Tag: LATEST

പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ ; കൊട്ടിയൂർ-മാനന്തവാടി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: കണ്ണൂർ-വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന മലയോര പാതയായ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.ശക്തമായ മഴയെ തുടർന്ന് റോഡിന്റെ വശങ്ങൾ ഒലിച്ചുപോകുകയും വലിയ കുഴികളും ചാലുകളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. മഴവെള്ളപ്പാച്ചിലിൽ റോഡിന്റെ ടാറിങ് തകർന്ന് വലിയ ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. വെള്ളവും മണ്ണും കല്ലുകളും റോഡിലൂടെ കുത്തിയൊഴുകുന്നത് വാഹന യാത്ര ദുഷ്കരമാക്കി. റോഡ് തകർന്നതിനെ തുടർന്ന് വാഹനങ്ങൾ വളരെ പതുക്കെ മാത്രമാണ് കടന്നുപോകുന്നത്. ഇത് ചുരത്തിൽ വലിയ വാഹനക്കുരുക്കിന് ഇടയാക്കുന്നുണ്ട്. കാറുകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയ ചെറിയ വാഹനങ്ങൾക്ക് […]
Read more

പ്രതിഷേധക്കാര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹി ജന്തര്‍ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും വഴിതെറ്റിയവരെ നമുക്ക് വഴിയിലേക്ക് നയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ സന്ദേശത്തിലായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം. ഹായ് ഫ്രണ്ട്‌സ് എന്ന് തുടങ്ങുന്ന വീഡിയോയാണ് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഭാരതത്തിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ല. കുട്ടികളായ നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ജന്തര്‍ മന്തറില്‍ കുട്ടികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചു. തെറ്റായ വഴിയില്‍ […]
Read more

പിഎംശ്രീ പദ്ധതി; യുഡിഎഫ് അണികളെയും ജനങ്ങളെയും ഒരുപോലെ പറ്റിച്ചുവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഭരണം കിട്ടിയതോടെ പിഎംശ്രീ പദ്ധതിയിൽ യുഡിഎഫ് മലക്കം മറിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലീഗാണ് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും സ്വന്തം അണികളെ പിന്നിൽ നിന്നും കോൺഗ്രസും ലീഗും കുത്തിയെന്നും അദ്ദേ​ഹം ആരോപിച്ചു. സംഘപരിവാറിന് കീഴടങ്ങി ബ്ലെഡ് മണി വാങ്ങുകയാണ്. അമുസ്ലിംങ്ങളെ വഖഫ് ബോർഡിൽ നിയമിക്കാമെന്ന് സമ്മതിക്കുന്നു. ഇത് ആർഎസ്എസ് വിധേയത്വമാണെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തിൻ്റെ പണം വാങ്ങിയാൽ പാഠ്യപദ്ധതി എങ്ങനെ ഒഴിവാക്കാൻ കഴിയും. യുഡിഎഫ് അണികളെയും ജനങ്ങളെയും ഒരുപോലെ പറഞ്ഞുപറ്റിച്ചു. യുഡിഎഫ് ജനങ്ങളോട് […]
Read more

യുഡിഎഫ് പങ്കാളിയായില്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പങ്കാളിയായില്ലെന്നും സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉത്തരവ് പരസ്യമായി കത്തിച്ചു. മുഖ്യമന്ത്രി വി.ഡി സതീശൻ സ്വന്തം മണ്ഡലത്തിൽ പുനർജനിയെന്ന സ്വന്തം പദ്ധതിയുണ്ടാക്കി. സർക്കാർ സംവിധാനങ്ങളെ വിശ്വസിക്കാതെ അദ്ദേഹം സ്വന്തം പദ്ധതി കൊണ്ടുവന്നു. ഒട്ടും സുതാര്യമല്ലാതെ കോടികൾ വിദേശത്തു നിന്നും കൊണ്ടുവന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പിണറായി രൂക്ഷവിമർശനം ഉയർത്തിയത്. മണപ്പാട് ഫൌണ്ടേഷൻ എന്ന സംഘടനവഴി കൊണ്ടുവന്ന കോടികൾ പുനർജനിക്ക് ഉപയോഗിച്ചു. ലണ്ടനിലേക്ക് […]
Read more

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത

ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസവാർത്ത. ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്‌സലൻസിൽ നടന്ന കായികക്ഷമതാ പരിശോധന പേസര്‍ ജസ്പ്രീത ബുംറ വിജയകരമായി പൂര്‍ത്തിയാക്കി. നേരത്തെ പ്രഖ്യാപിച്ച 15 അംഗ ഇന്ത്യൻ ടീമിൽ ബുംറയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും, ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കുന്നതിന് വിധേയമായിട്ടായിരിക്കും ടീമിലുള്‍പ്പെടുത്തുക എന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ബുംറയ്ക്ക് ലോർഡ്‌സിൽ നടന്ന അവസാന മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ഓഗസ്റ്റ് 15-ന് ഗാലെയിലാണ് ശ്രീലങ്കക്കെതികായ ആദ്യ ടെസ്റ്റ്. […]
Read more

