Tag: LATEST

ക്രൗഡ് ഫണ്ടിങ്; അര്‍ജുന്‍ ആയങ്കിയുടെ സഹോദരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അജയ് ആയങ്കിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കോഴിക്കോട് നടക്കാവ് പൊലീസാണ് അജയ് ആയങ്കിയെ അറസ്റ്റ് ചെയ്തത്. ക്രൗഡ് ഫണ്ടിംഗിലൂടെ 16,000 രൂപ ലഭിച്ചെന്ന് അജയ് ആയങ്കി മൊഴി നല്‍കി. നിയമനടപടികള്‍ക്കായി ഈ പണം ഒരു സുഹൃത്തിന് കൈമാറിയെന്നും അജയ് മൊഴി നല്‍കിയിരുന്നു.എന്നാൽ അജയ് ആയങ്കിയെ ജാമ്യത്തിലെടുക്കാന്‍ എത്തിയ ഗുണ്ടാ നേതാവിനെ പൊലീസ് കരുതൽ തടങ്കലിലാക്കി. അജയ് ആയങ്കിയെ […]
Read more

വിമാനം ആകാശച്ചുഴിയിൽ പെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തൽ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഡല്‍ഹി-ഫുക്കറ്റ് വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവത്തില്‍ രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തല്‍. ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവായി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ രണ്ട് പൈലറ്റുമാരെയും ജോലിയില്‍ നിന്ന് നീക്കം ചെയ്തതായി എയര്‍ ഇന്ത്യ വ്യക്തമാക്കി. ഈ മാസം നാലിനാണ് വിമാനം അപകടത്തില്‍ പെട്ടത്.അപകടത്തിൽ ഏഴ് യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന […]
Read more

ശക്തമായ കാറ്റിലും മഴയിലും വിധവയുടെ ഏക ഉപജീവനമാർഗമായ കട തകർന്നു

എടത്വ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വിധവയുടെ ഉപജീവനമാർഗമായിരുന്ന കട തകർന്നു. തലവടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ തെക്കുംതല വീട്ടിൽ അമലാ ദേവിയുടെ എടത്വ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള കടയാണ് തകർന്നത്. വർഷങ്ങളായി കുടുംബത്തിന്റെ ഏക വരുമാനമാർഗമായി നടത്തിയിരുന്ന കടയാണ് ശക്തമായ കാറ്റിൽ തകർന്നത്. കടയുടെ മേൽക്കൂരയും വശങ്ങളും തകർന്നതോടെ കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾക്കും നാശനഷ്ടമുണ്ടായി. ഇതോടെ കുടുംബത്തിന്റെ പ്രധാന ഉപജീവനമാർഗം പൂർണമായും നിലച്ചു. വെള്ളപ്പൊക്ക ദുരിതത്തിനിടെയാണ് കാറ്റിലും മഴയിലും കട തകർന്നത്. സംഭവത്തെ തുടർന്ന് […]
Read more

വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം; ടി.ജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ്

കൊച്ചി: ഡൽഹി ജന്തർ മന്ദറിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ്. എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ആണ് എത്തിയത്. ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടി.ജി മോഹൻദാസിൻ്റെ വിവാദ പ്രസ്താവന. ഇതേതുടർന്ന് ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി ജിസ്മോൻ ആണ്. പിന്നാലെ നിരവധി പേർ പരാതി നൽകിയിരുന്നു. സൈബർ സെൽ ഓപ്പേറഷൻസ് […]
Read more

ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയരുത്; ശശി തരൂരിനെതിരെ കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ശശി തരൂരിനെതിരെ കടുത്ത ഭാഷയിൽ പരസ്യമായ താക്കീതുമായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നതിൽ നിന്ന് ഒഴിഞ്ഞുമാറണമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ നടന്ന ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണമെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും ഇതേപോലെ, കോൺഗ്രസിന് അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ ആയില്ലെന്നും ശശി തരൂർ പറയുകയുണ്ടായി. എന്നാൽ, തന്റെ പ്രസ്താവന […]
Read more

