Tag: LATEST

കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ നീക്കം ചെയ്തതിന് പിന്നാലെ വൈറലായ കുട്ടി സഖാക്കളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീഡിയോ കോളിൽ വിളിച്ച് സംസാരിച്ചു. തിരൂർ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കൽ ഹെൽത്ത് സെന്റർ യൂണിറ്റിലെ ബാലസംഘം പ്രവർത്തകരായ മുഹമ്മദ് സിയാനെയും സുഹൃത്തുക്കളെയുമാണ് അദ്ദേഹം വിളിച്ചത്. ലാൽസലാം വിളികളോടെ പരസ്പരം അഭിവാദ്യം ചെയ്ത സംഭാഷണത്തിൽ കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടെങ്കിലും പുതിയ അക്കൗണ്ട് തരംഗമാക്കി ഇൻസ്റ്റഗ്രാമിൽ വീണ്ടും […]
Read more

മുത്തങ്ങ സമരം : വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

കൊച്ചി: മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. മിക്ക പ്രതികളെയും വെറുതെവിട്ട കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കുക. അബ്ദുല്‍ സലാം വധശ്രമക്കേസിലെ അപ്പീല്‍ പരിഗണിക്കവെയാണ് നിലപാട് അറിയിച്ചത്. സിബിഐ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. എം. ഗീതാനന്ദന്‍ ഉള്‍പ്പടെയുള്ളവരുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ശിക്ഷ മരവിപ്പിക്കുന്നതില്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി. മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളെ ശിക്ഷിച്ച വിചാരണ കോടതി […]
Read more

അരുണാചൽ പ്രദേശിലെ മിന്നൽ പ്രളയം: കാണാതായ ഇന്ത്യൻ സൈനികർക്കായുള്ള തിരച്ചിൽ തുടരുന്നു

ഡൽഹി: അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ അഞ്ച് ഇന്ത്യൻ സൈനികർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. മിലിട്ടറി ക്യാമ്പിലെ രണ്ട് താൽക്കാലിക ഷെൽട്ടറുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതിനെത്തുടർന്ന് കാണാതായ 3 സൈനികർക്കായി കരസേന, ഐടിബിപി, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതേസമയം, ഉത്തരാഖണ്ഡിലെ ചമോലിയിലുള്ള നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് […]
Read more

വിജയ് സർക്കാറിനെതിരെ പ്രതിപക്ഷം

ചെന്നൈ: തമിഴ്നാട്ടിൽ ക്രമസമാധാന നില തകർന്നുവെന്നും സംസ്ഥാനത്ത് അടുത്തിടെയുണ്ടായ പല അക്രമ സംഭവങ്ങൾക്കും പിന്നിൽ മയക്കുമരുന്ന് മാഫിയയാണെന്നും ആരോപിച്ച് തമിഴ്നാട് നിയമസഭാ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ രംഗത്തെത്തി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് സർക്കാർ അധികാരത്തിൽ വന്ന് 100 ദിവസങ്ങൾ പൂർത്തിയാക്കുന്ന വേളയിലാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ രംഗത്തെത്തിയത്. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോയമ്പത്തൂരിൽ 19 വയസ്സുകാരനായ അമുതൻ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചും നിയമസഭയിൽ […]
Read more

NDAക്കെതിരെ രാഹുൽ ഗാന്ധി

ഡൽഹി : ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ യു.ജി.സി-നെറ്റ് പരീക്ഷ വീണ്ടും നടത്താനുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് മോദിജി, താങ്കളുടെ എൻ.ടി.എ ഇപ്പോൾ എന്താണ് ചെയ്തതെന്ന് നോക്കൂവെന്നായിരുന്നു എക്സിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ പ്രതികരണം. ജൂൺ 22 മുതൽ 30 വരെ നടന്ന യു.ജി.സി-നെറ്റ് പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ പിഴവുകളും പഴയ ചോദ്യങ്ങളുടെ ആവർത്തനവും ഉണ്ടായതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നടത്തുന്നതെന്ന് […]
Read more

എന്തുകൊണ്ട് ബിജെപി വിട്ടു?

