Tag: LATEST

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

കോഴിക്കോട്: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്. ബെംഗളൂരുവിൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ അക്കൗണ്ടന്റാണ്. ഓഫീസിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഭർത്താവ് എസ്.എൽ. ആകർഷും ബെംഗളൂരുവിൽ ജോലിചെയ്യുകയാണ്. മകൻ: ദക്ഷ് ആകർഷ്. ബാലുശ്ശേരിയിലെ സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകനും തരിയോട് സെന്റ് മേരീസ് സ്‌കൂൾ റിട്ട. അധ്യാപകനുമായ പ്രത്യുരാജ് മൊടക്കല്ലൂരിന്റെയും തരിയോട് ഗ്രീൻ മൗണ്ട് പബ്ലിക് സ്‌കൂളിലെ മുൻ അധ്യാപിക ഉഷയുടേയും മകളാണ് മേഥ. സംസ്‌കാരം വ്യാഴാഴ്ച […]
Read more

വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരൻ

ന്യൂഡല്‍ഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കേ വസതിയില്‍ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ കുറ്റക്കാരനാണെന്ന് കണ്ടെത്തി അന്വേഷണ സമിതി. ലോക്‌സഭ അന്വേഷണസമിതിയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷമാണ് കണക്കില്‍പ്പെടാത്ത പണം യശ്വന്ത് വര്‍മയുടെ ഔദ്യാഗിക വസതിയോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂമിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ന്യൂഡല്‍ഹിയിലെ തുഗ്ലക്ക് ക്രസന്റിലെ വസതിയിലെ സ്‌റ്റോര്‍റൂമില്‍ നിന്നും ലഭിച്ചത് അഞ്ഞൂറ് രൂപയുടെ കറന്‍സി നോട്ടുകളാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പണത്തിന്റെ ഉറവിടത്തെ കുറിച്ച് കൃത്യവും വ്യക്തവുമായി വിശദീകരണം […]
Read more

പ്രതിശ്രുത വധുവിനെയും വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കാസർകോട്: പ്രതിശ്രുത വരനെയും വധുവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസര്‍കോട് കിഴക്കേക്കര സ്വദേശിനി പി അനുശ്രീ (25), കണ്ണൂര്‍ അമ്പത്തട്ട് സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്. ആദ്യം വധുവായ യുവതിയെ കര്‍ണാടകയിലെ ഹുൻസൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉന്‍സൂര്‍ ബ്രാഞ്ചിലെ ജീവനക്കാരിയാണ് ഇവര്‍. പിന്നാലെയാണ് വരന്‍ അമലിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഡിസംബര്‍ 26ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
Read more

ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം സൂക്ഷിച്ചു; സൊമാറ്റോക്ക് നോട്ടീസ് അയച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം സൂക്ഷിച്ചതിന് സൊമാറ്റോക്ക് നോട്ടീസ് അയച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബെംഗളൂരു ഹൈപ്പര്‍പ്യൂറിലെ വെയര്‍ഹൗസിലാണ് നിരവധി ഭക്ഷ്യ ഉത്പന്നങ്ങളുടെ ലേബലിംഗ്, ലൈസന്‍സിംഗ്, സംഭരണം എന്നിവയില്‍ പിഴവുകള്‍ കണ്ടെത്തിയത് .എഫ്എസ്എസ്എഐ ലൈസന്‍സ് നമ്പര്‍ ലഭ്യമല്ലാത്ത 146 കിലോഗ്രാം കോഴി ഇറച്ചി, 300 കിലോ അരി, 20 കിലോ ഡ്രൈ ഫ്രൂട്ട്‌സ്, 15 കിലോ മസാല എന്നിവ ഉദ്യോഗസ്ഥര്‍ വെയര്‍ഹൗസില്‍ നിന്നും കണ്ടത്തിയിരുന്നു. മാനുഫാച്ചറിങ്ങ് ഡേറ്റ്, പാക്കേജ് ഡേറ്റ്, എവിടെ നിന്നു വാങ്ങി എന്നിവ ഒന്നും […]
Read more