ഗംഭീര പ്രതികരണം നേടി ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി”

കൊച്ചി : ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ ക്ക്‌ ഗംഭീര പ്രേക്ഷക പ്രതികരണം. പ്രേക്ഷകർക്കൊപ്പം നിരൂപകരും വലിയ പ്രശംസ നൽകുന്ന ചിത്രം തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബുഷൻ പാർട്ണർ. സൂപ്പർ ഹിറ്റ്. […]
Read more

രാമായണ ഇന്ത്യയിൽ റിലീസ് ചെയ്യാൻ വൈകും’; വ്യക്തമാക്കി നമിത് മൽഹോത്ര

കൊച്ചി : ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമെന്ന വിശേഷണത്തോടെയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എത്തുന്നത്. നമിത മൽഹോത്രയാണ് ചിത്രം നിർമ്മിക്കുന്നത്. ദീപാവലി റിലീസായി ഇന്ത്യയിൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം വിദേശ രാജ്യത്ത് നേരത്തെ എത്തുമെന്നാണ് നിർമ്മാതാവ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നവംബർ 8 നാണ് ചിത്രമെത്തുന്നതെന്നാണ് നമിത് മൽഹോത്ര പറയുന്നത്. എന്നാൽ വിദേശ രാജ്യങ്ങളിൽ നവംബർ 6 ന് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. “അന്താരാഷ്ട്ര വിതരണ രീതികൾ […]
Read more

വിജയഗാഥ തുടരാൻ സൂര്യ; വിശ്വനാഥ് ആൻഡ് സൺസ് ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് റിലീസിനൊരുങ്ങുന്നു. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യു എ സർട്ടിഫിക്കറ്റാണ് ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത്‌വിട്ട ചിത്തത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 14 നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, […]
Read more

മുന്നിൽ നിന്ന് നയിക്കാൻ സച്ചിൻ ബേബിയും അസറുദ്ദീനും ജലജ് സക്സേനയും

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിൻറെ പുതിയ സീസൺ അടുത്തെത്തി നിൽക്കെ കിരീടം ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകളിലാണ് ആലപ്പി റിപ്പിൾസ്. സച്ചിൻ ബേബിയും, മുഹമ്മദ് അസ്ഹറുദ്ദീനും, ജലജ് സക്സേനയും അടങ്ങുന്ന പരിചയസമ്പന്നർക്കൊപ്പം യുവപ്രതിഭകളും ഉൾപ്പെടുന്ന ശക്തമായൊരു ടീമിനെയാണ് റിപ്പിൾസ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. കേരള മുൻ താരം നിഖിലേഷ് സുരേന്ദ്രൻറെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ആലപ്പി ഇത്തവണ എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. കൊല്ലം സെയിലേഴ്സിനെ രണ്ട് തവണ ഫൈനലിലെത്തിക്കുകയും ഒരു തവണ ചാമ്പ്യന്മാരാക്കുകയും ചെയ്ത പരിചയസമ്പന്നനായ സച്ചിൻ ബേബിയാണ് […]
Read more

ചരിത്രനേട്ടവുമായി ഷാനവാസ് ഖാൻ; ലോങ് ജമ്പിൽ വെങ്കല മെഡൽ

ഡാളളസ്: ലോക അണ്ടർ-20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനിമിഷം. പുരുഷന്മാരുടെ ലോങ് ജമ്പിൽ ഇന്ത്യൻ താരം ഷാനവാസ് ഖാൻ വെങ്കല മെഡൽ സ്വന്തമാക്കി. 7.84 മീറ്റർ ദൂരം ചാടിയാണ് ഇരുപതുകാരനായ ഷാനവാസ് മെഡൽ നേട്ടം കൈവരിച്ചത്. ഇതോടെ ലോകവേദിയിൽ ഒരു അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ് ജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന ചരിത്രനേട്ടവും ഷാനവാസ് സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. നേരത്തെ ആശിഷ് യാദവും വസന്ത് മേഘ്‌വാളും വെള്ളി മെഡലുകൾ നേടിയിരുന്നു. […]
Read more

Recent News