Tag: LATEST

കമ്യൂണിസ്റ്റ് മൂല്യങ്ങൾ മറന്ന പിണറായി വർഗവഞ്ചകൻ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

പ്രെതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. കമ്യൂണിസ്റ്റ് മൂല്യങ്ങൾ മറന്ന പിണറായി വിജയൻ വർഗവഞ്ചകനാണെന്ന് സുധാകരൻ ആരോപിച്ചു. പിണറായി വിജയൻ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും സുധാകരൻ വിമർശിച്ചു. ടി.പി. ചന്ദ്രശേഖരൻ 52 വെട്ടേറ്റ് കൊല്ലപ്പെട്ടിട്ടും പിണറായി ഒരക്ഷരം പോലും പറഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. പകയും പ്രതികാരവുമാണ് പിണറായി പരത്തുന്നതെന്നും സുധാകരൻ പറഞ്ഞു. ‘വിപുലീകൃത ജില്ലാ കമ്മിറ്റി’ എന്ന പേരിൽ തട്ടിപ്പ് പരിപാടിയാണ് നടത്തുന്നതെന്നും സുധാകരൻ ആരോപിച്ചു. ആർഎംപി ജില്ലാ കമ്മിറ്റി ജി. സുധാകരനും കെ.കെ. […]
Read more

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കൂട്ടി, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

ഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി. 19 കിലോ ഗ്രാം സിലിണ്ടറിന് 62 രൂപ അൻപത് പൈസയാണ് കൂടിയത്. ഇന്ന് മുതല്‍ വില വർധന നിലവിൽ വന്നു. കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2,852 രൂപയായി. ദില്ലിയിൽ 2810 രൂപയാണ് സിലിണ്ടർ വില. ചെന്നൈയിൽ സിലിണ്ടറിന് 66.50 രൂപ വർധിച്ചു. ഇന്ന് മുതൽ പുതുക്കിയ വില നിലവിൽവന്നു. രാജ്യം ഉത്സവ സീസണിലേക്ക് കടക്കുമ്പോഴാണ് വില വർധന. ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറിന് വില […]
Read more

മഴ കനക്കും; തിരുവനന്തപുരത്ത് റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.അതേസമയം, കോഴിക്കോട്, […]
Read more

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’ പ്രിവ്യൂ ഷോ ഇന്നലെ നടന്നു. പ്രിവ്യു ഷോക്ക് പിന്നാലെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. ഇന്ന് ഒക്ടോബർ ഒന്നിന് ആഗോള റിലീസിനെത്തുന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രിവ്യൂ പ്രദർശനത്തിൽ സിനിമ കണ്ടവരിൽ നിന്ന്, മനസ്സിനെ സ്പർശിക്കുന്ന മനോഹര സിനിമ എന്ന അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും റാമിന്റെ വേറിട്ട […]
Read more

മരുന്ന് പ്രതിസന്ധിയില്‍ ആരോഗ്യ വകുപ്പിൽ തർക്കം; ആരോഗ്യ മന്ത്രിയും വകുപ്പ് സെക്രട്ടറിയും രണ്ട് തട്ടിൽ

തിരുവനന്തപുരം: മരുന്ന് പ്രതിസന്ധിയില്‍ ആരോഗ്യ മന്ത്രിയും വകുപ്പ് സെക്രട്ടറിയും രണ്ട് തട്ടിലെന്ന് വിവരം. ഉന്നതതല യോഗത്തില്‍ മന്ത്രിയും സെക്രട്ടറിയും തമ്മില്‍ തര്‍ക്കമുണ്ടായി. മരുന്നുകളുടെ കുറവുണ്ടെന്നും ഇല്ലാത്ത മരുന്നുകള്‍ ഉടന്‍ വാങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ മുരുന്ന് ക്ഷാമം മാധ്യമ സൃഷ്ടി ആണെന്നാണ് സെക്രട്ടറി ശര്‍മിള ദേവി ജോസഫിന്റെ നിലപാട്. ഇല്ലാത്ത മരുന്നുകള്‍ക്കായി ഉടന്‍ ടെണ്ടര്‍ വിളിക്കണമെന്ന് മന്ത്രി നിലപാടെടുത്തപ്പോള്‍ അടുത്ത ആഴ്ച കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ബോര്‍ഡ് കൂടാം എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. സെക്രട്ടറിയുടെ നിലപാടില്‍ […]
Read more

