Tag: LATEST

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം. മദർ ആൻഡ് ചൈൽഡ് വിഭാഗത്തിന്റെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മൂന്നാം നിലയിൽ നിന്ന് പുക ഉയരുകയായിരുന്നു. രോഗികളെ പാർപ്പിക്കുന്ന കെട്ടിടമല്ലാത്തതിനാൽ അപകടമൊഴിവായി. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിക്കുന്നു. എസിയിൽ തീപിടിച്ചുവെന്നാണ് നിഗമനം. വയറിങ് സാമഗ്രികളിലേക്ക് തീ പടർന്നു. തീ നിയന്ത്രണ വിധേയമായെന്ന് അധികൃതർ അറിയിച്ചു.
Read more

പി.വി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു. എസ്ഒജിയിലെ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്‌റ്റ്യൻ എന്നിവരെയാണ് തിരിച്ചെടുത്തത്. മാവോയിസ്റ്റ് ഫോൺ ചോർത്തൽ വിവരങ്ങൾ വരെ ചോർത്തി നൽകിയെന്നായിരുന്നു കണ്ടെത്തൽ. രണ്ട് പൊലീസുകാർക്കുമെതിരെ ഔദ്യോഗിക രഹസ്യം ചോർത്തിയതിന് കേസെടുത്തിരുന്നു. മാത്രമല്ല പിരിച്ചുവിടൽ നടപടിയും തുടങ്ങിയിരുന്നു. ആ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവായിരിക്കുന്നത്.
Read more

മുൻ ഗവർണറും ഡിവൈ പാട്ടീൽ ഗ്രൂപ്പ് സ്ഥാപകനുമായ ഡി.വൈ പാട്ടീൽ അന്തരിച്ചു

മുംബൈ: ‘ഡിവൈ പാട്ടീൽ’​ ​ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയും മുൻ ​ഗവർണറുമായ ഡി.വൈ. പാട്ടീൽ(ധ്യാൻദേവ് യശ്വന്ത്റാവു പാട്ടീൽ) അന്തരിച്ചു. 90 വയസ്സായിരുന്നു. മഹാരാഷ്ട്രയിലെ കോലാപൂരിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വി​ദ്യാഭ്യാസ​ ​ഗ്രൂപ്പുകളിലൊന്നായ ഡിവൈ പാട്ടീൽ ​ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മഹാരാഷ്ട്രയിൽ എംഎൽഎയായും ത്രിപുര, ബിഹാർ, പശ്ചിമബം​ഗാൾ സംസ്ഥാനങ്ങളിൽ ​ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക-വിദ്യാഭ്യാസ രം​ഗങ്ങളിലെ പ്രവർത്തനത്തിന് 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. നേരത്തേ മഹാരാഷ്ട്രയിലെ കോൺ​ഗ്രസിന്റെ മുതിർന്ന നേതാവായിരുന്നു. 2018-ൽ അദ്ദേഹം കോൺ​ഗ്രസ് വിട്ട് […]
Read more

സ്‌പൈഡർമാൻ അഞ്ചാംഭാഗം വരും; സ്ഥിരീകരിച്ച് മാർവൽ സ്റ്റുഡിയോസ്

സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’യുടെ വിജയത്തിന് പിന്നാലെ അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന സ്ഥിരീകരണവുമായി നിർമാതാക്കൾ. മാർവൽ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിൻ ഫൈഗിയാണ് ‘സ്‌പൈഡർമാൻ 5’ ഉണ്ടാകുമെന്ന് സൂചന നൽകിയത്. ‘ബ്രാൻഡ് ന്യൂ ഡേ’ സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ തന്നെ അടുത്ത ഭാഗം ഒരുക്കുമെന്ന് നിർമാതാവ് ആമി പാസ്‌കലും പ്രതീക്ഷ പ്രകടിപ്പിച്ചു. ‘ബ്രാൻഡ് ന്യൂ ഡേ’യുടെ തുടർച്ചയെക്കുറിച്ച് ‘വെറൈറ്റി’ക്ക് നൽകിയ അഭിമുഖത്തിലാണ് ഫൈഗി സ്ഥിരീകരണം നൽകിയത്. അടുത്ത ഭാഗത്തിനായുള്ള പ്ലാൻ എപ്പോഴും തങ്ങൾക്കുണ്ട് എന്നായിരുന്നു കെവിൻ ഫൈഗിയുടെ […]
Read more

എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയി നടത്തിയതെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയി നടത്തിയത് പുറത്ത് പറയാൻ പറ്റാത്ത എന്ത് ഡീലാണെന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ഒരു ഔദ്യോഗിക രേഖയിലും മുഖ്യമന്ത്രി ആരേയും കണ്ട വിവരം ഇല്ലെന്നും ​ഗോവിന്ദൻ പറഞ്ഞു. ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്ടറിൽ പോയത്. ഓരോരോ കളവ് പറഞ്ഞ് യഥാർഥ വസ്തുത മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപി ജോണിന്റെ പ്രസ്താവനക്കെതിരെയും എം.വി. ​ഗോവിന്ദൻ രം​ഗത്തെത്തിയിരുന്നു. സി.പി. ജോൺ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു. ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണ് സംസ്ഥാനത്തുള്ളത്. സ്ത്രീകളുടെ […]
Read more

നിർമ്മല സീതാരാമന്റെ പേരിലുള്ള വീഡിയോ വ്യാജം

ഡൽഹി : പ്രാരംഭ നിക്ഷേപമായി 22,000 രൂപ നടത്തിയാൽ പ്രതിമാസം 30 ലക്ഷം രൂപ വരുമാനം നേടാമെന്ന അവകാശവാദത്തോടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വസ്തുതാ പരിശോധനാ വിഭാഗമായ പിഐബി ഫാക്ട് ചെക്ക്. ഫേസ്ബുക്കിൽ സ്പോൺസേർഡ് പരസ്യമായാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. നിർമ്മല സീതാരാമൻ നിക്ഷേപ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പിഐബി സ്ഥിരീകരിച്ചു. കേന്ദ്ര ധനമന്ത്രി നിർമ്മല […]
Read more

സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസ് വിട്ടു

കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ ചെറുമകനായ ചന്ദ്രകുമാര്‍ പാര്‍ട്ടി വിട്ടത്. ‘വ്യക്തിപരമായ കാരണങ്ങളാല്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നു. പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിക്ക് നല്‍കിയ രാജിക്കത്തില്‍ ചന്ദ്രകുമാര്‍ ബോസ് പറയുന്നത്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടുന്നതിന് ആഴ്ചകള്‍ മുന്‍പ് ഏപ്രില്‍ […]
Read more

വാട്ട്‌സ്ആപ്പ് സേവനം തടസപ്പെട്ടതായി വ്യാപക പരാതി; നിരവധി അക്കൗണ്ടുകൾ താൽക്കാലികമായി റദ്ദ് ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കിടയില്‍ അസാധാരണമായ പ്രതിസന്ധി. മുന്നറിയിപ്പില്ലാതെ യൂസര്‍മാരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നുവെന്നാണ് പരാതി. 24 മണിക്കൂർ നേരത്തേക്ക് മരവിപ്പിക്കുന്നു എന്നാണ് സന്ദേശം. നിരവധി അക്കൗണ്ടുകള്‍ പരിശോധനയ്ക്കായി താല്‍ക്കാലികമായി റദ്ദ് ചെയ്തു. സാങ്കേതിക പ്രശ്‌നമാണ് എന്നാണ് സംശയം. പ്രശ്‌നം പരിഹരിക്കാനുളള ശ്രമത്തിലാണെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടത്. പ്ലാറ്റ്ഫോം സേവന നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി അക്കൗണ്ട് പരിശോധിച്ചുവരികയാണ് എന്നാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശം. യഥാര്‍ത്ഥ […]
Read more

മുൻ എംഎൽഎ പി.സി. ജോർജിന്റെ ഭാര്യാമാതാവ് മറിയാമ്മ മാത്യു അന്തരിച്ചു

കോട്ടയം: മുൻ എംഎൽഎ പി.സി. ജോർജിന്റെ ഭാര്യാമാതാവും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന്റെ വല്ല്യമ്മച്ചിയുമായ മറിയാമ്മ മാത്യു അന്തരിച്ചു. ബിജെപി നേതാക്കൾ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. ബിജെപി സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാർ എംഎൽഎ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആദരാഞ്ജലി അർപ്പിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ, സംസ്ഥാന-ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ള ബിജെപി […]
Read more

പ്രശാന്ത് കിഷോറിന് ആശംസകളുമായി എം കെ സ്റ്റാലിൻ

ചെന്നൈ: ബിഹാറിലെ ബങ്കിപ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറിനെ അഭിനന്ദിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ. ബങ്കിപ്പൂരിലെ ജനങ്ങളെയും ബിഹാറിനെയും സേവിക്കുന്നതിൽ ആശംസകൾ നേരുന്നതായി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ എം കെ സ്റ്റാലിൻ പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കൊപ്പവും പിന്നീട് വിജയ്ക്കൊപ്പവും പ്രശാന്ത് കിഷോർ സഹകരിച്ചിട്ടുണ്ട്. ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ജൻ സുരാജിന്റെ ആദ്യ തെരഞ്ഞെടുപ്പ് വിജയം കുറിച്ച പ്രശാന്ത് കിഷോറിന് […]
Read more

Recent News