ആര്‍. സുഗതൻ്റെ അവധി അപേക്ഷ; വിമര്‍ശനവുമായി കെ.എസ് ശബരീനാഥന്‍

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിന്റെ കത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ. എസ് ശബരീനാഥന്‍. ‘സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നത് പോലെ’യുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഉണ്ടെന്നും ഇത്തരക്കാരുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ ഭരണസംവിധാനം ശ്രദ്ധിക്കണമെന്നും ശബരീനാഥന്‍ പറഞ്ഞു. ഇല്ലെങ്കില്‍ പാപഭാരം പാര്‍ട്ടിയും മുന്നണിയും അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘സുഗതന്റെ അവധിയുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നപ്പോള്‍ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് മേയര്‍ […]
Read more

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ ചരിത്രനേട്ടം. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്ര വെള്ളിയും യുവതാരം യഷ് വീർ സിംഗും വെങ്കലവും സ്വന്തമാക്കി. തകർപ്പൻ ഫോമിലുള്ള ശ്രീലങ്കൻ താരം റുമേഷ് പതിരഗെയ്ക്കാണ് ഈ ഇനത്തിൽ സ്വർണം. യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തായിരുന്നെങ്കിലും, വലിയ വേദികളിൽ തളരാത്ത പ്രകടനം പുറത്തെടുക്കുന്ന പതിവ് തെറ്റിക്കാതെയാണ് നീരജ് ചോപ്ര വെള്ളി മെഡലിലേക്ക് എറിഞ്ഞിട്ടത്. തന്‍റെ രണ്ടാമത്തെ ശ്രമത്തിൽ സീസണിലെ മികച്ച പ്രകടനമായ 85.83 മീറ്റർ ദൂരം […]
Read more

സ്വകാര്യവത്കരണത്തിന്’ റെഡ് കാർഡ്; യു ടേണടിച്ച് ഇൻഫന്റീനോ

നാല് വർഷത്തിനപ്പുറം ലോകകപ്പിലെ തന്റെ ഐതിഹാസികത്വം ആരും മറികടക്കില്ലെന്ന് ഉറപ്പിക്കാനായി കാത്തിരിക്കുകയാണ് കിലിയൻ എംബാപെ. ഇതിഹാസങ്ങളൊഴിഞ്ഞ മൈതാനങ്ങളില്‍ ലമീൻ യമാലിന്റെയും ജൂഡ് ബെല്ലിങ്ഹാമിന്റെയുമൊക്കെ കരിയറിന്റെ പീക്ക് കാണാം, ഒപ്പം എര്‍ളിങ് ഹാളണ്ടെന്ന ഒറ്റയാള്‍ പോരാളി. ഇതൊന്നുമില്ലാതൊരു ലോകകപ്പ് സങ്കല്‍പ്പിക്കാൻ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയ്ക്ക് കഴിയുമോ. സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗല്‍, ഇംഗ്ലണ്ട്, ജര്‍മനി, നെതര്‍ലൻഡ്‌സ്…എന്നീ കരുത്തരായ സംഘങ്ങളുടെ അഭാവത്തില്‍ ലോകകപ്പിന് എത്രത്തോളം സ്വീകാര്യതയുണ്ടാകും. കഴിഞ്ഞ 24 മണിക്കൂറില്‍ അനിശ്ചിതത്വങ്ങളുടേയും പ്രതിഷേധങ്ങളുടേയും വിമർശനങ്ങളുടേയും പേമാരിയിലായിരുന്നു ഇൻഫന്റീനോ. എല്ലാത്തിന്റേയും കാരണം, […]
Read more

‘രോഹിതിനെയും കോലിയെയും ടീമില്‍ നിന്ന് പുറത്താക്കാനാവില്ല

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോലിയെയും ടീമിൽ നിന്ന് മാറ്റിനിർത്തുക എന്നത് തികച്ചും അസാധ്യമായ കാര്യമാണെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ഈ ‘രോ-കോ’ സഖ്യത്തിന്‍റെ ആരാധക പിന്തുണയെക്കുറിച്ചും ഇന്ത്യൻ ക്രിക്കറ്റിൽ അവർക്കുള്ള സ്വാധീനത്തെക്കുറിച്ചും അശ്വിൻ മനസ് തുറന്നത്. കളിക്കാൻ ആഗ്രഹിക്കുന്നിടത്തോളം കാലം രോഹിത് ശർമയെയും വിരാട് കോലിയെയും തൊടാൻ പോലും ബിസിസിഐക്കോ സെലക്ടർമാർക്കോ സാധിക്കില്ലെന്ന് അശ്വിൻ വ്യക്തമാക്കി. കളിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കോലിയെയും രോഹിതിനെയും […]
Read more

ജാ​ഗ്രത വേണം, എല്ലാ ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ. എല്ലാ ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ആണുള്ളത്. ഇടുക്കി, പാലക്കാട്, […]
Read more

Recent News