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണത്തിലെ അപാകത; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കൊച്ചി: കൊച്ചി മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണത്തിലെ അപാകതയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കൊച്ചി മുണ്ടംവേലി പി ആന്‍ഡ് ടി ഫ്‌ലാറ്റ് സമുച്ചയ നിര്‍മ്മാണത്തില്‍ നടന്ന ഗുരുതരമായ ക്രമക്കേടുകളിലും സാമ്പത്തിക അഴിമതിയിലുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയത്. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലെ കണ്ടെത്തലുകളുടെയും സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മിച്ച ഫ്‌ലാറ്റിലാണ് ഗുരുതരക്രമക്കേട് നടന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. ഒരു വര്‍ഷത്തിലുള്ളില്‍ ഫ്‌ലാറ്റ് വാസയോഗ്യമല്ലാതായെന്ന് നിരവധി […]
Read more

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി പി. ജയരാജന്‍

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരുന്ന സി കേശവനില്‍ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് പി ജയരാജന്‍ ചോദിച്ചു. നായാടി മുതല്‍ നമ്പൂതിരി വരെ എന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇപ്പോള്‍ നായാടി മുതല്‍ നസ്രാണി വരെ എന്നാണ് പറയുന്നത്. അപ്പോഴും മുസ്‌ലിങ്ങളെ മാറ്റി നിര്‍ത്തുകയാണ്. നടേശന്‍ നവോത്ഥാന സമിതി അധ്യക്ഷനാവുകയാണ്. പുനരുജ്ജീവന വാദം നടേശന്‍ ഉയര്‍ത്തിയാലും എതിര്‍ക്കുമെന്നും […]
Read more

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്‍ഡ്യ സഖ്യം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്‍ഡ്യാ സഖ്യം. ഇരുപത് പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് വ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ഡ്യാ സംഖ്യത്തിന്റെ പ്രതിഷേധ പരിപാടികള്‍ വ്യക്തമാക്കിയത്. പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ആറാം തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും ഇന്‍ഡ്യ സഖ്യം അറിയിച്ചു. എല്ലാ രാജ്യസഭ-ലോക്‌സഭ എംപിമാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. ഗ്യാനേഷ് കുമാര്‍ രാജി വെയ്ക്കും വരെ […]
Read more

കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം: സിനിമ ടെലിവിഷന്‍ താരം കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. ഇന്‍ഷുറന്‍സ് കമ്പനി ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോട്ടയം എംഎസിടി കോടതി ഉത്തരവിട്ടു. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികള്‍. നീണ്ടകാലമായി കേസില്‍ പരിശോധനകളും വ്യവഹാരങ്ങളും നടന്നുവരികയായിരുന്നു. ഉത്തരവിലെ വിശദമായ വിവരങ്ങളും പുറത്തുവരാനുണ്ട്. 2023 ജൂണ്‍ 5-ന് തൃശ്ശൂരിലെ കൈപ്പമംഗലത്തുവെച്ചുണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിക്കുന്നത്. മൂന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ […]
Read more

അനീറ്റ ഡിക്രൂസ് കെഎംഎം കോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ

​തൃക്കാക്കര: എറണാകുളം ​തൃക്കാക്കര കെ.എം.എം കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (UUC) ആയി അനീറ്റ ഡിക്രൂസ് തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവും കെ.ഡി.വൈ.എഫ് സംസ്ഥാന ട്രഷററുമാണ് അനീറ്റ. ​വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിച്ചുള്ള പരിചയസമ്പത്താണ് കോളേജിൽ ഈ ഉന്നത വിജയം കരസ്ഥമാക്കാൻ അനീറ്റയ്ക്ക് തുണയായത്. ക്യാമ്പസിലെ വിദ്യാർത്ഥി പ്രശ്നങ്ങളിൽ ശക്തമായി ഇടപെടാനും അവരുടെ അവകാശങ്ങൾക്കായി പോരാടാനുമുള്ള മുന്നേറ്റങ്ങൾക്ക് ഈ വിജയം കൂടുതൽ കരുത്തുപകരുമെന്ന് സഹപാഠികൾ അഭിപ്രായപ്പെട്ടു.
Read more

Recent News