Tag: LATEST

സംസ്ഥാനത്തെ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു

തിരുവനന്തപുരം: അതിശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകളാണ് നിറഞ്ഞത്. ഇതോടെ കല്ലാർകുട്ടി ഡാമിന്റെ 5 ഷട്ടറുകളും തുറന്നു. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അപകടനിലയിലെത്തിയതിനെ തുടർന്ന് കെഎസ്ഇബിയുടെ ലോവർ പെരിയാർ, പെരിങ്ങൽകുത്ത് ഡാമുകൾക്കും റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും രണ്ട് മുതൽ അഞ്ചു വരെയുള്ള […]
Read more

പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകൾ തുറന്നു

പാലക്കാട്: പാലക്കാട്ടെ മംഗലം ഡാമിന്റെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിൻ്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു. അഞ്ച് സെന്റി മീറ്ററാണ് ഷട്ടറുകൾ തുറന്നത്. 77.57 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി സംഭരണ ശേഷി. തുടർച്ചയായ മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് അപകടനില കടന്ന സാഹചര്യത്തിലാണ് ആറ് സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ തുറന്നത്. അണക്കെട്ടിലെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ലഭിക്കുന്ന മഴയുടെ തോതനുസരിച്ച് സ്‌പിൽവേ ഷട്ടറുകൾ 60 സെ. മീ. […]
Read more

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു. അബ്ദുല്‍ മുനീറിന്റെ മകന്‍ അബ്ദുല്‍ മുഹൈനി ആണ് മരിച്ചത്. ആലപ്പുഴയില്‍ നിന്നും മാതാവിന്റെ വീട്ടിലേക്ക് വിരുന്ന് വന്ന കുട്ടി ഇന്ന് ഉച്ചയോടെയാണ് അപകടത്തില്‍പ്പെട്ടത്. കുട്ടി തോട്ടില്‍ വീണ് ഒഴുക്കില്‍ പെട്ടത് കണ്ടെങ്കിലും സ്ലാബുകള്‍ മൂടിയ തോടായതിനാല്‍ രക്ഷപ്പെടുത്താനായില്ല. ഫയര്‍ഫോഴ്‌സ് ജീവനക്കാരും നാട്ടുകാരും ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കുട്ടികളാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. അതേസമയം വാകത്താനം […]
Read more

മാര്‍ത്താണ്ഡത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തമിഴ്‌നാട് മാര്‍ത്താണ്ഡത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാര്‍, കാട്ടാക്കട സ്വദേശി സജികുമാര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ അമിതവേഗതയില്‍ എത്തിയ ടെമ്പോ വാന്‍ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.വാനിന്റെ അടിയില്‍പ്പെട്ട ഇരുവരെയും കുഴിത്തുറ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചുവെങ്കിലും ശ്രീകുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് സജികുമാര്‍ മരിച്ചത്. സംഭവത്തില്‍ കളിയിക്കാവിള പൊലീസ് കേസെടുത്തു. അതേസമയം തൃശ്ശൂര്‍ ഒല്ലൂരിലും വടക്കാഞ്ചേരിയിലും ഉണ്ടായ അപകടങ്ങളില്‍ മൂന്ന് […]
Read more

ആലപ്പുഴ ജില്ലയിൽ അടിയന്തര നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലുണ്ടായ കനത്ത മഴയെയും നീരൊഴുക്കിനെയും തുടർന്നുള്ള പ്രളയസാധ്യത പ്രതിരോധിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു. കിഴക്കൻ മലവെള്ളം ഒഴുകിയെത്തി കടലിലേക്ക് പോകുന്ന പ്രധാന വഴിയായ തോട്ടപ്പള്ളി സ്പിൽവേയിലെ മുന്നൊരുക്കങ്ങൾ കളക്ടർ നേരിട്ടെത്തി പരിശോധിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കളക്ടർ വ്യക്തമാക്കിയിരിക്കുന്നത്. തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളിൽ 39 ഉം പ്രവർത്തനക്ഷമമാണ്. ഇതിൽ 34 എണ്ണം നിലവിൽ തുറന്നിട്ടുണ്ട്. തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ നാല് ഷട്ടറുകളും […]
Read more

