Tag: LATEST

പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പുതിയ ഫ്രീസർ സ്ഥാപിച്ചു

കൊച്ചി: വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ഫ്രീസർ തകരാറിലായതിനെ തുടർന്ന് മൃതദേഹം അഴുകിയത് വിവാദമായതിന് പിന്നാലെ ഇടപെടലുമായി നഗരസഭ. ആശുപത്രി മോർച്ചറിയിൽ പുതിയ ഫ്രീസര്‍ സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം ഫ്രീസര്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. ഒരേ സമയം നാല് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസറുകളാണ് സ്ഥാപിച്ചത്. രണ്ട് മൃതദേഹങ്ങള്‍ കൂടി സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസര്‍ രണ്ടാഴ്ചയ്ക്കകം സ്ഥാപിക്കും. തകരാറിലായിരുന്ന മൊബൈല്‍ ഫ്രീസര്‍ നന്നാക്കിയതായും നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയില്‍ ഫ്രീസര്‍ തകരാറിലായതിനെ […]
Read more

തിരുവനന്തപുരത്ത് അരങ്ങേറിയത് ആസൂത്രിത ഗൂഢാലോചന: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പാളയത്ത് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആസൂത്രിതമായി അരങ്ങേറിയ ഗുണ്ടാപ്പടയുടെ ആക്രമണമാണ് തലസ്ഥാനത്ത് കണ്ടതെന്നും മുഖ്യമന്ത്രി വി ഡി സതീശനെ സംരക്ഷിക്കാനായിരുന്നു ഇത്തരത്തില്‍ ബോധപൂര്‍വ്വം ഗൂഢാലോചന നടത്തിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ‘എസ്എഫ്‌ഐക്കാര്‍ തകര്‍ത്ത വാഹനമേതാണെന്ന് കാണിക്കട്ടെ. എസ്എഫ്‌ഐക്കാര്‍ കടന്നാക്രമിച്ചിട്ടില്ല. കല്ലും തീപ്പന്തവും ഹോസ്റ്റലിലേക്ക് എറിയുകയായിരുന്നു. ബോധപൂര്‍വ്വം ആസൂത്രണം ചെയ്തിട്ടായിരുന്നു ആക്രമണം നടത്തിയത്’, എം വി ഗോവിന്ദന്‍ പറഞ്ഞു. കെഎസ്‌യുക്കാര്‍ ഹോസ്റ്റലിലേക്ക് കയറി […]
Read more

തലസ്ഥാനത്തെ സംഘര്‍ഷം; എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അതേസമയം, യൂത്ത് കോൺഗ്രസ് അതിക്രമത്തിലും പൊലീസ് നടപടിയിലും ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് എസ്എഫ്ഐ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നൈറ്റ് മാര്‍ച്ചിന് നേരെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് […]
Read more

മുഖ്യമന്ത്രിക്ക് എന്റെ വിമാനം ഉപയോഗിക്കാം, പകരമായി ഒന്നും ആവശ്യപ്പെടില്ല: എംഎ യൂസഫലി

ദുബൈ: രാജ്യത്തിനോ സര്‍ക്കാരിനോ ഒരു ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. അതിന്റെ പേരില്‍ ആരുടെ കൈയില്‍ നിന്നും യാതൊരു ആനുകൂല്യവും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവാദത്തില്‍ അഭിപ്രായം പറയാനില്ല. അതെല്ലാം രാഷ്ട്രീയമാണ്. അത് ഉണ്ടാക്കിയവര്‍ തന്നെ പരിഹാരം കാണട്ടെ- യൂസഫലി പറഞ്ഞു. എന്റെ കൈയില്‍ ഹെലികോപ്റ്റര്‍ ഉണ്ട്, എനിക്കു വിമാനവും […]
Read more

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 1,10,000ല്‍ താഴെ തന്നെ. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 1,09,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 13,680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Read more

“പറഞ്ഞില്ലെങ്കിൽ ജനം ചോദിക്കും, ചെവിയിൽ ഓതിക്കൊടുക്കേണ്ട കാര്യമില്ല” സതീശനെതിരെ അടൂർ പ്രകാശ്

യുഡിഎഫിലെ കൂടിയാലോചനകളിൽ അതൃപ്തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുന്നണിയിലെ പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും പല തീരുമാനങ്ങളും ചർച്ചയില്ലാതെയാണ് നടക്കുന്നതെന്നും അടൂർ പ്രകാശ് ആരോപിച്ചു. യുഡിഎഫ് യോഗം ചേർന്നിട്ട് ഏറെ നാളായെന്നും യോഗം വിളിക്കേണ്ടത് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി മുൻകൈ എടുത്തില്ലെന്നും അടൂർ പ്രകാശ് വിമർശിച്ചു. ‘പറഞ്ഞില്ലെങ്കിൽ ജനം ചോദിക്കും, മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതിക്കൊടുക്കേണ്ട കാര്യമില്ല’ […]
Read more

