Tag: LATEST

വൈദ്യുത തൂണുകൾ പൊട്ടിവീണാൽ പോലും മന്ത്രിയെ വിളിക്കുന്ന കാലമാണിത്; സണ്ണി ജോസഫ്

ഇരിട്ടി: വൈദ്യുതിവകുപ്പ് മന്ത്രിസ്ഥാനം തലയിൽ അടിച്ചുകയറ്റിയ കുരിശാണെന്ന് മന്ത്രി സണ്ണി ജോസഫ്. വകുപ്പിനെ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതതൂണുകൾ പൊട്ടിവീണാൽ പോലും മന്ത്രിയെ വിളിക്കുന്ന കാലമാണിത്. അതിന് ഉപഭോക്താവിനെ കുറ്റം പറയാനാകില്ല. ജനങ്ങളാണ് പരമാധികാരി. എനിക്കുള്ള വേതനവും എന്റെ കീഴിലെ ജീവനക്കാർക്കുള്ള വേതനവും ജനങ്ങൾ നല്കുന്നതാണ്. വകുപ്പിലെ 90 ശതമാനം ജീവനക്കാരും നല്ലവരാണെന്നാണ് ജനങ്ങൾ പറയുന്നത്. അവശേഷിക്കുന്ന പത്ത് ശതമാനമുണ്ട്. എന്റെ ആഗ്രഹം ജീവനക്കാരിൽ 99.9 ശതമാനവും നല്ലവരാകണം എന്നാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വൈദ്യുതി […]
Read more

നല്ല മാര്‍ക്ക് വാങ്ങിയാൽ കൂടുതല്‍ അവധി പരിഗണിക്കാം; പോസ്റ്റുമായി കാസർ​ഗോഡ് കളക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അവധി അവസാനിച്ചതിനെ തുടര്‍ന്ന് നാളെ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി രസകരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ. മഴ അവധി താല്‍ക്കാലിമായി അവസാനിക്കുകയാണെന്നും എല്ലാ കൊച്ചുകൂട്ടുകാരും ഫുള്‍ എനര്‍ജിയില്‍ സ്‌കൂളുകളിലേക്ക് പോകാന്‍ തയ്യാറായിക്കോളൂ എന്നും പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഏതെങ്കിലും കൂട്ടുകാര്‍ക്ക് മഴകാരണം ബുക്കോ മറ്റ് പഠനോപകരണങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ പരസ്പരം സഹായിക്കാനും താങ്ങാവാനും എല്ലാവരും മുന്നോട്ട് വരണമെന്നും പോസ്റ്റിൽ കളക്ടർ പറയുന്നുണ്ട്. ‘ഓണപ്പരീക്ഷകള്‍ വരികയാണ്, നന്നായി എഴുതണം. […]
Read more

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം

തിരുവനന്തപുരം: അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോർട്ട് നൽകും. അർജുനെതിരെ രണ്ട് വധശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും , തട്ടി കൊണ്ട് പോകൽ കേസും, അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു. അർജുനെതിരെ 12 കേസുകളാണ് വളപ്പട്ടണം പൊലീസ് സ്റ്റേഷനിൽ […]
Read more

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

മുംബൈ: മഹാരാഷ്ട്രയിൽ 9 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51കാരന് വധശിക്ഷ. 2021 ൽ പാൽഘറിലാണ് സംഭവം. അതിക്രൂരമായ കൊലപാതകമെന്ന് കോടതി നിരീക്ഷിച്ചു. ആക്രമണം തടയാനെത്തിയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയെ ശിക്ഷിച്ചു. അഞ്ചുവർഷം മുൻപ് പാൽഘറിലെ ദഹാനുവിലാണ് സംഭവം. സാധനങ്ങൾ വാങ്ങാൻ കടയിൽ പോവുകയായിരുന്ന ഒൻപതുകാരിയെ പ്രതി പ്രമോദ് രത്‌ന ഘോഷെ 10 രൂപകാട്ടി വിളിച്ചു. മിഠായി വാങ്ങിതരാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു. ഇടയ്ക്കെപ്പോഴോ രക്ഷപ്പെട്ടു. അച്ഛനോട് എല്ലാം പറയുമെന്ന് […]
Read more

