത്ത് കിട്ടി. അർജന്റീനയുടെ പിന്മാറ്റം സർക്കാരിനും സാമ്പത്തിക പ്രയാസം ഉണ്ടാക്കുമെന്ന് കായിക വകുപ്പ് സെക്രട്ടറി കത്തിൽ പറയുന്നു. അതേസമയം, മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ സർക്കാർ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പിഴ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നയതന്ത്ര ഇടപെടൽ […]
Read more

മീനിന്റെ വില ചോദിച്ചു; ഹോട്ടലിൽ കൂട്ടത്തല്ല്

മലപ്പുറം :മലപ്പുറത്ത് ഹോട്ടലിൽ മീനിന്റെ പൈസയെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചെന്ന് റിപ്പോർട്ട്. ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഭക്ഷണം കഴിച്ചതിന് പിന്നാലെ മീനിന്റെ വിലയുമായി ബന്ധപ്പെട്ടാണ് ആദ്യം വാക്കുതർക്കമുണ്ടായതെന്നാണ് വിവരം. തുടർന്ന് തർക്കം രൂക്ഷമാവുകയും ഹോട്ടൽ ജീവനക്കാരുമായി സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തതായാണ് പരാതി. സംഭവത്തിൽ ജീവനക്കാർക്ക് മർദ്ദനമേറ്റതായും ഹോട്ടൽ ഉടമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, കേസിൽ ഉൾപ്പെട്ടവർ ഇതിന് മുൻപും ഹോട്ടലിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നാണ് ഉടമ ആരോപിക്കുന്നത്. […]
Read more

ബസ്സിന്റെ വിൻഡ്‌ഷീൽഡിൽ തുങ്ങി കിടന്നത് 500 മീറ്റർ

തമിഴ്നാട് : തമിഴ്നാട്ടിൽ നിന്നൊരു ഞെട്ടിക്കുന്ന ബസ് യാത്രയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ഹൊസൂർ–മൈസൂർ റൂട്ടിൽ സർവീസ് നടത്തുന്ന TNSTC ബസിലാണ് സംഭവം. യാത്രക്കാരൻ ഇറങ്ങേണ്ട സ്റ്റോപ്പുമായി ബന്ധപ്പെട്ട് ഡ്രൈവറുമായി തർക്കമുണ്ടായെന്നാണ് വിവരം. തുടർന്ന് പ്രതിഷേധിച്ച യാത്രക്കാരൻ ബസിന്റെ മുൻവശത്തെ വിൻഡ് ഷീൽഡിൽ പിടിച്ചുതൂങ്ങി നിൽക്കുന്നതിനിടെയും ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തു. ഏകദേശം 500 മീറ്ററോളം യാത്രക്കാരനെ വിൻഡ് ഷീൽഡിൽ തൂങ്ങിയ നിലയിൽ കൊണ്ടുപോയെന്നാണ് റിപ്പോർട്ട്. അതിവേഗത്തിൽ പോകുന്ന ബസിൽ നിന്ന് യാത്രക്കാരൻ താഴേക്ക് വീണിരുന്നെങ്കിൽ […]
Read more

ഇന്നുമുതൽ വീണ്ടും മഴ കനക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കഴിഞ്ഞയാഴ്ച്ച കേരളത്തിൽ മഴ സജീവമായിരുന്നു. അതിന് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതോടെ വീണ്ടും മഴയ്ക്ക് സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് […]
Read more

നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ആലുവ: ആലുവ കിഴക്കെ കടുങ്ങല്ലൂരിൽ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. സ്വകാര്യ വാഹനത്തിൽ വന്നിറങ്ങിയ കുട്ടിയെ അപരിചിതനായ യുവാവ് ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അപകടം മനസ്സിലാക്കിയ കുട്ടി യുവാവിന്റെ പിടിയിൽ നിന്ന് കുതറിയോടി സമീപത്തെ തുണിക്കടയിലേക്ക് കയറി രക്ഷപ്പെട്ടു. പിന്നാലെ കടയിലെത്തിയ യുവാവ് താൻ കുട്ടിയുടെ അമ്മാവനാണെന്ന് അവകാശപ്പെട്ടു. എന്നാൽ ഇയാളെ തനിക്ക് പരിചയമില്ലെന്നും അമ്മാവനല്ലെന്നും കുട്ടി കടയിലുണ്ടായിരുന്നവരോട് വ്യക്തമാക്കിയതോടെ സംശയം ശക്തമായി. തുടർന്ന് കടയിലെ ജീവനക്കാരും […]
Read more