ഗുട്ക, പാന്‍ മസാല തുടങ്ങിയ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ലഹരി പദാർത്ഥങ്ങളായ ഗുട്ക, പാൻ മസാല എന്നിവയുടെ വിൽപ്പന നിരോധിച്ച് കർണാടക സർക്കാർ. ലഹരി ഉൽപ്പന്നങ്ങളുടെ നിർമാണത്തിനും വിൽപ്പനയ്ക്കും ഒരു വർഷത്തേക്കാണ് സർക്കാർ നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. കർണാടക ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്നതാണ് നിരോധനം കൊണ്ട് ഉദ്ദേശ്യമെന്ന് അധികൃതർ അറിയിച്ചു. ഗുട്ക, പാൻ മസാല, നിക്കോട്ടിൻ/പുകയില അടങ്ങിയ മറ്റ് നിരോധിത ലഹരിവസ്തുക്കൾ എന്നിവയുടെ നിർമാണം, ശേഖരിച്ചുവെക്കൽ, കടത്തൽ, വിതരണം, വിൽപ്പന എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വിജ്ഞാപനം […]
Read more

നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന യോഗം

തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി ‘ഓപ്പറേഷൻ ബ്രേക്ക്ത്രൂ’ അവലോകന യോഗം. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ ചേർന്ന യോഗത്തിൽ ഓപ്പറേഷൻ ബ്രേക്ക്ത്രൂ, മുല്ലശ്ശേരി കനാൽ നവീകരണം എന്നിവയുടെ പുരോഗതി സമഗ്രമായി വിലയിരുത്തി. നഗരത്തിലെ വിവിധ കനാലുകളുടെ പുനരുദ്ധാരണവും വെള്ളക്കെട്ട് പ്രതിരോധ പ്രവർത്തനങ്ങളും ത്വരിതപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. മുല്ലശ്ശേരി കനാൽ നവീകരണ പ്രവൃത്തികൾ സെപ്റ്റംബർ ഒന്നിന് പുനരാരംഭിക്കാനും മാർച്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ടി.പി. കനാലിലെ […]
Read more

റിയാദിലെ സോഫ നിർമാണശാലയിൽ വൻ തീപിടിത്തം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ തെക്കൻ മേഖലയിലുള്ള ഹരാജിന് സമീപം മൂസ സനാഇയയിലെ സോഫ നിർമാണശാലയിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു. സംഭവത്തിൽ നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേറ്റതായി റിയാദിലെ ബംഗ്ലാദേശ് എംബസി സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടാകുമ്പോൾ നിർമാണശാലയ്ക്കുള്ളിൽ ബംഗ്ലാദേശ് സ്വദേശികളായ 17 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ അപകടസമയത്ത് പുറത്തുപോയിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റുള്ളവരെല്ലാം മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ മരിച്ചവരുടെ കൃത്യമായ എണ്ണം അധികൃതർ ഇതുവരെ ഔദ്യോഗികമായി […]
Read more

ബിജു മേനോന്റെ ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ സെപ്റ്റംബറിൽ റിലീസ്

കൊച്ചി : ബിജു മേനോനും നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ തിയറ്ററുകളിലേക്ക്. സിനിമ സെപ്റ്റംബർ മാസം റിലീസ് ചെയ്യും . നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സ് എന്ന ചിത്രമാണ് അത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നർമ്മത്തിൽ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്.ബിജുമേനോൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി […]
Read more

‘പ്ലൂട്ടോ’യുടെ വീഡിയോ ​ഗാനം റിലീസ് ചെയ്തു

കൊച്ചി : നീരജ് മാധവ്- അൽത്താഫ് സലിം ചിത്രം പ്ലൂട്ടോയുടെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. സൺണ്ടേ ഫൺഡേ എന്ന ​ഗാനമാണ് റിലീസ് ചെയ്തത്. ​ഗാനം രചിച്ച് സം​ഗീതം നൽകിയ ആലപിച്ചിരിക്കുന്നത് നീരജ് ആണ്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ […]
Read more

വിശ്വനാഥ് ആൻഡ് സൺസ്’ കേരള ബുക്കിം​ഗ് ആരംഭിച്ചു

കൊച്ചി : സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിൻ്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. രാവിലെ 10 മണിക്ക് ആണ് ബുക്കിം​ഗ് ആരംഭിച്ചത്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിൽ കൂടി ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാവുന്നതാണ്. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത […]
Read more

Recent News