Tag: LATEST

കൊല്ലത്ത് കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു; എസ്‌എഫ്‌ഐ – ഡിവൈഎഫ്‌ഐക്കെതിരെ ആരോപണം

അഞ്ചാലുംമൂട്ടിലെ കോൺഗ്രസ് ഓഫിസിന് നേരെ രാത്രി ആക്രമണം. ഓഫിസിലെ കസേരകളും മറ്റ് സാധനസാമഗ്രികളും അടിച്ചുതകർക്കുകയും വലിച്ചുവാരിയിടുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ എസ്‌എഫ്‌ഐ – ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.ഓഫിസിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആക്രമണത്തിൽ പങ്കെടുത്തവരെക്കുറിച്ച് സൂചന ലഭിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ–യൂത്ത് കോൺഗ്രസ് സംഘർഷം ഉണ്ടായതിന് പിന്നാലെ […]
Read more

ഇന്ത്യ–പാക് സ്വർണപ്പോരാട്ടത്തിന് മഴ വില്ലനാകുമോ? മത്സരം ഉപേക്ഷിച്ചാൽ മെഡൽ പങ്കിടും

നിഷിൻ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാകിസ്ഥാൻ ഫൈനലിന് മഴ ഭീഷണി. ജപ്പാനിലെ നിഷിനിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യതയാണ് ആരാധകരെ ആശങ്കയിലാക്കുന്നത്.ശ്രീലങ്കയെ 124 റൺസിന് പരാജയപ്പെടുത്തിയാണ് ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ 45 റൺസിന് പുറത്താക്കി.മറുവശത്ത് ബംഗ്ലാദേശിനെ ആറ് […]
Read more

കേരളത്തിന് എയിംസ്; കേന്ദ്ര നിലപാടിൽ അപ്രതീക്ഷിത മാറ്റം

കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാനത്തിന്റെ വർഷങ്ങളായുള്ള ആവശ്യത്തിൽ നിർണായക വഴിത്തിരിവ്. ആദ്യം കേരളത്തിന്റെ നിർദേശം പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയം പിന്നീട് കേരളത്തിലെ രണ്ട് സ്ഥലങ്ങൾ പരിഗണിക്കാമെന്ന നിലപാടിലേക്ക് മാറിയതായി റിപ്പോർട്ട്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ കേരള സന്ദർശനത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിലപാടിൽ മാറ്റമുണ്ടായതെന്നാണ് റിപ്പോർട്ട്. കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നതാണ്. 2014ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തോട് എയിംസിനായി അനുയോജ്യമായ മൂന്ന്–നാല് സ്ഥലങ്ങൾ നിർദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കിനാലൂർ, തിരുവനന്തപുരം കാട്ടാക്കട, […]
Read more

സ്കൂൾ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ 45 കുപ്പി മദ്യം; അതിർത്തി കടത്തിയതെന്ന് എക്സൈസ്

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ സ്കൂൾ പരിസരത്തെ ചവറ്റുകൂനയിൽ നിന്ന് 45 കുപ്പി തമിഴ്നാട് മദ്യം എക്സൈസ് സംഘം പിടികൂടി. വിൽപ്പനയ്ക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന മദ്യമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.കോട്ടത്തറ യു.പി സ്കൂളിന് സമീപം നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. എക്സൈസ് പരിശോധന ശ്രദ്ധയിൽപ്പെട്ടതോടെ കടത്തിക്കൊണ്ടുവന്നവർ മദ്യം ചവറ്റുകൂനയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് വിവരം. അഗളി റേഞ്ച് എക്സൈസ് സംഘം ഇന്നലെ രാത്രിയാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഇന്നത്തെ ഡ്രൈ ഡേ മുന്നിൽ കണ്ടാണ് മദ്യം […]
Read more

മുഖ്യമന്ത്രിക്കെതിരായ പരസ്യ വിമർശനം: ; വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിലെന്ന് അടൂർ പ്രകാശ്

പത്തനംതിട്ട: മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യ വിമർശനത്തിൽ ഉറച്ച് യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ്. വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. പറയേണ്ട കാര്യങ്ങളെല്ലാം ഇന്നലെ പറഞ്ഞിരുന്നു. താൻ സ്വന്തം നിലയിൽ നടത്തിയ പ്രതികരണമാണെന്നും മറ്റ് ആരോടും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് മാസത്തിൽ യുഡിഎഫ് യോ​ഗം കൂടിയത് ഒരു തവണയാണ്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫിൽ പ്രശ്നങ്ങളില്ല. […]
Read more

പാലക്കാട് ജില്ലാ ആശുപത്രിയിലെ മരുന്നുക്ഷാമം നേരിട്ട് പരിഹരിച്ച് ജില്ലാ പഞ്ചായത്ത്