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

കൊച്ചി: ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയി’മിന്റെ പുതിയ റിലീസ് തീയതി പുറത്ത്. ചിത്രം 2026 സെപ്റ്റംബർ 3 ന് ആഗോള തലത്തിൽ വമ്പൻ റിലീസായി എത്തും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, കൂടുതൽ വലിയ റിലീസ് ഒരുക്കുന്നതിനായി രണ്ടാഴ്ച കൂടി മുന്നോട്ടു നീങ്ങുകയായിരുന്നു. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. […]
Read more

ഇന്ത്യ-ഇസ്രായേൽ എഫ്.ടി.എ (FTA): അടുത്ത തലമുറ സാമ്പത്തിക പങ്കാളിത്തത്തിന്റെ നിർമ്മിതി

ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടിലേറെയായി പ്രതിരോധം, കൃഷി, ജലപരിപാലനം, ആരോഗ്യം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ തന്ത്രപരമായ പങ്കാളിത്തങ്ങളിലൊന്നാണ് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ളത്. എന്നാൽ, ഈ ശക്തമായ ബന്ധത്തിന് അനുയോജ്യമായ രീതിയിൽ ഉഭയകക്ഷി സാമ്പത്തിക ബന്ധം ഉയർന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. 2025-26 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചരക്കു വ്യാപാരം ഏകദേശം 3.93 ബില്യൺ യു.എസ് ഡോളറായിരുന്നു. വളർന്നുവരുന്ന രണ്ടു സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം ഇത് വളരെ കുറഞ്ഞ തുകയാണ്.ഈ ഒരു സാഹചര്യത്തിലാണ് നിർദ്ദിഷ്ട ഇന്ത്യ-ഇസ്രായേൽ […]
Read more

രാജ്യസഭയില്‍ മലയാളത്തിൽ സംസാരിച്ച് ജെബി മേത്തര്‍ എംപി

ഡല്‍ഹി: രാജ്യസഭയിൽ കേരള ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ ബില്ലിനെ പിന്തുണച്ച് സംസാരിച്ച് ജെബി മേത്തര്‍ എംപി. മലയാളത്തിലാണ് ജെബി മേത്തര്‍ സംസാരിച്ചത്. ചര്‍ച്ച, രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്കും വേദിയായി. ആഭ്യന്തരമന്ത്രി എവിടെ എന്നും ആരാണ് വെടിവെക്കാന്‍ ഉത്തരവിട്ടത് എന്നും ചര്‍ച്ചയ്ക്കിടെ ജെബി മേത്തര്‍ ചോദിച്ചു. കേരളം ആകുന്ന ഈ ചരിത്ര മുഹൂര്‍ത്തത്തെ, ഈ ബില്ലിനെ ഞാന്‍ പിന്താങ്ങുകയാണ്. ഭാരതമെന്ന പേര് കേട്ടാല്‍ ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍ – വള്ളത്തോളിന്റെ […]
Read more

പ്രിയദർശിനി പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

ഡൽഹി: പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ ബാധിക്കുമെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം. സ്വകാര്യ ബസുടമകൾ ഗതാഗത മന്ത്രി സി പി ജോണുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തുകയും നേരിടുന്ന ആശങ്കകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയത് സ്വകാര്യ ബസുകളുടെ മത്സരക്ഷമത ഇല്ലാതാക്കിയെന്നും കെഎസ്ആര്‍ടിസിക്ക് മാത്രം നേട്ടം ലഭിക്കാന്‍ ഇടയാക്കിയെന്നുമാണ് പരാതി. പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യബസുകളില്‍ നിന്ന് വന്‍തോതില്‍ യാത്രക്കാര്‍ […]
Read more

ഇന്ത്യന്‍ റെയില്‍വേയില്‍ വീണ്ടും ഭക്ഷ്യസുരക്ഷ വീഴ്ച

ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേയില്‍ വീണ്ടും ഭക്ഷ്യസുരക്ഷ വീഴ്ചയെന്ന് പരാതി. ഉദ്യോഗ് നഗ്രി എക്‌സ്പ്രസ്സിന്റെ പാന്‍ട്രി കാറില്‍ നിന്നും എലികളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പരാതി ഉയര്‍ന്നത്. യാത്രക്കാര്‍ക്കായി തയ്യാറാക്കി വെച്ചിരിക്കുന്ന ചപ്പാത്തി മാവ് തിന്നുന്ന എലികളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. സ്വകാര്യ ഏജന്‍സി നടത്തുന്ന പാന്‍ട്രി കാറിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
Read more

Recent News