‘പൊതിച്ചോറിന്റെ പേരില്‍ നാട് മുഴുവന്‍ പണപ്പിരിവ്’; വിമര്‍ശനവുമായി വീണ്ടും ജി സുധാകരന്‍

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ പൊതിച്ചോര്‍ വിതരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍. പൊതിച്ചോറിന്റെ പേരില്‍ നാട് മുഴുവന്‍ പണപ്പിരിവ് ആണെന്നും നാട്ടുകാര്‍ കൊടുക്കുന്ന പൊതിച്ചോര്‍ കൊണ്ടുകൊടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനേ അധികാരം ഉള്ളൂവെന്നും ജി സുധാകരന്‍ പറഞ്ഞു. ‘ആശുപത്രി കോമ്പൗണ്ടില്‍ ഭക്ഷണം ഉണ്ടാക്കി അകത്ത് കൊണ്ടുപോയി വിളമ്പുക. അതിനായി നാട് മുഴുവന്‍ നടന്ന് പണം പിരിക്കുക. ഒരു പഞ്ചായത്തിലെ മുഴുവന്‍ വീട്ടിലും പോയി പൊതിച്ചോര്‍ വാങ്ങി ഞാന്‍ തരുന്നതാണെന്നും പറഞ്ഞ് കൊടുക്കുക. ഇതൊക്കെ പറയുമ്പോള്‍ പൊതിച്ചോര്‍ വിലക്കി […]
Read more

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ചാടിവീണ് കല്ലുകൊണ്ടിടിച്ചു; അകമ്പടി പോയ പൊലീസ് ജീപ്പിന്റെ താക്കോലൂരി

കണ്ണൂർ: തിരുവനന്തപുരത്തുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി വടക്കൻ കേരളത്തിൽ മന്ത്രി ഒ.ജെ. ജനീഷിന് നേരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. തളിപ്പറമ്പിൽ വെച്ച് മന്ത്രി സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ചാടിവീണ് തടഞ്ഞുനിർത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലുകൊണ്ട് വാഹനത്തിൽ ഇടിച്ച് കേടുപാടുകൾ വരുത്തുകയും അകമ്പടി പോയ പൊലീസ് ജീപ്പിന്റെ താക്കോലൂരുകയും ചെയ്തു. കാസർകോട് നീലേശ്വരത്തും കാഞ്ഞങ്ങാടും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് തടയാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. വ്യാഴാഴ്ച ഉച്ചയോടെയാണ് തളിപ്പറമ്പിൽ നാടകീയ സംഭവങ്ങൾ […]
Read more

വനിതകൾക്കും കുട്ടികൾക്കും എസ്എച്ച്ഒയെ കാണാൻ മുൻകൂട്ടി അപ്പോയ്മെന്റ് എടുക്കാം

തിരുവനന്തപുരം: വനിതകൾക്കും കുട്ടികൾക്കും കേരള പൊലീസിന്റെ പോൽ ആപ്പ് വഴി സ്റ്റേഷനിലെ എസ്എച്ച്ഒയെ നേരിട്ട് കാണുന്നതിനുള്ള അപ്പോയ്മെന്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. പോൽ ആപ്പ് തുറന്ന് Personal Services എന്ന വിഭാഗത്തിൽ നിന്ന് “Appointment with SHO” തെരഞ്ഞെടുത്ത് ആണ് മുന്നോട്ടുപോകേണ്ടതെന്ന് കേരള പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു. അപ്പോയ്മെന്റിന്റെ ആവശ്യകതയും ആവശ്യമായ മറ്റ് വിവരങ്ങളും നൽകി തീയതിയും സമയവും തെരഞ്ഞെടുത്ത് വേണം മുന്നോട്ടുപോകേണ്ടത് അപ്പോയ്മെന്റിന് കുറഞ്ഞത് മൂന്ന് ദിവസം മുമ്പ് അപേക്ഷ നൽകണം. ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ […]
Read more

ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ നടപടികൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ ക്രിമിനൽ വിചാരണ നടപടികൾ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കേസ് നടത്താൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ബഷീറിന്റെ ഭാര്യ സി. ജസീലാ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. ജസ്റ്റിസ് ജി. ഗിരീഷ് ഹർജി പരിഗണിക്കുകയും കേസിൽ തുടർനടപടികൾ തടഞ്ഞുവെച്ചുകൊണ്ട് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ കോടതിയിൽ നൽകിയ ഉറപ്പിൽനിന്ന് […]
Read more

Recent News