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മരുന്ന് ക്ഷാമം നേരിട്ട് പരിഹരിച്ച് പാലക്കാട് ജില്ലാ പഞ്ചായത്ത്. ആരോഗ്യവകുപ്പ് മരുന്ന് എത്തിക്കാതായതോടെ ജില്ലാ പഞ്ചായത്ത് 4.25 കോടി ചെലവിട്ടാണ് മരുന്നെത്തിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ അവശ്യ മരുന്നുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മിക്കതും തീര്‍ന്നിരുന്നു. മരുന്ന് എത്തിക്കാന്‍ സര്‍ക്കാര്‍ വൈകുമെന്ന് ഉറപ്പായതോടെയാണ് പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ട് ഇറങ്ങിയതെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ എസ് ബി രാജു പറഞ്ഞു. ആശുപത്രിയിലെ കെട്ടിട നിര്‍മ്മാണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഫണ്ടാണ് സര്‍ക്കാര്‍ കാരണം മരുന്ന് […]
Read more

പ്രായശ്ചിത്തവുമായി എസ്എഫ്ഐ, കോടിയേരിയുടെ പുതിയ ഫ്ലക്സ് സ്ഥാപിച്ചു

കൊല്ലം: മാർച്ചിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് നശിപ്പിച്ചതിന് പ്രായശ്ചിത്തവുമായി എസ്എഫ്ഐ.അതേസ്ഥലത്ത് കോടിയേരിക്ക് പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. കൊല്ലം ചിന്നക്കടയിലാണ് എസ്എഫ്ഐ മാർച്ചിനിടെ കീറിയെറിഞ്ഞ ഫ്ലെക്സ് ബോർഡിന് പകരം പുതിയ ബോർഡ് സ്ഥാപിച്ചത്. സിപിഎം സ്ഥാപിച്ച കോടിയേരിയുടെ ഫ്ലെക്സ് ഇന്ന് നടന്ന എസ്എഫ്ഐ പ്രതിഷേധ മാർച്ചിനിടെയാണ് തകർത്തത്. എസ്എഫ്ഐക്ക് പിന്നാലെ, കോടിയേരിക്ക് വേണ്ടി ഫ്ലെക്സ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസും രം​ഗത്തെത്തി. കൊല്ലത്ത് എസ്എഫ്ഐ മാർച്ചിനിടെ നശിപ്പിച്ച കോടിയേരിയുടെ ഫ്ലക്സിന് പകരമാണ് യൂത്ത് കോൺഗ്രസ്‌ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. […]
Read more

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ ചാവടിയിലാണ് അപകടം ഉണ്ടായത്. നിര്‍മ്മാണ തൊഴിലാളിയായ വിന്‍സെന്റ് ( 52) ആണ് മരിച്ചത്. മിന്നലേറ്റ വിന്‍സെന്റിനെ ഉടന്‍ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിന്‍സെന്റിനൊപ്പം മിന്നലേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന്റെ മുകൾ നിലയിൽ നിര്‍മ്മാണ ജോലിക്കിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്. തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2.30നു പുറപ്പെടുവിച്ച അറിയിപ്പിൽ അടുത്ത മൂന്ന് […]
Read more

ശബരിമല മേല്‍ശാന്തി നിയമനത്തില്‍ റിട്ട. ജസ്റ്റിസ് വി ജി അരുണ്‍ നിരീക്ഷകന്‍

കൊച്ചി: ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെയും മാളികപ്പുറം ക്ഷേത്രത്തിലെയും മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്ന നടപടികള്‍ നിരീക്ഷിക്കുന്നതിന്, വിരമിച്ച ജസ്റ്റിസ് വി ജി അരുണിനെ നിരീക്ഷകനായി ഹൈക്കോടതി നിയമിച്ചു. ശബരിമല മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുന്ന സ്ഥലത്ത് ഉണ്ടാകണമെന്നും, മേല്‍നോട്ടം വഹിക്കണമെന്നും ജസ്റ്റിസ് അരുണിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേല്‍ശാന്തി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ വി., ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. […]
Read more

‘രാജിവച്ചവർ തന്നെ വീണ്ടും നേതൃത്വത്തിൽ’; അമ്മയിലെ പുനഃസംഘടനയ്ക്കെതിരെ അൻസിബ ഹസൻ

താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതി പുനഃസംഘടിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി നടിയും മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ. രാജിവച്ച ഭാരവാഹികൾ തന്നെ വീണ്ടും നേതൃത്വത്തിലേക്ക് തിരിച്ചെത്തുന്നതും പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നതും സംഘടനയുടെ ബൈലോയ്ക്കും ജനാധിപത്യ തത്വങ്ങൾക്കും വിരുദ്ധമാണെന്നാണ് അൻസിബയുടെ ആരോപണം. ജനറൽ ബോഡിയിൽ രാജിവച്ചതായി പ്രഖ്യാപിച്ച ഭാരവാഹികൾ പിന്നീട് സ്വമേധയാ തിരിച്ചെത്തി ഭരണത്തിൽ തുടരുകയാണെന്നാണ് അൻസിബ പറയുന്നത്. ഇത്തരത്തിൽ തുടരുന്നതിനെതിരെ താനും മുതിർന്ന അംഗങ്ങളായ പൊന്നമ്മ ബാബു, മാലാ പാർവതി, ഉഷ ഹസീന എന്നിവരും ചേർന്ന് രജിസ്ട്രാർക്ക് പരാതി […]
Read more

Recent News