തിരുവനന്തപുരം : ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലായിരുന്നു ദേവന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ദേവൻ. എന്തുകൊണ്ടാണ് ബിജെപി വിട്ടതെന്നും ദേവൻ വിശദീകരിക്കുന്നുണ്ട്. ‘2004ലും 2006ലും തെരഞ്ഞെടുപ്പിൽ നിന്നു. രണ്ടും തോറ്റു. അങ്ങനെ പോയി പോയി അവസാനം 2021ൽ അമിത്ഷാ ജി ആയിട്ടുള്ള ഒരു മീറ്റിങ്ങിൽ എന്റെ രാഷ്ട്രീയ പാർട്ടി ഭാരതീയ ജനതാ പാർട്ടിയിൽ ലയിപ്പിച്ചു. സജീവമായിട്ട് ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു. 2024ൽ […]
Read more

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട്

ചേർത്തല : ഗണേഷ് കുമാറിനെതിരെ പ്രമേയം പാസാക്കി എൻഎസ്എസ് യൂണിയൻ. വാർഷിക പൊതുയോഗത്തിൽ ചേർത്തല താലൂക്ക് യൂണിയൻ സെക്രട്ടറി ജയചന്ദ്രനാണ് ഗണേഷ് കുമാറിനെതിരെ പ്രമേയം പാസാക്കിയത്. ഗണേഷ് കുമാർ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്നാണ് പ്രമേയത്തിൽ പറയുന്നത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരായ ആരോപണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകുന്നു. എൻഎസ്എസ് വഴി എല്ലാ സ്ഥാനമാനങ്ങളും ഗണേഷ് നേടി. സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ടാണ്. കൂടാതെ ഗണേഷ് കുമാർ ഇപ്പോൾ വിഘടനവാദികളുടെ വാലായി മാറിയെന്നും വിമർശനമുണ്ട്.
Read more

BJP ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി

ഡൽഹി : ബിജെപി ദേശീയ നേതൃത്വത്തിലേക്ക് അനുരാഗ് ഠാക്കൂറും സ്മൃതി ഇറാനിയും തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തന്റെ പുതിയ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് പാർട്ടിയുടെ ദേശീയ തലത്തിലുള്ള നിർണ്ണായകമായ മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പുനഃസംഘടനയിൽ അനുഭവസമ്പത്തും പുതുതലമുറയുടെ ഊർജ്ജവും ഒരേപോലെ സംയോജിപ്പിക്കാനാണ് ബിജെപി നീക്കം. 45 വയസ്സുകാരനായ നിതിൻ നബിൻ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനെന്ന ഖ്യാതിയോടെയാണ് ചുമതലയേറ്റത്. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സംഘടനാ അഴിച്ചുപണിയാണിത്. യുവാക്കൾക്കും സ്ത്രീകൾക്കും […]
Read more

എല്ലാം മറന്നാണ് കിച്ചു ഇപ്പോൾ ജീവിക്കുന്നത്

കൊല്ലം : കിച്ചു സുധി ക്കെതിരെ രേണു സുധി വീണ്ടും രം​ഗത്ത്. രാഹുൽ ദാസ് മാത്രമല്ല, സുധിക്ക് മകൻ. റിതുൽ ദാസുമുണ്ട്. തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ടെന്ന് രേണു പറഞ്ഞു. പൊന്നു പോലെ നോക്കിയതാ താനെന്നും തന്റെ കൂടെ തന്നെയല്ലേ അവൻ ഏഴ് വർഷവും ജീവിച്ചതെന്നും രേണു പറഞ്ഞു. അതെല്ലാം കിച്ചു മറന്നാണ് ഇപ്പോൾ ജീവിക്കുന്നതെന്നും രേണു പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേണു സുധി ഈകാര്യങ്ങൾ വ്യക്തമാക്കിയത്. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. അതിന്റെ […]
Read more

എനിക്ക് ഒരു തന്തയേ ഉള്ളൂ, അത് നരേന്ദ്ര മോദി

ഡൽഹി : സംസ്ഥാന ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം ശക്തിപ്പെട്ടിരിക്കെ കോട്ടയത്തും പണം തട്ടിയെന്ന് ആരോപണം. പൂഞ്ഞാർ മണ്ഡലത്തിൽ മൽസരിച്ച ദേശീയ നേതാവ് പിസി ജോർജ് ആണ് ആരോപണം ഉന്നയിച്ചത്. പൂഞ്ഞാറിൽ തിരഞ്ഞെടുപ്പിന് 4.45 കോടി രൂപ ചെലവായി എന്നാണ് കണക്ക് ലഭിച്ചതത്രെ. ഒരു മണ്ഡലത്തിൽ പരമാവധി 40 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച ചെലവ്. ഇതിന്റെ 11 ഇരട്ടി പൂഞ്ഞാറിൽ ചെലവഴിച്ചു എന്നാണ് പിസി ജോർജിന്റെ വാക്കുകളിൽ വ്യക്തമാകുന്നത്. എന്നാൽ ചുമതലയുണ്ടായിരുന്ന സജി […]
Read more

Recent News