Tag: LATEST

കെപിസിസി അധ്യക്ഷ സ്ഥാനം; ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നീക്കങ്ങളും ശക്തം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികൾ കോൺഗ്രസിൽ സജീവമാണെങ്കിലും ഹൈക്കമാൻഡിന് ഇനിയും ഒരു തീരുമാനത്തിലേക്കെത്താൻ സാധിച്ചിട്ടില്ല. സണ്ണി ജോസഫിന് പകരം ഷാഫി പറമ്പിലിനെ എത്തിക്കാനുള്ള നീക്കത്തിലാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. എന്നാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷിനെ അധ്യക്ഷനാക്കാനാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ താല്പര്യപ്പെടുന്നത്. ഷാഫി പറമ്പിൽ അധ്യക്ഷനാകുന്നതിലൂടെ ന്യൂനപക്ഷ വിഭാഗത്തെയും യുവാക്കളെയും പാർട്ടിക്കൊപ്പം നിർത്താൻ കഴിയുമെന്നാണ് കെ.സി വിഭാഗം ഹൈക്കമാൻഡിന് മുന്നിൽ വെക്കുന്ന പ്രധാന വാദം. അതേസമയം, […]
Read more

സുഗതന്റെ അവധി അപേക്ഷ; അന്തിമ തീരുമാനം ആഭ്യന്തര വകുപ്പിന്റേത്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ പാസാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വഴിത്തിരിവ്. സുഗതന് അനുകൂലമായി നേരത്തെ നൽകിയിരുന്ന കുറിപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് പിൻവലിച്ച്, അവധി അനുവദിക്കരുതെന്ന നിലപാടോടെയുള്ള പുതിയ കുറിപ്പ് ആഭ്യന്തര വകുപ്പിന് കൈമാറി. ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. നേരത്തെ തദ്ദേശ വകുപ്പിന്റെ അനുകൂല കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു സുഗതന്റെ അവധി അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചത്. എന്നാൽ ആ കുറിപ്പ് റദ്ദാക്കിയ സാഹചര്യത്തിൽ, ആഭ്യന്തര വകുപ്പ് പഴയ […]
Read more

കുട്ടനാട്ടിലെ മഴക്കെടുതി; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്ന് റെജി ചെറിയാൻ എംഎൽഎ

ആലപ്പുഴ: കുട്ടനാട്ടിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന ആരോപണവുമായി ചെങ്ങന്നൂർ എം.എൽ.എ റെജി ചെറിയാൻ. കുട്ടനാട്ടിലെ യഥാർത്ഥ സ്ഥിതിഗതികൾ അറിയിക്കാൻ മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ഫോണിൽ വിളിച്ചെങ്കിലും ഇരുവരും പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രളയ സമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആനയിച്ച് കൊണ്ടുനടക്കാൻ കഴിയില്ലെന്നും, ദുരിതബാധിതർക്കായി ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും താൻ ചെയ്യുന്നുണ്ടെന്നും റെജി ചെറിയാൻ വ്യക്തമാക്കി. കുട്ടനാട്ടിൽ ഒരു തുള്ളി വെള്ളം പോലും ഇറങ്ങിയിട്ടില്ലെന്നും ജലനിരപ്പ് ഇപ്പോഴും ഉയരുകയാണെന്നും എം.എൽ.എ പറഞ്ഞു. കിഴക്കൻ […]
Read more

വെള്ളക്കെട്ടിൽ വലഞ്ഞ് കുട്ടനാട്; ക്യാംപുകളിൽ ഉൾപ്പെടെ വെള്ളം കയറി

ആലപ്പുഴ: കനത്ത വെള്ളക്കെട്ടിൽ വലഞ്ഞ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ. നിരണം, എടത്വ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ക്യാംപുകളിൽ ഉൾപ്പെടെ വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി. അതേസമയം ആറന്മുളയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴ മാറി നിൽക്കുന്നതും ആശ്വാസമാണ്. എന്നാൽ ഉൾപ്രദേശങ്ങൾ വെള്ളത്തിൽ തന്നെയാണ്. റാന്നിയിൽ വെള്ളം കയറിയ വീടുകളിലും കടകളിലും ഇന്ന് ശുചീകരണം ആരംഭിക്കും. കോട്ടയം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മുല്ലപ്പെരിയാർ-ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് നേരിയ രീതിയിൽ ഉയർന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 121 […]
Read more