വിസ്മയയ്ക്ക് ശബ്ദം നൽകിയത് ആദിത്യ ലക്ഷ്മി

തിയറ്ററിൽ വിജയകരമായി മുന്നേറുന്ന തുടക്കം സിനിമയുടെ റിലീസിന് മുൻപ് തന്നെ തനിക്ക് ശബ്ദം നൽകിയത് ആദിത്യ ലക്ഷ്മി ആണെന്ന് വിസ്മയ മോഹൻലാൽ പറഞ്ഞിരുന്നു. ചിത്രത്തിൽ ആദിത്യ ഒരു കഥാപാത്രവും ചെയ്തിട്ടുണ്ട്. ‘സൂര്യഗായത്രി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച അനു ആനന്ദിന്റെ മകൾ ആണ് ആദിത്യ. തുടക്കം തിയറ്ററിൽ മുന്നേറുന്നതിനിടെ അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞും തന്റെ സന്തോഷം പങ്കിട്ടും എത്തിയിരിക്കുകയാണ് ആദിത്യ ഇപ്പോൾ. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനും അതേസമയം തന്നെ ശബ്ദത്തിന് പിന്നിൽ പ്രവർത്തിക്കാനും സാധിച്ചത് വലിയൊരു […]
Read more

പുതുമുഖങ്ങളെ അണിനിരത്തി ‘കൊല്ലം കോട്ട കമ്പനി’യുമായി ടിനു പാപ്പച്ചൻ

കൊച്ചി : മലയാള സിനിമയിൽ തന്റേതായ ശൈലി കൊണ്ട് ശ്രദ്ധേയനായ ടിനു പാപ്പച്ചൻ ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റോ ആക്ഷൻ ചിത്രം ‘കൊല്ലം കോട്ട കമ്പനി’യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രത്തിന്റെ ‘ലോക്കൽ’ സ്വഭാവത്തെ അടിവരയിടുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. ടിനു പാപ്പച്ചൻ സിനിമകളുടെ പ്രത്യേകതയായ ആക്ഷൻ പാക്ക്ഡ് ദൃശ്യഭാഷയെ ഓർമ്മിപ്പിക്കുന്ന പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കുകയാണ്. കൊല്ലം കേന്ദ്രീകരിച്ചു കഥ നടക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്. […]
Read more

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി

കൊച്ചി : ഓഫീസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചാക്കോച്ചൻ നായകനാകുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ഹെയ്ൽ മേരി ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിഷ്ണു രവികുമാറാണ് സംവിധാനം ചെയ്യുന്നത്. ജി ആർ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സൂരജ് വെഞ്ഞാറമൂട്, വിനയ് […]
Read more

എന്നെ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ കാണുന്നവരുണ്ട്’; മനസുതുറന്ന് ശിഖ

റിയാലിറ്റി ഷോ ആസ്വാദകരുടെ പ്രിയപ്പെട്ട ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ. രഞ്ജിനിയുടെ അവതരണവും, പ്രമുഖ താരങ്ങൾ ജഡ്ജസായി എത്തിയ ഷോ ഇന്നും നിരവധി സീസണുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ശിഖ പ്രഭാകർ. സ്റ്റാർ സിങ്ങറിലെ നാലാം സീസൺ മത്സരാർത്ഥി ആയിട്ടാണ് ശിഖ എത്തിയത്. സംഗീത സംവിധായകൻ ഫൈസൽ റാസിയാണ് ശിഖയുടെ ഭർത്താവ്. ഇവർക്ക് ഉറുമി എന്ന പേരിൽ ഒരു മ്യൂസിക്കൽ ബാൻഡുമുണ്ട്. ഇതിലൂടെ സ്റ്റേജ് ഷോകളുമായി […]
Read more

എന്റെ കഴിവിൽ വിശ്വസിച്ച ഒരേയൊരാൾ..കണ്ണുനിറഞ്ഞ് ഗീതു മോഹൻദാസ്

ചെന്നൈ : തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് റിലീസിനൊരുങ്ങുകയാണ്. ഇന്നലെ പുറത്ത്‌വിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെന്നും സൂചനയും ട്രെയിലർ നല്‍കുന്നുണ്ട്. ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ ഇന്നലെ നടന്ന ട്രെയ്‌ലർ ലോഞ്ച് ഇവന്റിനിടെ യഷിനെ കുറിച്ച് ഗീതു മോഹൻദാസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പലരും […]
Read more

വന്ദേമാതരം വിവാദം: പ്രോട്ടോക്കോൾ വിഭാഗം അയച്ച നിർദേശത്തിൽ വന്ദേമാതരത്തെ കുറിച്ച് പരാമർശമില്ല

തിരുവനന്തപുരം: സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ ചൊല്ലി വിവാദം. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരമാണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്. അതേസമയം ജില്ലകളിലെ സ്വാതന്ത്രദിന ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പറയുന്നില്ല. സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരങ്ക ചടങ്ങുകളിൽ വന്ദേ മാതരം മുഴുവനായി പാടണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. […]
Read more

Recent News