മഴ മുന്നറിയിപ്പ്: ‘വീഴ്ച സർക്കാരിന്റേതല്ല
തിരുവനന്തപുരം : മഴ മുന്നറിയിപ്പിലെ വീഴ്ചയ്ക്ക് കാരണം സർക്കാരല്ലെന്ന് മന്ത്രി എ.പി.അനിൽകുമാർ. മുന്നറിയിപ്പ് നൽകേണ്ടത് കേന്ദ്രകാലാവസ്ഥാ വകുപ്പാണ്. അവിടെ നിന്നും ലഭിക്കുന്നവ അതത് സമയങ്ങളിൽ സർക്കാർ കൈമാറിയിട്ടുണ്ട്. മഴക്കെടുതിയിലെ കണക്കിലുള്ള വ്യത്യാസം അംഗീകരിക്കുന്നു. ജില്ലാ കളക്ടർമാർ നൽകുന്ന വിവരങ്ങളിലും കണക്കുകളിലും വ്യത്യാസമുണ്ടാകാറുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേ വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രളയം നേരിടാനെടുത്ത നടപടികൾ മാതൃകാപരമാണെങ്കിൽ അത് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Read more