ആറന്മുളയില്‍ റോഡുകൾ വെള്ളത്തിൽ; കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ എത്തിക്കാൻ നിര്‍ദ്ദേശം

പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയില്‍ ശക്തമായ മഴ. പ്രളയ സമാന സാഹചര്യമാണ് നിലവില്‍ ആറന്മുളയിലുള്ളത്. റോഡുകളിലും ആറന്മുള ക്ഷേത്ര പരിസരത്ത് വെള്ളം കയറിയിട്ടുണ്ട്. മന്ത്രി പി. സി വിഷ്ണുനാഥ് അടക്കമുള്ളവര്‍ ആറന്മുളയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കിയും സ്ഥലത്തുണ്ട്. അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളം കയറുന്നതിന് അനുസരിച്ച് ആളുകളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശത്തുനിന്ന് ആളുകളെ മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. […]
Read more

ഇടുക്കിയിൽ വ്യാപക നാശനഷ്ടം, ഉരുൾപൊട്ടൽ; പൊലീസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞുവീണു

ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു. മാത്രമല്ല, ഇടുക്കി ഉപ്പുതറയിൽ പൊലീസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞുവീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരുക്കില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത്‌ വീടിന് മുകളിലും മണ്ണിടിഞ്ഞ് വീണു.
Read more

മഴക്കെടുതി: ആരോഗ്യ വകുപ്പിന് അടിയന്തര നിര്‍ദ്ദേശം നല്‍കി മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം: മഴക്കെടുതി നേരിടാന്‍ ആരോഗ്യ വകുപ്പിന് അടിയന്തര നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ മുാളീധരന്‍. ഡിഎംഒ, ഡിപിഎം, മെഡിക്കല്‍ കോളേജ് അധികൃതര്‍ എന്നിവരുമായി സ്ഥിതി വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്ക ഭീഷണിയുള്ള ആശുപത്രികളില്‍ നിന്ന് മരുന്നുകളും ഉപകരണങ്ങളും മാറ്റും. അടിയന്തരഘട്ടത്തിൽ അവധിയിലുള്ളവരെ ജോലിക്കായി വിളിപ്പിക്കും. ഒആര്‍എസ്, ഒസള്‍ട്ടാമിവീര്‍, ഡോക്‌സിസൈക്ലിന്‍, ടിടി എന്നിവ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലദോഷ ലക്ഷണമുണ്ടെങ്കില്‍ ഒസള്‍ട്ടാമിവീര്‍ നിര്‍ബന്ധമായും നല്‍കണം. ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് എലിപ്പനി മുന്‍കരുതല്‍ മരുന്നുകള്‍ നല്‍കും. പാമ്പുകടി, പേവിഷബാധ പ്രതിരോധ വാക്‌സിനുകളുടെ […]
Read more

മഴക്കെടുതി; രക്ഷാപ്രവര്‍ത്തനങ്ങൾക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സിപിഐഎം

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. ഇവിടങ്ങളിലെല്ലാം സിപിഐഎം പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. ദുരിതബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും അവശ്യവസ്തുക്കളും ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു. ദുരിതമേഖലയില്‍ ആരും ഒറ്റപ്പെട്ടോ, കുടുങ്ങിക്കിടക്കുന്നോ ഇല്ല എന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. അപകടഭീഷണിയുള്ള മേഖലയിലെ എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് […]
Read more

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ അതിരപ്പിള്ളിയിൽ സന്ദർശന വിലക്ക്

തൃശ്ശൂർ: അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പീച്ചി ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും മലയോര മേഖലയിലുള്ള രാത്രി യാത്രക്കും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ […]
Read more

Recent News