രാജി ഭീഷണി മുഴക്കിയ എംഎൽഎമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു: കർണാടകത്തിൽ മന്ത്രിസഭാ വികസനത്തിന് പിന്നാലെ അതൃപ്തിയറിയിച്ച് രാജി ഭീഷണി മുഴക്കിയ എംഎൽഎമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ. പാർട്ടി ആണ് പ്രധാനമെന്നും രാജിക്കത്ത് മിനിറ്റുകൾക്കകം അം​ഗീകരിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് തനിക്കും മന്ത്രിസ്ഥാനങ്ങൾ നിഷേധിച്ചിരുന്ന കാര്യവും ഡി കെ ശിവകുമാർ ചൂണ്ടിക്കാട്ടി. തനിക്ക് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ ക്ഷമയോടെ ഇരിക്കാൻ തയ്യാറായെന്ന് ശിവകുമാർ പറഞ്ഞു. “എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. രാഷ്ട്രീയത്തിൽ രാജികൾ ഉണ്ടാകും. രാജിവെക്കാൻ തയ്യാറായവരെ ആർക്കും തടയാനാവില്ല. അവർക്ക് പാർട്ടിയും സ്വന്തം […]
Read more

ബലാത്സംഗ കേസുകളിൽ ഇരകളെ കുറ്റപ്പെടുത്തുന്ന പ്രയോഗങ്ങൾ വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്ത് ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ കുറ്റപ്പെടുത്തുന്നതുമായ പദപ്രയോഗങ്ങൾ ഒഴിവാക്കാൻ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി. ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവയുമായി ബന്ധപ്പെട്ട വിധിന്യായങ്ങളിൽ നിന്ന് ലിംഗപരമായ സ്ഥിരം മാതൃകകളും ഇരയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രയോഗങ്ങളും ഒഴിവാക്കാൻ ജഡ്ജിമാർക്ക് നിർദ്ദേശം നൽകി. ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ കൂടുതൽ ആലോചനാപൂർണവും അതിജീവിച്ചവർക്ക് മുൻഗണന നൽകുന്നതുമായ സമീപനം സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: നാല് പ്രതികൾക്ക് കൂടി ജാമ്യം

എറണാകുളം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. ഇതോടെ കേസിൽ ആകെ 14 പ്രതികൾക്ക് ജാമ്യം ലഭിച്ചു. സര്‍ക്കാരിന്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി ജാമ്യം നൽകിയത്. കഴിഞ്ഞ ദിവസം കേസിലെ ഒമ്പത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ആക്രമണം ഗൗരവമുള്ളതാണെങ്കിലും പ്രതികൾ 67 ദിവസമായി ജയിലിലാണെന്നതും അന്വേഷണം അവസാനഘട്ടത്തിൽ ആണെന്നതും കണക്കിലെടുത്താണ് ജാമ്യം നൽകിയത്. ഇഡി ഉദ്യോഗസ്ഥർക്ക് ഗുരുതരമായ പരിക്കില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ […]
Read more

ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; 12 യാത്രക്കാർക്ക് പരിക്ക്

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. തുടർന്നുണ്ടായ ശക്തമായ കാറ്റിലും കുലുക്കത്തിലും 12 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി വിമാനത്താവളത്തിൽ ലാന്റ് ചെയ്യുന്നതിന് തൊട്ടു മുൻപാണ് സംഭവം.എയർബസ് A320 വിമാനമായ AI2379 ആണ് അപകടത്തിൽപ്പെട്ടത്. എന്നാൽ വിമാനം സുരക്ഷിതമായി ദില്ലിയിൽ ലാൻഡ് ചെയ്തതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റേഡാർ24 വ്യക്തമാക്കി. പരിക്കേറ്റവരെ ഉടൻ തന്നെ വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് എയർ ഇന്ത്യ […]
Read more

അസമിൽ സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ്; രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായരണ്ട് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം വെടിവെച്ചു മരിച്ചു. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറായ ബലാനി പ്രേമാംബരം ആണ് ആക്രമണം നടത്തിയത്. സിആർപിഎഫ് ജവാന്മാരായ വിഷ്ണുപ്രസാദ് ബാഗേൽ, രാംനവാൽ സിങ് യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് എഎസ്ഐയായ മാനെ ഗോവിന്ദ് ശ്രീപുലിന് പരിക്കേറ്റു.നഗാവ് ജില്ലയിലെ കതിമാറിയിലുള്ള 34 ബറ്റാലിയിൽ ക്യാമ്പിൽ രാവിലെ ഏഴുമണിയോടെ ആണ് സംഭവം. ക്യാമ്പിൻ്റെ പ്രധാന കവാടത്തിൽ ഡ്യൂട്ടിക്ക് വിന്യസിച്ചിരുന്ന ബലാനി പ്രേമാംബരം സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇയാൾ […]
Read more

വയനാട്ടിലും ആലപ്പുഴയിലും നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

കല്‍പ്പറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. എന്നാല്‍, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാവുന്നതുമാണെന്ന് […]
Read more

Recent News