ഷെയ്ഖ് ഹസീനയുടെ ഡല്‍ഹിയിലെ പൊതു പരിപാടി; ഉഭയകക്ഷി ബന്ധത്തിന് വിള്ളലുണ്ടാകും: മുന്നറിയിപ്പുമായി ബംഗ്ലാദേശ്
ന്യൂഡല്‍ഹി: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഡല്‍ഹിയിലെ പൊതു പരിപാടിയില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ബംഗ്ലാദേശ്. ഇന്ത്യയില്‍ നിന്നുള്ള ഹസീനയുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നാണ് ബംഗ്ലാദേശ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരീക്ക് റഹ്‌മാന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഹുമയുന്‍ കൊബിര്‍ ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഫോറിന്‍ കറസ്‌പോണ്ടേഴ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിക്കുന്ന പരിപാടിയെ ചൊല്ലിയാണ് വിവാദം. നാളെ നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ ആയാണ് ഷെയ്ഖ് ഹസീന പങ്കെടുക്കുന്നത്. […]
Read more

